Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സ്ത്രീകള്‍ക്കും കന്യാസ്ത്രികള്‍ക്കും നീതി ലഭിക്കുന്നതിനായുള്ള വ്യവസ്ഥകള്‍ കനോന്‍ നിയമത്തിലുണ്ടോ?

Frank_letter

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്തിന്റെ പൂര്‍ണരൂപം. പീഡനത്തിന് ഇരയായ വ്യക്തിയോട് സഭയും സംസ്ഥാന സര്‍ക്കാരും കാണിച്ച നീതിരഹിതമായ പെരുമാറ്റത്തെയും തനിക്ക് നേരിട്ട പീഡനത്തെയും കുറിച്ചാണ് കത്തില്‍ വിശദീകരിക്കുന്നത്.

ഞാന്‍(പേര്), 1994ലാണ് മിഷനറീസ് ഓഫ് ജീസസ് സന്ന്യാസ സഭയില്‍ അംഗമാകുന്നത്. എന്റെ ആദ്യത്തെ പ്രവര്‍ത്തനം 1999 ല്‍ ജലന്ധറിലായിരുന്നു. ഞങ്ങളുടെ സഭാ സ്ഥാപകന്‍ തന്നെയായിരുന്നു അന്നത്തെ ജലന്ധര്‍ ബിഷപ്പ്. 2004 ല്‍ അദ്ദേഹത്തിന്റെ മുമ്പിലായിരുന്നു എന്റെ അവസാന വ്രതാനുഷ്ഠാനങ്ങള്‍. ഈ സന്ന്യാസ സഭയില്‍ ഞാന്‍ 19 വര്‍ഷം പൂര്‍ത്തിയാക്കി. 2004 മുതല്‍ മൂന്ന് വര്‍ഷം ബിഷപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സുപ്പീരിയര്‍ ജനറലായി ഞാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട്, 2007 ലെ തെരഞ്ഞെടുപ്പിലൂടെ 2013 വരെയും സുപ്പീരിയര്‍ ജനറലായി. ഈ കാലങ്ങളിലെല്ലാം എന്റെ ദൈവവിളിയോട് പൂര്‍ണ്ണമായ ആത്മാര്‍ത്ഥത കാണിച്ച ഞാന്‍, എന്റെ ജീവിതം ദൈവത്തിന് വേണ്ടിയും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുമാണ് നീക്കി വെച്ചത്. 2013 ജൂലൈയിലാണ് കുറവിലങ്ങാട് എംജെ മിഷന്‍ മഠത്തില്‍ സുപ്പീരിയറായി ഞാന്‍ നിയമിതയാകുന്നത്. ഇപ്പോഴും ഞാന്‍ സെന്റ് ഫ്രാന്‍സീസ് മിഷനിലെ അംഗമാണ്.

ലൈംഗിക പീഡനത്തിനിരയായി നീതി ലഭിക്കാത്ത ഇരയെന്ന നിലയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. 2017 ജൂണ്‍ മാസത്തില്‍, കുറവിലങ്ങാട് പള്ളി വികാരി റവ. ഫാ. ജോസഫ് തടത്തിലിനെയും പാല അതിരൂപത മെത്രാന്‍ ബിഷപ്പ് ജോസഫ് കല്ലറാങ്ങാട്ടിനെയും കണ്ട് ഞാന്‍ വിവരം ധരിപ്പിച്ചിരുന്നു. 2014 മുതല്‍ 2016 വരെ ബിഷപ്പ് ഫ്രാങ്കോ തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചതും തുടര്‍ന്ന് ധൈര്യം സംഭരിച്ച് അതിനെ ചെറുക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ ഭീഷണികളും അവരോട് വിവരിച്ചിരുന്നു. 2017 മെയ് മാസത്തില്‍ സഭ വിട്ടു പോകാന്‍ എന്നെ ചിന്തിപ്പിച്ചതും ഇത് തന്നെയായിരുന്നു. പക്ഷേ എന്റെ സഹപ്രവര്‍ത്തകരായ സിസ്റ്റേഴ്സിന്റെയും, ചില ബിഷപ്പുമാരുടെയും പുരോഹിതരുടെയും പ്രാര്‍ത്ഥനകളും ഉപദേശങ്ങളുമാണ് എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്. വിടുതലിനുള്ള അപേക്ഷ സമര്‍പ്പിച്ചപ്പോള്‍, എന്റെയൊപ്പം ജലന്ധര്‍ രൂപത വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാനും സഭയില്‍ തുടരാനും നിരവധി കന്യാസ്ത്രീകളും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വളരെയധികമാളുകളെ നഷ്ടപ്പെടുത്തി സന്ന്യാസ സഭയുടെ തകര്‍ച്ച കാണാന്‍ കഴിയാത്തതിനാല്‍, ഞാന്‍ എന്റെ അപേക്ഷ പിന്‍വലിക്കുകയാണുണ്ടായത്.

