Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാരിനെ ഉപദേശിക്കാന്‍ വരുന്ന കെപിഎംജി ആരാണ്? വിവാദങ്ങളും കേസുകളും നേരിടുന്ന കമ്പനിയ്‌ക്കെതിരെ ഇന്ത്യയിലും പരാതി

[രഞ്ജിമ ആര്‍]

FKPMG_6

പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കണ്‍സല്‍ട്ടന്‍സി സേവനം നെതര്‍ലാന്റ് ആസ്ഥാനമായ കെ പി എം ജി എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സേവനം സൗജന്യമായി നല്‍കാന്‍ കമ്പനി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഏതാണ് കെ പി എം ജി?

ലോകത്തിലെ നാല് പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നായാണ് കെപിഎംജി അറിയപ്പെടുന്നത്. ഡെലൊറ്റ്, ഏര്‍ണസ്റ്റ് ആന്റ് യങ്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ഹൗസ് എന്നിവ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം. ഓഡിറ്റിങ്ങിനോടൊപ്പം കണ്‍സല്‍ട്ടന്‍സി സേവനങ്ങളും ഈ കമ്പനി നല്‍കുന്നു. 1987ല്‍ നിലവില്‍വന്ന കെപിഎംജിയില്‍ 1,89,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ഓഡിറ്റിങ് ആണ് കെപിഎംജി പ്രധാനമായും നടത്തുന്നത്.

അതേസമയം വലിയ ആരോപണങ്ങള്‍ നേരിടുന്ന കമ്പനിയാണ് കെപിഎംജി. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്ന് കെപിഎംജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരോപണമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍ ഒരു ഐ എ എസ് ഓഫീസര്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് പ്രസിദ്ധികരിക്കുകയുണ്ടായി. പേരു വെളിപ്പെടുത്താത്ത, ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചത്. ഇതില്‍ കെപിഎംജി ഇന്ത്യയ്‌ക്കെതിരായ പരമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനെക്കുറിച്ചായിരുന്നു കത്തില്‍ വിശദീകരിച്ചത്. ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കി കരാര്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും കത്തില്‍ പരമാര്‍ശമുണ്ടായിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള അവിഹിത ഇടപെടലിന് കെപിഎംജി ശ്രമിക്കുന്നതെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള സ്ഥാപനമാണെന്നും കത്തില്‍ പറയുന്നുണ്ട്. ഒരു ജോയിന്റ് സെക്രട്ടറിക്ക് കണ്‍സല്‍ട്ടന്‍സി സര്‍വീസ് അവര്‍ക്ക് നല്‍കിയാല്‍ വന്‍ പണം കെപിഎംജി വാഗ്ദാനം ചെയ്തെന്നും കത്തില്‍ ആരോപണമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് കെപിഎംജിയില്‍ ജോലി നല്‍കിയാണ് സ്വാധീനം നേടിയെടുക്കുന്നതെന്നുമായിരുന്നു കത്തില്‍.

2Fkpmg

ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് 

These herbs were tested on several men who are experiencing erectile dysfunction and were non-vegetarian were price of viagra 100mg asked to follow the vegetarian diet for a month. When we talk about such diseases, many of them get listed contact number, e mail, or supply https://unica-web.com/archive/2011/jeunesse2011.html generic cialis online stay talk help. It is not recommended to take Kamagra if you viagra sans prescription unica-web.com have already taken another ED medicine. The most common cause for this problem is buy generic cialis unica-web.com the guy’s bad masturbation habit.

ഇത്തരത്തില്‍ ഒമ്പത് ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ കെപിഎംജിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന ആരോപണവുമാണ് കത്തില്‍ ഉന്നയിച്ചത്. നഗര വികസന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കത്തില്‍ കാര്യമായി പരാമര്‍ശിച്ചിരുന്നത്. Swatch Bharat and Heritage City Development Augmentation Yojana യുടെ നടത്തിപ്പ് കെപിഎംജിക്കാണെന്നും കത്തില്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി മിഷന്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികളുമായും കെപിഎംജിയ്ക്ക് ബന്ധമുണ്ടെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിലുള്ളത്. ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചെങ്കിലും ഇതേ സംബന്ധിച്ച് അന്വേഷണമൊന്നും ഉണ്ടായില്ല.

