Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Articles rss

pravasi1

വീട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍(0)

January 4, 2013

[ജാഫര്‍ എസ് പുല്‍പ്പള്ളി] പുതിയ ജീവിതം തേടി ഭൂഗോളത്തിന്റെ മറ്റേ തലയ്ക്കലേക്ക് പണ്ട് യാത്രയായ ആ പിതാക്കളുടെ മക്കള്‍ കാലചക്രത്തിന്റെ തിരിച്ചിലില്‍ വിപരീതദിശയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു ഇപ്പോള്‍. വലുപ്പം കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ വംശജരുടെ തിരിച്ചു വരവിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയില്‍ ...

മലാല യൂസഫ്സായ്‌

മലാലയെ രേഖപ്പെടുത്തിയ വര്‍ഷം

[രതി.എ.കുറുപ്പ്‌] ബോംബ്‌ സ്ഫോടനങ്ങളും താലിബാന്‍ ഭീകരതയും വാര്‍ത്തയാകുന്ന പാക്കിസ്ഥാനില്‍നിന്ന്‌ വേറിട്ടൊരു ശബ്ദം ലോകത്തിന്‌ മുന്നില്‍ എത്തിച്ച മലാല യൂസഫ്സായ്‌ എന്ന കൊച്ചുപെണ്‍കുട്ടിയായിരുന്നു പോയ വര്‍ഷത്തെ താരം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന താലിബാനെക്കുറിച്ച്‌ ഇന്റര്‍നെറ്റിലൂടെ പ്രതികരിച്ച മലാലയ്ക്കെതിരെ നടന്ന ആക്രമണത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണുയര്‍ന്നത്‌. ആരെയും കൊല്ലുന്ന താലിബാന്റെ തോക്കുകള്‍ ...

punishment

ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു

[നിരക്ഷരൻ] ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ശിക്ഷ ജീവപരന്ത്യം ആണല്ലോ ? എന്നുവെച്ചാൽ 14 കൊല്ലം തടവ്. പ്രധാന കുറ്റത്തോടൊപ്പം (അത് മോഷണം, റേപ്പ്, എന്നിങ്ങനെ എന്തുമാകട്ടെ) വധശ്രമം, കൂട്ടം ചേർന്ന് ആക്രമിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ പല പല കുറ്റങ്ങളും ചെയ്തതായി തെളിഞ്ഞാൽ ...

delhi_girls_protest

ഡെല്‍ഹി പ്രതിഷേധം ചില യാഥാര്‍ത്ഥ്യങ്ങള്‍

[ജയരാജ്] കുറച്ചു ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളില്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളുടെ എണ്ണം പെരുകുകയാണ്,  പെട്ടെന്നുണ്ടായ ഒരു വേലിയേറ്റമായി ഇതിനെ കാണാന്‍ സാധിക്കില്ല. കാലാകാലങ്ങളായി ഇതുപോലെയുള്ള, ഒരു പക്ഷെ ഇതിലും ഭീകരങ്ങളായ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നവരാണു ഭാരതീയ സ്ത്രീ സമൂഹമെന്നുള്ളതു നിസ്തര്‍ക്കമായ കാര്യമാണ്. തെളിയിക്കപ്പേടാത്തതും, തെളിഞ്ഞിട്ടും, അധികാരത്തിന്റെയും, പണത്തിന്റെയും ...

delhi

ഹിംസ്രജീവികള്‍ മേയുന്ന ഡല്‍ഹി

[എം. മുകുന്ദന്‍] ഇപ്പോള്‍ ഡല്‍ഹി നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം മാത്രമല്ല, ഹിംസയുടെ തലസ്ഥാനം കൂടിയാണ്. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്നത് ഡൊമസ്റ്റിക് വിമാനത്താവളത്തിനരികിലെ ദ്വാരകയിലാണ്. ദ്വാരക സബ്‌സിറ്റി എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നോവലെഴുത്തില്‍ ഒരു രീതിയുണ്ട്. ഒരു നോവലിനുള്ളില്‍ മറ്റൊരു നോവല്‍ എഴുതിയുണ്ടാക്കുക. അത്തരം നോവലിനെ പോസ്റ്റ് ...