ബിഷപ്പ് കല്ലറങ്ങാട്ടിന്റെയും ഉജ്ജെയ്ന്‍ ബിഷപ്പ് വടക്കേലിന്റെയും നിര്‍ദ്ദേശ പ്രകാരം, സീറോമലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഞാന്‍ കത്ത് നല്‍കിയിരുന്നു. 2017 ജൂലൈ 11 ന് ബിഷപ്പ് വടക്കേല്‍ വഴിയാണ് ആലഞ്ചേരി മെത്രാന് കത്ത് കൈമാറിയത്. ഞാന്‍ അനുഭവിച്ചതും ബിഷപ്പ് ഫ്രാങ്കോയുടെ കീഴില്‍ മറ്റ് കന്യാസ്ത്രീകള്‍ അനുഭവിക്കുന്നതും വിവരിച്ച് ഇതേ കത്ത് ബിഷപ്പ് വടേക്കലിനും നല്‍കിയിരുന്നു. 2017 നവംബര്‍ 23 ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ കണ്ട് ബിഷപ്പ് ഫ്രാങ്കോ മൂലം നേരിട്ട അനുഭവങ്ങള്‍ ധരിപ്പിച്ചു. 2017 ഡിസംബറില്‍ ബിഷപ്പ് ഫ്രാങ്കോ എന്നെയും സഹപ്രവര്‍ത്തകയായ ഒരു കന്യാസ്ത്രീയെയും ജലന്ധറില്‍ ഒരു പൊലീസ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്, ഫോണില്‍ കര്‍ദ്ദിനാളുമായി സംസാരിച്ച ഞാന്‍ പോപ്പ് പ്രതിനിധിയുമായി ഒരു കൂടിക്കാഴ്ച അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. പക്ഷേ സഭ പ്രതിനിധികളില്‍ നിന്നും അനുകൂലമായ നിലപാടുകളൊന്നും ഉണ്ടായില്ല. 2017 ഒക്ടോബറില്‍ സ്ഥാനപതി കൊച്ചിയില്‍ വരുമ്പോള്‍ നേരിട്ട് കാണാനുള്ള അവസരമുണ്ടാക്കാമെന്ന് ബിഷപ്പ് വടക്കേലും ഫോണിലൂടെ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആ കൂടിക്കാഴ്ചയ്ക്ക് തുടര്‍നടപടികളുണ്ടായില്ല. അതിനാല്‍, 2017 ജനുവരി 28 ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം, ലൈംഗിക ചൂഷണം, മാനസിക പീഡനം എന്നിവയെ സംബന്ധിച്ചും ബിഷപ്പ് എനിക്ക് എതിരെ പഞ്ചാബ് പൊലീസില്‍ നല്‍കിയ പരാതിയും വിവരിച്ച് വ്യക്തിപരമായി തന്നെ അങ്ങേയ്ക്ക് ഞാന്‍ കത്ത് നല്‍കിയിരുന്നു. ബാംഗ്ലൂരിലെ സിബിസിഐ മീറ്റിങ്ങില്‍ ബാഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയക്കണ്ടത്തില്‍ വഴിയാണ് കത്ത് കൈമാറിയത്.

This type of medicine is order cialis you could look here fully free of any types of problems and hazards. It offers effective viagra pfizer canada treatment for early discharge and improves male vitality, sperm count and sex drive. Researchers at Texas A&M University recently found cheap viagra pills that watermelon is rich in ingredient, known as phytonutrients, which are anti-oxidants. As with most of these drugs, SSRIs may reduce brand viagra for sale the human libido is almost – or fully – anything or break your ability to experience orgasm.

Fsister_strike

അഞ്ച് മാസം കാത്തിരുന്നിട്ടും അങ്ങയുടെ ഓഫീസില്‍ നിന്ന് എനിക്ക് മറുപടി ലഭിച്ചില്ല. അതുക്കൊണ്ട്, 2018 മെയ് 14ന് റോമിലേക്കും കൊറിയര്‍ വഴി ഞാന്‍ കത്ത് അയച്ചു. മൂന്ന് മാസം കഴിഞ്ഞിട്ടും കൊറിയര്‍ ഡെലിവറി റെസിപ്റ്റ് അല്ലാതെ മറ്റൊന്നും ലഭിച്ചില്ല. 2018 ജൂണ്‍ 22ന് ഞാന്‍ ഒരു ശ്രമം കൂടി നടത്തി. ഇത്തവണ സ്റ്റേറ്റ് സെക്രട്ടറി റവ. കാര്‍ഡിനല്‍ പീട്രോ പരോളിനാണ് കത്ത് നല്‍കിയത്. അത് ജൂണ്‍ 25 ന് അവിടെ എത്തുകയും ചെയ്തു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണയായി ലൈംഗിക ചൂഷണം ചെയ്തിരുന്നതിനാല്‍, സുപ്പീരിയര്‍ സിസ്റ്ററിനോടും കൗണ്‍സിലര്‍മാരോടും മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താന്‍ എനിക്ക് സാധിച്ചിരുന്നില്ല. എനിക്ക് അച്ചടക്ക നടപടികള്‍ അവരിലൂടെ സ്വീകരിക്കേണ്ടി വരുന്നത് അയാളുടെ കൂടെ കിടക്കാന്‍ വിസമ്മതിച്ചതിനാണെന്ന് മാത്രമാണ് ഞാന്‍ അവരോട് പറഞ്ഞത്. ഞാന്‍ പറഞ്ഞതിന്റെ കാര്യഗൗരവം മനസ്സിലാക്കാത്തതിനാല്‍, പിന്നീട് ഇക്കാര്യത്തെ കുറിച്ച് കൂടുതലൊന്നും അവരോട് പറഞ്ഞില്ല.