അന്തര്‍ദേശീയതലത്തിലും കെപിഎംജി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോര്‍ട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടത്തിയതുമൂലം പലര രീതിയിലുള്ള അന്വേഷണങ്ങള്‍ നേരിടുന്ന കമ്പനിയാണ് കെ പി എം ജി. ഓഡിറ്റിങില്‍ നടത്തിയെന്ന് പറയുന്ന കൃത്രിമത്വമാണ് കമ്പനിയെ വിവിധ രാജ്യങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് പ്രധാനമായും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്.

FB_Card_kpmg_the_economist_1കെപിഎംജിയേക്കുറിച്ച് ‘ദ എക്കണോമിസ്റ്റ്’ പ്രസിദ്ധീകരിച്ച വാര്‍ത്ത

ബ്രിട്ടനിലെ കാരിലിയോണ്‍ എന്ന പിന്നീട് ഇല്ലാതായ നിര്‍മ്മാണ കമ്പനിയ്ക്ക് അനുകൂലമായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയതാണ് കെ പി എം ജിയെ വിവാദത്തിലാക്കിയത്. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറച്ചുവെച്ചുകൊണ്ട് ആ സ്ഥാപനത്തിന് അനുകൂലമായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട നടന്ന പാര്‍ലമെന്ററി അന്വേഷണറിപ്പോര്‍ട്ടില്‍ നിശിതമായ വിമര്‍ശനമാണ് കെ പി എം ജിയ്ക്കെതിരെ ഉന്നയിച്ചത്. 19 വര്‍ഷമാണ് കെ പി എം ജി ഈ കമ്പനിയുടെ ഓഡിറ്റിങ് നടത്തിയത്. കമ്പനിയുടെ സാമ്പത്തികാവസ്ഥ ബോധപൂര്‍വം മറച്ചുവെച്ചു എന്നാണ് ആരോപണം.

ദക്ഷിണാഫ്രിക്കയിലെ ബിസിനസ് സാമ്രാട്ടായ ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ടാണ് കെ പി എം ജി അന്വേഷണം നേരിടുന്നത്. നിരവധി അഴിമതി ആരോപണങ്ങളുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ നേരിടുന്ന ബിസിനസ് കുടുംബമാണ് ഗുപ്തയുടേത്. ആക്ഷേപങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ചില സ്ഥാപനങ്ങള്‍ കെ പി എം ജിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. യു എ ഇയില്‍ അബ്രാജ് എന്ന കമ്പനിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ടും കെപിഎംജി അന്വേഷണം നേരിടുന്നുവെന്ന് ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങളെയും അന്വേഷണങ്ങളെയും തുടര്‍ന്ന് ഓഡിറ്റിങ് സേവനങ്ങള്‍ കുറ്റമറ്റതാക്കുമെന്ന് കെപിഎംജി അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2003ല്‍ കെപിഎംജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെപിഎംജി എല്‍എല്‍പിയെ ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റീസ് നികുതി വെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നികുതി വെട്ടിപ്പിന് അവസരം നല്‍കിയെന്നായിരുന്നു കേസ്. ഇതേതുടര്‍ന്ന് 456 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് കെ പി എം ജി അവസാനിപ്പിക്കുകയായിരുന്നു.

2017ല്‍ കെ പി എം ജിയ്ക്ക് യു എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ 6.2 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി. മില്ലര്‍ എനര്‍ജി റിസോഴ്സസ് എന്ന കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട നടത്തിയ ക്രക്കേടുകളാണ് പിഴ ചുമത്താന്‍ ഇടയാക്കിയത്.

കെപിഎംജിയുടെ ഓഡിറ്റിങ് സര്‍വ്വീസുകളുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര തലത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. പുനര്‍നിര്‍മ്മാണത്തിന് കണ്‍സല്‍ട്ടന്‍സി സേവനമാണ് കേരളം ഉപയോഗിക്കുക. ഏതൊക്കെ മേഖലയുമായി ബന്ധപ്പെട്ടായിരിക്കും കമ്പനി കേരള സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കുകയെന്ന കാര്യത്തില്‍ ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. സമാനമായി കെ പിഎം ജി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 (കടപ്പാട്: ന്യൂസ്‌റപ്റ്റ്‌)

Tagged as: , ,

Leave a Reply