Kakkanadan

കലഹിക്കാന്‍ പഠിപ്പിച്ച എഴുത്തുകാരന്‍

[എം. മുകുന്ദന്‍] കാക്കനാടനെ കലഹിക്കുന്ന എഴുത്തുകാരനായി മാത്രമേ എനിക്ക് കാണാന്‍ കഴിയുള്ളൂ. എഴുത്തുകൊണ്ടും ജീവിതം കൊണ്ടും വ്യവസ്ഥാപിത സമൂഹത്തോട് കലഹിക്കുന്നതില്‍ കാക്കനാടന് ഒട്ടും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. എഴുത്തുകൊണ്ട് എന്നെ കലഹിക്കാന്‍ പഠിപ്പിച്ച ആത്മസുഹൃത്തു കൂടിയാണ് കാക്കനാടന്‍. മലയാള സാഹിത്യത്തില്‍ ആധുനികത പരിചയപ്പെടുത്തിയ എഴുത്തുകാരനെയാണ് കാക്കനാടന്റെ വിയോഗത്തോടെ നഷ്ടമായത്. കാക്കനാടനെ ഞാനറിയുന്നത് ...

03031_324861

നവവിധാനത്തിലൂടെ നാടിന്റെ പുരോഗതി..

[ജോർജ് മുകളേൽ] നവവിധാനം അഥവാ ഇനൊവേഷന്റെ പ്രസക്തി ഇന്ത്യയിൽ എത്രമാത്രമുണ്ടെന്ന് ഓർത്തു നോക്കുക. റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഇന്ത്യയിൽ ഒരു തമാശയാണ്‌.  നമ്മൾ നമുക്കുവേണ്ടി സ്വന്തമായി സൃഷ്ടിക്കുന്നതിനു സമയം ചിലവഴിക്കുന്നതിനേക്കാൾ ഉപരി, മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ കടം എടുത്ത് അതിന്റെ ‘കോപ്പികാറ്റ്‌’ സൃഷ്ടിച്ചെടുക്കുന്ന നവവിധാനത്തിലാണ്‌ നമുക്ക് താൽപ്പര്യം.  ഇന്ത്യയുടെ ഏതു ...

American Economy

അമേരിക്കൻ സാമ്പത്തിക പ്രതിസന്ധി: ഒരു ഫ്ളാഷ് ബാക്ക്‌

[ജോർജ്‌ മുകളേൽ]  1929 ലെ മഹാസാമ്പത്തികമാന്ദ്യത്തിനു ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അമേരിക്ക നേരിടുകയാണ്‌.  2007 ൽ മോർട്ഗേജ്‌ മാർക്കറ്റിൽ ആരഭിച്ച പ്രതിസന്ധി വേറൊരു ഘട്ടത്തിൽ വന്നെത്തി നിൽക്കുന്നു.  വൻ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന അമേരിക്കൻ ഗവണ്മെന്റിന്‌ സാമ്പത്തിക വളർച്ചക്കും രാജ്യപുരോഗതിക്കും മുടക്കാൻ പണമില്ലാത്ത അവസ്ഥ.  ഈ ...

Anna Hassare

രാഷ്ട്രീയ അടവുകള്‍അതിജീവിച്ച ജനമുന്നേറ്റം

അന്നാ ഹസാരെയുടെ നേതൃത്വത്തില്‍നടന്ന അഴിമതി വിരുദ്ധ ജനമുന്നേറ്റത്തിന് മുന്നില്‍ഒടുവില്‍ഭരണവര്‍ഗത്തിന് മുട്ടുമടക്കേണ്ടി വന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് പ്രസക്തി നഷ്ടമാകുന്ന അരാഷ്ട്രീയവാദം ശക്തമാകുമോ എന്ന് ഇടതുപാര്‍ട്ടികള്‍ഉള്‍പ്പെടെയുള്ള കക്ഷികള്‍ആശങ്ക പ്രകടമാക്കിയത് ഈ ജനമുന്നേറ്റം കണ്ടാണ്. ഭരണകക്ഷികളും മറ്റു രാഷ്ട്രീയ കക്ഷികളും അടിച്ചമര്‍ത്താന്‍അടവുകള്‍പ്രയോഗിച്ചതിനെ അതിജീവിച്ചു എന്നതാണ് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍നടന്ന ജനമുന്നേറ്റത്തിന്റെ വിജയം.  അന്നാ ...

smoking

കാന്‍സറുകള്‍ക്കൊരു കവാടം

[ലീലാ മേനോന്‍] കേരളത്തെ ആഗോള വികസന മോഡല്‍ എന്ന്‌ അമര്‍ത്യസെന്‍ വിശേഷിപ്പിച്ചത്‌ ഇവിടെ നിലനിന്നിരുന്ന ആരോഗ്യ സൂചികകള്‍ക്കൂടി കണക്കിലെടുത്തായിരുന്നു. വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം, കുറയുന്ന ശിശുമരണവും പ്രസവത്തില്‍ അമ്മമാരുടെ മരണവും പോഷകാഹാരം മുതലായവയായിരുന്നു ഈ സൂചികകള്‍. ഇന്ന്‌ അമര്‍ത്യാസെന്‍ കേരളത്തെ വികസന മോഡല്‍ എന്നുപോലും വിശേഷിപ്പിക്കുന്നില്ല.  കേരളം ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ ...