സുപ്പീരിയറുമാരുടെ സഹായത്തോടെ ബിഷപ്പ് ഫ്രാങ്കോ എന്നെ ഉപദ്രവിക്കുമോയെന്ന പേടിയും എനിക്കുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മിഷനറീസ് ഓഫ് ജീസസിലെ 20 കന്യാസ്ത്രീകള്‍ ഇവിടെ നിന്നും പോയിരുന്നു. കന്യാസ്ത്രീകളുടെ പ്രശ്നങ്ങള്‍ സന്ന്യാസ സഭാ നേതൃത്വം പരിഹരിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. സഭയിലെ നേതൃത്വം അവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയെല്ലാം സമീപിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോയെ തന്നെയായിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്നവരില്‍ ഒരാളായിരുന്നതിനാല്‍ മറ്റ് കന്യാസ്ത്രീകളോട് എനിക്ക് തുറന്ന് സംസാരിക്കാനും സാധിച്ചില്ല.

എംജെ കന്യാസ്ത്രീകളില്‍ ചിലരെയും കഴുകന്റെ കണ്ണുകളോടെയാണ് ബിഷപ്പ് ഫ്രാങ്കോ കണ്ടിരുന്നത്. ബിഷപ്പിന് ഏത് കന്യാസ്ത്രീയില്‍ ആകര്‍ഷണം തോന്നിയാലും അവരുടെ ദൗര്‍ബല്യത്തിലൂടെയോ അയാളുടെ ശക്തിയിലൂടെയോ അവരെ കെണിയില്‍ പെടുത്തുമായിരുന്നു. 2017 ഏപ്രിലിലെ ഒരു ചെറിയ ഉദാഹരണമുണ്ട്. ബിഷപ്പ് ഫ്രാങ്കോയുമായി അടുപ്പമുണ്ടായിരുന്ന ചെറുപ്പക്കാരിയായ കന്യാസ്ത്രീയെ ജോലിയില്‍ നടത്തിയ പിഴവിന് തെളിവോട് കൂടി അധികൃതര്‍ പിടിച്ചിരുന്നു. തുടര്‍ന്ന്, ഈ കന്യാസ്ത്രീയെ മറ്റൊരു സംസ്ഥാനത്തേക്ക് വിടാന്‍ ബിഷപ്പ് ആവശ്യപ്പെട്ടു. അവിടെ ഞങ്ങള്‍ക്കുള്ള മൂന്നില്‍ കൂടുതല്‍ സഭാ സമൂഹങ്ങളിലെ ഒന്നില്‍ ജൂണിയര്‍ സിസ്റ്റേഴ്സ് മാത്രമാണ് കഴിഞ്ഞിരുന്നത്. ഇതേ ആഴ്ചയില്‍ ബിഷപ്പ് ഫ്രാങ്കോ ഇവിടെ പ്രത്യേക സന്ദര്‍ശനം നടത്തുകയും ഒരു രാത്രി മുഴുവന്‍ മഠത്തില്‍ തങ്ങുകയും ചെയ്തു. രാത്രി 12 മണി വരെ ഈ കന്യാസ്ത്രീ ‘ആത്മീയ ശക്തി’ക്ക് എന്ന പേരില്‍ ബിഷപ്പിന്റെ മുറിയില്‍ തനിച്ചുമായിരുന്നു. അയാളുടെ അസാധാരണമായ രാത്രി സന്ദര്‍ശനം മഠത്തിലെ ഭൂരിപക്ഷം കന്യാസ്ത്രീകള്‍ക്കിടയിലും ചര്‍ച്ചയായി. പക്ഷേ അനന്തരഫലങ്ങള്‍ ഓര്‍ത്ത്, ആരും പരസ്യമായി ഇതിനെ കുറിച്ച് ചോദിച്ചില്ല. സഭാ അധികാരികള്‍ സത്യസന്ധമായി അന്വേഷണം നടത്തിയാല്‍, ഇതുപോലെ ജലന്ധര്‍ രൂപതയിലെയും കന്യാസ്ത്രീകളുടെയും അനവധി ഉദാഹരണങ്ങള്‍ ലഭിക്കും.

