Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

തെരഞ്ഞെടുപ്പിലെ ദുരുപയോഗം തടയാന്‍ ഫേസ്ബുക്ക് സജ്ജമെന്ന് സക്കര്‍ബര്‍ഗ്

Mark-Zuckerberg

കേംബ്രിഡ്ജ് അനലിറ്റിക്ക വഴി ചോര്‍ന്നത് ഒന്‍പതു കോടി ആളുകളുടെ വിവരങ്ങള്‍. ഇതില്‍ 81 ശതമാനം പേരും അമേരിക്കന്‍ പൗരന്മാര്‍. ചോര്‍ന്ന ഡേറ്റയില്‍ 0.6 ശതമാനം ഇന്ത്യയ്ക്കാരുടേത്.

തെരഞ്ഞെടുപ്പിനെ തെറ്റായി സ്വാധീനിക്കുന്ന കാര്യങ്ങള്‍ക്ക് തടയിടാനൊരുങ്ങി ഫേസ്ബുക്ക്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് തടയിടാന്‍ തങ്ങളുടെ പ്ലാറ്റ് ഫോം സജ്ജമാണെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഒട്ടേറെ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ സാധിച്ചതായും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു. ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നാണ് അവകാശവാദം.

Usually, treatment for this reproductive disorder discount viagra australia is prescribed after analyzing the right cause of problem. Columbia River Knife & Tool make great pocket knives, hunting donssite.com generico levitra on line knives and knives for the military. generic tadalafil The prostate is a male sexual gland. We have years of wholesale cialis pills experience in moving our happy customers all over the U.S.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള വ്യാജ അക്കൗണ്ടുകള്‍ തിരഞ്ഞുപിടിച്ച് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. 100 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഒഴിവാക്കിയിരിക്കുന്നത്. ദിനംപ്രതി ദശലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയതായി സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലുകളുടെ പേരില്‍ കണക്കറ്റ വിമര്‍ശനമാണ് ഫേസ്ബുക്ക് നേരിട്ടത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സ്ഥാപകന്‍ ക്രിസ്റ്റഫര്‍ വെയിലി ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകേണ്ടി വന്ന സക്കര്‍ബര്‍ഗിന് അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. കേംബ്രിഡ്ജ് അനലിറ്റിക്ക വഴി ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതില്‍ 81 ശതമാനം പേരും അമേരിക്കന്‍ പൗരന്മാരാണ്. ആകെ ചോര്‍ന്ന ഡേറ്റയില്‍ 0.6 ശതമാനം ഇന്ത്യയ്ക്കാരുടേതാണ്.

fbook_data

തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും കൈമാറ്റം ചെയ്യപ്പെടുന്നത് ഇല്ലാതാക്കി തങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിഞ്ഞ 18 മാസങ്ങള്‍ ഫേസ്ബുക്ക് എന്ത് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നതിനുള്ള ഉത്തരം കൂടിയാണ് സക്കര്‍ബര്‍ഗിന്റെ ബ്ലോഗ്. ഈ വര്‍ഷം ഏപ്രിലിലാണ് 2016-ല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് മുന്‍കൂട്ടി കാണാന്‍ കഴിയാത്തതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും നേരിടേണ്ടി വന്നത്.

ഇതിന് പിന്നാലെ ഇന്ത്യയിലെയും മെക്‌സിക്കോയിലെയുമടക്കം നിരവധി രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ പേരില്‍ പിന്നെയും പഴി കേള്‍ക്കേണ്ടി വന്നു. ഈ വര്‍ഷം തുടക്കത്തില്‍, ലോകമെമ്പാടും നടക്കുന്ന തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാനുള്ള സകല മുന്‍കരുതലുകളും കൈക്കൊള്ളുമെന്ന് സുക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധമായി തങ്ങള്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് കൊണ്ട് ബുധനാഴ്ച മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിശദമായ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചത്.



“ഇന്ന് ഫേസ്ബുക്ക് ഇത്തരത്തിലുള്ള ബാഹ്യ ഇടപെടലുകളെയൊക്കെ ചെറുക്കാന്‍ സജ്ജമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ തടയുന്നതിന് ഫേസ്ബുക്ക് കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ അത് ഏറെ വിഷമം പിടിച്ചതാണ്. നുഴഞ്ഞുകയറ്റക്കാര്‍ കരുത്തരാണ്. ”     – മാര്‍ക്ക് സക്കര്‍ബര്‍ഗ്.



 

തെറ്റായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും തെരഞ്ഞെടുപ്പുകള്‍ സ്വാധീനിക്കപ്പെടുന്നതും തടയുന്നതിനുള്ള നിരവധി സംവിധാനങ്ങളും നയങ്ങളുമാണ് 2016-ന് ശേഷം ഫേസ്ബുക്ക് വികസിപ്പിച്ചെടുത്തത്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി അവ സ്വയം നീക്കം ചെയ്യാനുള്ള സംവിധാനം മുതല്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്ന പേജുകള്‍ കണ്ടെത്തി അവ കൂടുതല്‍ ആളുകളിലേക്ക് എത്താതിരിക്കാനുള്ള നടപടികള്‍ വരെ ഇതില്‍പ്പെടുമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കാലയളവില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ രാഷ്ട്രീയ പരസ്യങ്ങളും, വ്യാജ വാര്‍ത്തകള്‍ തടയുകയും, വിധ്വംസകമായ ആശയങ്ങള്‍ തടയുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ടെക് ഭീമന്മാര്‍ കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രണ്ട് ദിവസത്തേക്ക് നിയമ വിരുദ്ധമായ ഉള്ളടക്കത്തെപ്പറ്റി സുഷ്മമായി പരിശോധിക്കുകയും ചെയ്യും. മൂന്ന് സോഷ്യല്‍ മീഡിയ കമ്പനികളുമായി വിഷയത്തെക്കുറിച്ച് സംസാരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്താന്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന്റെ വിശ്വാസ്യതയും പവിത്രതയും കാത്തുസൂക്ഷിക്കുമെന്നും അത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്കിലെ ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. വിധ്വംസകമായ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനെ പ്രാദേശികമായും അന്താരാഷ്ട്ര സഹകരണത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 39 ഓളം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇത് നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തിനെതിരെ നിശിത വിമര്‍ശനങ്ങള്‍ പലകോണുകളില്‍നിന്നുണ്ടായി. സുപ്രീം കോടതി സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

(കടപ്പാട്: ന്യൂസ്‌റപ്റ്റ്‌)

Tagged as: ,

Categorised in: വായന@ബൂലോകം, News

Leave a Reply