Ravi Pillai

ഡോ.രവിപിള്ള

[ആര്‍. അജിത്‌കുമാര്‍] ഡോ. രവിപിള്ള. മലയാളികളിലെ അപൂര്‍വ വിസ്‌മയം. ഏറ്റവും കൂടുതല്‍ മലയാളികള്‍ക്കു ജോലി നല്‍കുന്ന ചവറക്കാരന്‍. ഹോട്ടല്‍ രാജാവ്‌ ലീല കൃഷ്‌ണന്‍നായരുടെ കോവളത്തെ ലീലാ ഹോട്ടല്‍ അഞ്ഞൂറു കോടിക്ക്‌ ഏറ്റെടുത്തതോടെ വിനോദസഞ്ചാര വ്യവസായരംഗത്തും രവിപിള്ളയുടെ മാന്ത്രികസ്‌പര്‍ശം. 60,000 പേര്‍ ഗള്‍ഫില്‍ അദ്ദേഹത്തിന്റെ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. 80 ...

Manmohan Singh

ഉദാരവത്കരണത്തിന്റെ 20 വര്‍ഷങ്ങള്‍

1991 ജൂലൈ രണ്ടു മുതല്‍. രണ്ടു മാസം. അതിശയകരമായ രണ്ടു മാസം എന്നു പറയാം. അത് ഇന്ത്യയുടെ മുഖച്ഛായ അപ്പാടെ മാറ്റിക്കുറിച്ചു.  ഈ തീയതിക്കു പത്തു ദിവസം മുമ്പാണ് പി വി നരസിംഹ റാവുവിന്റെ നേരൃത്വത്തിലുളള കോണ്‍ഗ്രസ് ഗവണ്മെന്റ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. ഈ മന്ത്രിസഭയ്ക്ക് ഒരു പ്രത്യേകത ...

kerala kitchen

ആരാണടുക്കളയില്‍ ?

[രാജന്‍ തിരുവോത്ത്] മനുഷ്യകുലത്തിന് അഗ്നിയും കലയും തന്നനുഗ്രഹിച്ച പ്രൊമെത്യൂസിനോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നത് വെറുതെയല്ല. ചൂടിന്റെ സ്നേഹവും (സ്നേഹത്തിന്റെ ചൂടല്ല) വേവിന്റെ രുചിയും അറിഞ്ഞതോടെ മനുഷ്യന്‍ അവന്റെ ഭക്ഷണത്തിന്റെ ചേരുവകളില്‍ ഭിന്നതകള്‍ പരീക്ഷിച്ചുതുടങ്ങി. രുചിഭേദങ്ങള്‍ അവനെ കൊണ്ടെത്തിച്ചത് ഭക്ഷണം പാകം ചെയ്യാന്‍ നിര്‍ദിഷ്ടമായ ഒരിടം വേണമെന്ന ചിന്തയിലേക്കും പാചകം ...

Uthradam Tirunal Marthandavarma

“ക്ഷേത്രസമ്പത്ത്‌ ആര്‍ക്കും അവകാശപ്പെട്ടതല്ല, ഞങ്ങളുടെ കുടുംബത്തിന്‌ പ്രത്യേകിച്ചും”

  ഒരു ദശലക്ഷത്തിലധികം കോപ്പികളുള്ള യൂറോപ്പിലെ ഏറ്റവും വലിയ വാര്‍ത്താ വാരികയായ ഡെര്‍സ്പീഗലിന്റെ സൗത്ത്‌ ഏഷ്യാ ബ്യൂറോ ചീഫ്‌ പത്മറാവു സുദര്‍ജി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:  പത്മറാവു: പത്മനാഭസ്വാമി ക്ഷേത്രവുമായി അങ്ങയുടെ കുടുംബത്തിനുള്ള ബന്ധമെന്താണ്‌?  മാര്‍ത്താണ്ഡവര്‍മ: പുരാതന ദക്ഷിണഭാരതത്തിലെ നാല്‌ ...

Mumbai terror July 2011

ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ..