ഈ സംഭവം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഞങ്ങള്‍ മറച്ചുവെച്ചിരുന്നു. കാരണം, ബിഷപ്പും അയാളുടെ സഹപ്രവര്‍ത്തകരും ഇത് അറിഞ്ഞ് കന്യാസ്ത്രീയുടെ നേരെ ഏത് വൃത്തിക്കെട്ട കളിക്കും മുതിരുമായിരുന്നു. അയാള്‍ക്ക് എതിരെ പ്രതികരിക്കുന്നവര്‍ക്ക് എല്ലാം ശക്തമായ പരിണതഫലങ്ങളും അനുഭവിക്കേണ്ടി വന്നു. എനിക്ക് എതിരെ സംസാരിക്കാന്‍ അയാള്‍ എന്റെ സുപ്പീരിയര്‍മാരെയും രൂപതയിലെ ചില പുരോഹിതരെയും എനിക്കൊപ്പം നിന്ന കന്യാസ്ത്രീകളെയും പ്രേരിപ്പിച്ചു. ജനലന്ധര്‍ രൂപതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായി നിന്ന ചില പുരോഹിതര്‍ക്ക് വേണ്ടി ഞാന്‍ കളിക്കുന്ന കളിയെന്നായിരുന്നു അവരുടെ അധിക്ഷേപം.

Fsister_strike_3

ബിഷപ്പ് ഫ്രാങ്കോ ഞങ്ങളെ കുടുക്കാന്‍ വേണ്ടി ചില പൊലീസ് കേസുകളുമുണ്ടാക്കി. 2017 നവംബര്‍ 30 ന് പഞ്ചാബ് എഎസ്ഐ അമൃക് സിങ് എന്നെ വിളിച്ചിരുന്നു. ഞാനും കൂടെയുള്ള മറ്റൊരു കന്യാസ്ത്രീയും ആത്മഹത്യ ചെയ്യുമെന്ന് ഫ്രാങ്കോയെ ഭീഷണിപ്പെടുത്തുന്നതായി പരാതി ലഭിച്ചുവെന്നായിരുന്നു പറഞ്ഞത്. ജലന്ധര്‍ രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുംപുറമാണ് ഈ കേസ് ഫയല്‍ ചെയ്തത്. പൊലീസ് അന്വേഷണത്തെ കുറിച്ച് എന്റെ സുപ്പീരിയറെ ധരിപ്പിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. സഭാ അധികാരികളുടെ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ്, 2018 ജൂണ്‍ 19 ന് എന്റെ സഹോദരന് എതിരെയും പഞ്ചാബ് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതും ജലന്ധര്‍ രൂപത പിആര്‍ഒ തന്നെയാണ് ഫയല്‍ ചെയ്തത്. എന്റെ സഹോദരന്‍ ബിഷപ്പിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി.

2018 ജൂണ്‍ 23 ന് ബിഷപ്പ് ഫ്രാങ്കോ വീണ്ടും അദ്ദേഹത്തിന്റെ പിആര്‍ഒ വഴി കോട്ടയം സൂപ്പണ്ട്ര് ഓഫീസില്‍ പരാതി കൊടുത്തു. ഈ കേസില്‍ എന്റെയൊപ്പം നിന്ന അഞ്ച് കന്യാസ്ത്രീകളുടെ കുടുംബാഗംങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് എതിരെയായിരുന്നു കേസ്. ഞങ്ങള്‍ യാത്രയ്ക്കുപയോഗിച്ച ടാക്സി ഡ്രൈവര്‍ക്ക് എതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു. എന്നെ പിന്തുണച്ചതിനും നീതിക്ക് വേണ്ടി എന്റെയൊപ്പം നിന്നതിനുമാണ് കുറവിലാങ്ങാടുള്ള ഈ അഞ്ച് കന്യാസ്ത്രീകളും ഇതില്‍ പെടുന്നത്. എന്റെ സഹോദരന് എതിരെ പഞ്ചാബ് പൊലീസില്‍ നല്‍കിയ കേസ് തന്നെയായിരുന്നു ഇവിടെയും ഫയല്‍ ചെയ്തത്.

ഞങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ജലന്ധര്‍ അധികൃതര്‍ ഇത്രയും കേസുകള്‍ ഫയല്‍ ചെയ്തത് ഞങ്ങളെ ഭയപ്പെടുത്തി. അതിനാല്‍ 2018 മെയില്‍ കുറവിലങ്ങാട് സഭയില്‍ ഡല്‍ഹി മേഖല മെത്രാന്‍ ആര്‍ച്ച്ബിഷപ്പ് അനില്‍ കൗടോ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ട് സംസാരിച്ചു. പിന്നീട് ഫോണിലൂടെയും ഞങ്ങള്‍ അനുഭവിക്കുന്ന മാനസികമായ പീഡനങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അദ്ദേഹമാണ് പോപ്പ് പ്രതിനിധിയുടെ ഇ-മെയില്‍ ഐഡി തരുകയും പരാതി എഴുതാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്. 2018 ജൂണ്‍ 24ന് ഇതേ രാത്രി 11.45 നാണ് പിആര്‍ഒ ഞങ്ങള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പത്രക്കുറിപ്പുകളടക്കം മെയില്‍ അയച്ചത്.

സഭ നടത്തുന്ന അന്വേഷണത്തില്‍ സത്യം കണ്ടെത്തുന്നതുവരെ, ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ നടത്തുന്ന നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ അങ്ങ് ബിഷപ്പ് ഫ്രാങ്കോയോട് നിര്‍ദ്ദേശിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ അപേക്ഷയോട് സഭ കണ്ണടയ്ക്കുന്നതുകൊണ്ട് ഞങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കും നീതിയ്ക്കും വേണ്ടി പൊലീസിനെ സമീപിക്കുകയെല്ലാതെ മറ്റ് പോവംഴിയില്ലാതായിരിക്കുന്നു. അതുകൊണ്ട് ആദരണിയനായ താങ്കള്‍ക്ക് 2018 ജനുവരിയില്‍ നല്‍കിയ പരാതി ജൂണ്‍ 26, 2018 ന് പൊലീസിന് കൈമാറുകയുണ്ടായി.

Franco_Mulakkal

കേസിന്റെ നടത്തിപ്പ് പരിശോധിച്ചുകഴിഞ്ഞാല്‍ ബിഷപ്പ് ഫ്രാങ്കോ എങ്ങനെയാണ് തന്റെ പണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും സഭയുമായി ബന്ധപ്പെട്ടവരുടെയും പിന്തുണയോടെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകും

* പൊലീസില്‍ ഞാന്‍ പരാതി നല്‍കിയെന്ന് അറിഞ്ഞയുടന്‍ ബിഷപ്പ് ഫ്രാങ്കോവിന്റെ ആദ്യ പ്രതികരണം എനിക്കെതിരെ അച്ചടക്ക നടപടിയെടുത്തതാണ് ഇത്തരമൊരു പരാതിയ്ക്ക് കാരണമെന്ന് പറയുകയായിരുന്നു. ഒരു കുടുംബാംഗം ഒരു തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ എനിക്കെതിരെ സുപ്പീരിയര്‍ ജനറലിന് നല്‍കിയ പരാതി ഉപയോഗിച്ച് പൊലീസിന്റെ ശ്രദ്ധ യഥാര്‍ത്ഥ കുറ്റകൃത്യത്തില്‍നിന്ന് തിരിക്കാനായിരുന്നു ശ്രമം. പിന്നീടുള്ള പൊലീസ് അന്വേഷണത്തിലാണ് എനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും വസ്തുതയില്ലെന്നും പൊലീസിന് ബോധ്യമായത്.

*ഫാദര്‍ ജെയിംസ് ആര്‍തയില്‍ മൂന്ന് തവണ വന്നുകാണുകയും കാഞ്ഞിരപ്പള്ളി രൂപതയില്‍ 10 ഏക്കര്‍ സ്ഥലവും കോണ്‍വെന്റും ഫ്രാങ്കോയ്ക്കെതിരായ പരാതി പിന്‍വലിക്കുകയാണെങ്കില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് ജലന്ധര്‍ രൂപതയുടെ അറിവോടെയാണെന്നും അദ്ദേഹം ധരിപ്പിച്ചു. ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പരാതി പിന്‍വലിപ്പിക്കാന്‍ ജലന്ധര്‍ രൂപത നടത്തിയ ശ്രമത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും, ഇതിന്റെയൊക്കെ പിന്നില്‍ വലിയ സ്വാധീനമുള്ള വ്യക്തിത്വങ്ങള്‍ ഉണ്ടെന്നതുകൊണ്ട് അവര്‍ക്ക് അതെക്കുറിച്ചും മതിയായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല.

*പഞ്ചാബിലും കേരളത്തിലും എനിക്കും മറ്റ് സിസറ്റര്‍മാരുടെ ബന്ധുക്കള്‍ക്കുമെതിരെ നല്‍കിയ കേസിന് വേണ്ടി തെറ്റായ കാര്യങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ മുന്നോട്ട് വെച്ചത്. എന്റെ ഇടവകയിലെ സിജോയില്‍ സമ്മര്‍ദ്ദം ചെലുത്തി എന്റെ സഹോദരനെതിരെ പരാതി നല്‍കിപ്പിച്ചു. എന്റെ സഹോദരന്‍ ബിഷപ്പ് ഫ്രാങ്കോയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നുവെന്ന് പറഞ്ഞായിരുന്നു ആരോപണം (അദ്ദേഹം ബിഷപ്പിന്റെ അടുത്ത അനുയായിയുടെ ബന്ധുവും കൂടിയാണ്). സിജോയിയെ തെളിവെടുക്കാന്‍ പഞ്ചാബിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. എന്നാല്‍ അദ്ദേഹം തന്റെ തെറ്റ് സമ്മതിക്കുകയും വാസ്തവം എന്താണെന്ന് പറയുകയും ചെയ്തു.

* കേസിന്റെ ആദ്യഘട്ടത്തില്‍ ബിഷപ്പ് ഫ്രാങ്കോ ഒരു പ്രധാനപ്പെട്ട മലയാളം ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത് സത്യം വെളിപ്പെടുത്താന്‍ പൊലീസ് ജലന്ധറിലെത്താന്‍ അദ്ദേഹം കാത്തുനില്‍ക്കുന്നുവെന്നാണ്. എന്നാല്‍ നിരവധി വ്യക്തികളെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് അവിടെ എത്തിയപ്പോള്‍ പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാണുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന മനസ്സിലാക്കിയപ്പോള്‍ പഞ്ചാബ് പൊലീസ് അദ്ദേഹത്തോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം ചണ്ഡീഗഡിലാണെന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ അദ്ദേഹം ജലന്ധറില്‍ തന്നെയുണ്ടായിരുന്നു. വൈകീട്ട് അന്വേഷണ സംഘത്തെ കാണാന്‍ ബിഷപ്പ് ഫ്രാങ്കോ എത്തി. അവിടെവെച്ച് അദ്ദേഹത്തിന്റെ സുരക്ഷാവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവും നടത്തി.

* പൊലീസ് അന്വേഷണത്തിനിടെ ബിഷപ്പ് ഫ്രാങ്കോ പരസ്പര വൈരുദ്ധ്യമുള്ള പല പ്രസ്തവനകളും നടത്തുകയുണ്ടായി. കുറവിലങ്ങാട് താമസിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം അദ്ദേഹം അവിടെ സന്ദര്‍ശിച്ചതിന്് കോണ്‍വെന്റില്‍ രേഖകളിലുണ്ടായിരുന്നു. ഇതേ കാര്യം ഡ്രൈവറും വ്യക്തമാക്കുകയും ചെയ്തു. പിന്നീട് മുതലകോടം കോണ്‍വെന്റിലെ ഒരു സിസ്റ്ററെ സ്വാധീനിച്ച് അദ്ദേഹം ആ ദിവസം അവിടെയാണ് താമസിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ സിസ്റ്റര്‍ തന്നെ താന്‍ കളവു പറയുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതോടെ അതും തെറ്റാണെന്ന് തെളിഞ്ഞു. അവിടുത്തെ രേഖകളും അത് ബോധ്യപ്പെടുത്തി.

* ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് ഇരയുടെ വൈദ്യ പരിശോധന റിപ്പോര്‍ട്ടും മജിസ്ട്രേറ്റിന് മുന്നില്‍ 164-ാം വകുപ്പ് അനുസരിച്ച് നല്‍കുന്ന മൊഴിയും കേസ് തുടരാന്‍ മതിയായ രേഖകളാണ്. 10-08-2018 ന് ഡിവൈഎസ്പി കെ സുഭാഷ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കി: ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ 23-09-2016 നും 5-5-2018 നും ഇടയ്ക്കുള്ള ദിവസങ്ങളില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ—— നെ അവരുടെ അനുമതിയില്ലാതെ ,കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്റെ ഗസ്റ്റ് റൂം നമ്പര്‍ 20 ല്‍ തടഞ്ഞുവെച്ച് ബലാല്‍സംഗ ചെയ്തതായി തെളിഞ്ഞിരിക്കുന്നു. (ആ രേഖ ഇതോടൊപ്പം വെയ്ക്കുന്നു). എന്നാല്‍ 72 ദിവസത്തെ അന്വേഷണത്തിന് ശേഷവും ബിഷപ്പ് ഫ്രാങ്കോ അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളുമായി, പൊലീസിന്റെ സംസ്ഥാന സര്‍ക്കാരിന്റെയും സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഞങ്ങളെ സങ്കടപ്പെടുത്തുന്നത്. നിയമത്തിന് മുന്നില്‍ അദ്ദേഹത്തിന് കിട്ടുന്ന സൗകര്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ കാത്തോലിക്ക സഭയുടെ മൗനവും നിസ്സംഗതയും അയാള്‍ക്കൊപ്പമുണ്ട്.

ഞങ്ങള്‍ പരാതി നല്‍കിയതിന് ശേഷം സമുഹത്തിന്റെയും സഭയുടെയും മുഖ്യധാരയില്‍നിന്ന് ഞങ്ങള്‍ അകറ്റപ്പെടുകയായിരുന്നു. എല്ലാ ഭാഗങ്ങളില്‍നിന്നും അവഗണനയാണ് ഞങ്ങള്‍ നേരിടുന്നത്. ബിഷപ്പുമാരെയും പുരോഹിതന്മാരെയും കുറിച്ചുമാത്രമെ സഭയ്ക്ക് ആശങ്കയുളളൂവെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. സ്ത്രീകള്‍ക്കും കന്യാസ്ത്രികള്‍ക്കും നീതി ലഭിക്കുന്നതിനായുള്ള വ്യവസ്ഥകള്‍ എന്തെങ്കിലും കനോന്‍ നിയമത്തിലുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. അങ്ങനെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഞങ്ങള്‍ക്കെതിരെ പക്ഷാപത നിലപാട് സഭ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ അനുഭവങ്ങള്‍ താഴെ കുറിക്കുന്നു

ഞങ്ങളുടെ കോണ്‍വെന്റ് ഉള്‍പ്പെടുന്ന ഇടവകയിലെ പുരോഹിതന്മാര്‍ കുര്‍ബാനയ്ക്ക് വരുന്നത് അവസാനിപ്പിച്ചു. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ 20 ലധികം അന്തേവസികളാണ് ഇവിടെ ഉള്ളത്.

പലസ്ഥലങ്ങളിലെയും വൈദികരും കന്യാസ്ത്രീകളും കത്തോലിക്ക സഭയുടെ ശത്രുക്കളായാണ് ഞങ്ങളെ കാണുന്നത്. സഭയുടെ ഭാഗത്തുനിന്നുള്ള മൗനം എന്നെ കൂടുതല്‍ അപമാനിതയാക്കുകയും സ്വഭാവ ഹത്യയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

സഭ പുരോഹിതരോടും കന്യാസ്ത്രീകളോടും രണ്ട് രീതിയിലാണ് പെരുമാറുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പുറത്താക്കിയ ജലന്ധര്‍ രൂപതയില്‍ പെട്ട ഒരു വൈദികന്റെ പിരിച്ചുവിടല്‍ കത്ത് രൂപത ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഞങ്ങളുടെ സഭ ലാറ്റിന്‍ ആചാരക്രമത്തിലായത് കൊണ്ട് ഇതില്‍ ഇടപെടാനാകില്ലെന്നായിരുന്നു സീറോ മലബാര്‍ അധികൃതരുടെ ന്യായീകരണം. സഭ അധികാരത്തിനും ശക്തിക്കുമൊപ്പമാണ് നില്‍ക്കുന്നതെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ശബ്ദിക്കാന്‍ കഴിയാത്തവര്‍ക്ക് അവിടെ ഒന്നും പറയാന്‍ പറ്റില്ല.

ബിഷപ്പിന് എതിരെയുള്ള കേസ് റദ്ദാക്കാനാവശ്യപ്പെട്ട് സമീപിച്ച ഫാ. എര്‍ത്തയിലിനെ പൊലീസ് പിടികൂടിയപ്പോള്‍, സിഎംഐ പുരോഹിതര്‍ ബിഷപ്പ് ഫ്രാങ്കോയെ സമീപിക്കുകയും അദ്ദേഹത്തിന്റെ ഇടപെടല്‍ കേസിലുണ്ടാക്കിയ നടപടികളില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തെ സിഎംഐ നേതൃത്വം വിഷയത്തിലെടുത്തുമില്ല.

ബാല്യത്തില്‍ തന്നെ സഭ അമ്മയെന്ന് വിശ്വസിക്കണമെന്നാണ് പഠിച്ചിട്ടുള്ളത്. പക്ഷേ എന്റെ അനുഭവത്തില്‍ നിന്ന്, സ്ത്രീക്കും സാധാരണ ജനങ്ങള്‍ക്കും സഭ രണ്ടാനമ്മയാണെന്ന് ഞാന്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.

ബിഷപ്പുമാര്‍ക്കും പുരോഹിതര്‍ക്കും താമസിക്കാനായി പാസ്റ്ററല്‍ കേന്ദ്രങ്ങളും പള്ളിമേടകളും ഉണ്ടെന്നിരിക്കെ, രാത്രികളില്‍ മഠത്തില്‍ ചെലവഴിക്കുന്നതിലും എനിക്ക് ഉത്കണ്ഠയുണ്ട്.

ആദരണീയനായ അങ്ങയോട് ഞാന്‍ ചോദിക്കെട്ടെ: ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്ന സഭാ അധികാരികള്‍ക്കും അയാളുടെ കുടിലതയെ മറച്ചുക്കൊണ്ട് സഭയുടെ അഭിമാനത്തെ സംരക്ഷിക്കുന്നവര്‍ക്കും, എനിക്ക് നഷ്ടമായത് തിരിച്ച് നല്‍കാന്‍ സാധിക്കുമോ? ഇപ്പോഴും കത്തോലിക്കാ സഭ ഞാന്‍ പറയുന്നത് വിശ്വസിച്ചിട്ടില്ല. 13 തവണ ലൈംഗികമായി ചൂഷണം ചെയ്യാന്‍ എന്തിന് ബിഷപ്പിനെ അനുവദിച്ചുവെന്നാണ് അവരുടെ വാദം. ഇക്കാര്യം പുറത്തുക്കൊണ്ടു വരാന്‍ എനിക്ക് എനിക്ക് ഭയവും നാണക്കേടുമായിരുന്നു. സഭയില്‍ നിന്ന് പുറത്താക്കുമോയെന്നും കുടുംബാംഗങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നും ഭയമുണ്ടായിരുന്നു. ബിഷപ്പിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിട്ടും, സഭ എന്തുക്കൊണ്ടാണ് സത്യത്തിന് എതിരെ കണ്ണടയ്ക്കുന്നത് എന്ന് ഞാന്‍ അതിശയപ്പെടുകയും ചെയ്തു.

ബഹുമാനവും സുരക്ഷയും കിട്ടുമെന്ന കരുതുന്നവരില്‍നിന്ന് ലൈംഗിക പീഢനം നേരിടുകയും അത് പുറത്തുപറയാന്‍ കഴിയാതെ വരികയും ചെയ്യുന്ന നിരവധി സ്ത്രീകളും കന്യാസ്ത്രികളും ഉണ്ട്. സഭ അധികാരികള്‍ ഇപ്പോള്‍ അവലംബിക്കുന്ന മൗനവും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനവും സഭയുടെ വിശ്വാസ്യത സമൂഹത്തിന് മുന്നില്‍ തകരാന്‍ കാരണമാകുമെന്ന് ഞാന്‍ കരുതുന്നു. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും. മനുഷ്യര്‍ എന്ന നിലയില്‍ അവരുടെ അന്തസ്സ് സംരക്ഷിക്കുകയെന്ന എന്നതിനാകും കാത്തോലിക്ക വിശ്വാസം നഷ്ടമായാലും അവര്‍ ശ്രമിക്കുക.

ലാറ്റിന്‍, സീറോ മലബാര്‍ സഭകളില്‍നിന്നും നീതി നിഷേധിക്കപ്പെട്ട കന്യാസ്ത്രി എന്ന നിലയില്‍ ഞാന്‍ താങ്കളില്‍നിന്ന് നീതി തേടുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സഭ എത്രയും വേഗം പുര്‍ത്തിയാക്കണമെന്നും ബിഷപ്പ് ഫ്രാങ്കോയെ രൂപതയുടെ ആത്മീയ അധ്യക്ഷനെന്ന പദവിയില്‍നിന്ന് നീക്കണമെന്നും അപേക്ഷിക്കുന്നു. അദ്ദേഹം പദവിയില്‍ തുടരുന്നതു വഴി ജലന്ധര്‍ രൂപതയുടെ സമ്പത്ത് കേസ് അട്ടിമറിക്കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്വത്തും മറ്റ് പല വാഗ്ദാനങ്ങളും ചെയ്ത് ജനങ്ങളെ അവരോടൊപ്പം നിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഞങ്ങളെ ആക്രമിക്കാന്‍ ആളുകളെ സംഘടിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഞാന്‍ ബിഷപ്പിന് എതിരെ ഫയല്‍ ചെയ്ത കേസ് ഇല്ലാതാക്കുവാന്‍ അയാള്‍ പണവും രാഷ്ട്രീയ അധികാരവും ഉപയോഗിച്ച് അന്വേഷണ സംഘത്തെയും സര്‍ക്കാരിനെയും സ്വാധീനിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് രണ്ട് മാസത്തിലേറെയായി. തെളിവുകള്‍ ഉണ്ടായിട്ടും സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തിയുള്ളതിനാല്‍ അന്വേഷണസംഘത്തിന് ഇതുവരെ അയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ഈ അവസരത്തില്‍, നീതിക്ക് വേണ്ടി ഞാന്‍ വീണ്ടും സഭാ അധികാരികളെ സമീപിക്കുകയാണ്. രാജ്യത്തിലെ മാര്‍പാപ്പ യുടെ പ്രതിനിധിയെന്ന നിലയില്‍ ഈ കേസില്‍ അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.

(കടപ്പാട്: ന്യൂസ്‌റപ്റ്റ്‌)

 

 

 

 

 

 

 

 

 

Tagged as: ,

Leave a Reply