 [ഡോ.സുബ്രഹ്മണ്യന്‍ സ്വാമി ] 2011 ജൂലൈ 13 ന്‌ മുംബൈയില്‍ അരങ്ങേറിയ ഭീകരാക്രമണം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക്‌ നിര്‍ണായകമായ ആത്മപരിശോധന നടത്താന്‍ പ്രേരകമാണ്‌. ദിനവും തുടര്‍ച്ചയായി രക്തം ചൊരിഞ്ഞ്‌, ഹലാലായി കൊല്ലപ്പെടാനും അങ്ങനെ രാഷ്ട്രം തന്നെ തരിപ്പണമാകാനും അനുവദിക്കാന്‍ ഹിന്ദുക്കള്‍ക്കാകില്ല. ഞാന്‍ ഭീകരതയെ നിര്‍വചിക്കുന്നതിങ്ങനെ: അതിന്റെ ഇച്ഛക്കും സമാധാന ജീവിതത്തിനും അപായം ...

Hilari Clinton and Jayalalitha

ഹിലരിയുടെ രഹസ്യദൗത്യം

[മനോമോഹന്‍] ഹിലരി ക്ലിന്റന്റെ ചെന്നൈ സന്ദര്‍ശനം ആഗോള ക്രൈസ്തവ സാമ്രാജ്യം കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടായി നടത്തുന്ന തമിഴ്‌ വിഘടനവാദപ്രവര്‍ത്തനങ്ങളുടെയും ക്രൈസ്തവതീവ്രവാദത്തിന്റെയും ഭാഗമാണ്‌. തമിഴിനെ ഭാഷാപരമായും മതപരമായും, വംശീയമായും ഭാരതത്തിന്റെ മുഖ്യധാരയില്‍നിന്ന്‌ വേര്‍പെടുത്താനുള്ള ആദ്യശ്രമം നടത്തിയത്‌ എ.ഡി കോമ്പല്‍, എസ്‌.ഡബ്ല്യു. എല്ലിസ്‌ എന്നിവരാണ്‌. അവര്‍ ഇരുവരും ചേര്‍ന്ന്‌ 1816ല്‍ എഴുതിയ ...

christians going to hell

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍

[കെ.എം.റോയ്‌] ആര്‌ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്‌തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്‌തുലമാണ്‌, സമാനതകളില്ലാത്തതാണ്‌. ജാതിയും മതവും നോക്കാതെ നൂറുകണക്കിന്‌ അനാഥര്‍ക്കും വൃദ്ധന്മാര്‍ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്‍കി സംരക്ഷിച്ചത്‌ ഈ സഭകളാണ്‌. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന്‌ അനാഥ ...

Padmanabhaswamy-temple-in-light

തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌

 [ഡോ. എം.എസ്‌. ജയപ്രകാശ്‌] ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില പ്രമുഖ ...

Ponkunnam Varkey

വാക്കുകള്‍കൊണ്ട്‌ അഗ്നി കടഞ്ഞ ഒരാള്‍

[രാജേഷ്‌ കാവുംപാടം] “എന്നെ എന്റെ പുരയിടത്തില്‍സംസ്‌കരിക്കണം കാശുകൊടുത്തും, പള്ളിയില്‍വച്ചും സംസ്‌കാരം വേണ്ട” നവോത്ഥാന കാലഘട്ടം സംഭാവന ചെയ്‌ത വിട്ടുവീഴ്‌ചയില്ലാത്ത പുരോഗമന സാഹിത്യകാരന്‍പൊന്‍കുന്നം വര്‍ക്കിയുടെ വാക്കുകളാണിത്‌. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍മലയാള സാഹിത്യത്തില്‍പുതിയ ഉണര്‍വ്വ്‌നല്‍കിയ എഴുത്തുകാരായിരുന്നു തകഴി, കേശവദേവ്‌, ബഷീര്‍എന്നിവര്‍. മതപൗരോഹിത്യത്തിനെതിരെയും മതയാഥാസ്ഥിതിക മനോഭാവ ത്തിനെതിരെയും ശക്തമായ നിലപാടുകള്‍സ്വീകരിച്ചു എന്നതാണ്‌പൊന്‍കുന്നം വര്‍ക്കിയെ മറ്റ്‌എഴുത്തുകാരില്‍നിന്നും ...

Kesavadev_P

‘മലയാള സാഹിത്യത്തിലെ നിഷേധി’

[ഡോ. പുതുശ്ശേരി രാമചന്ദ്രന്‍]   കേശവദേവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം 28 ആകുന്നു. ഓര്‍മ്മയിലിപ്പോഴും ജ്വലിച്ചു നില്‍ക്കുകയാണ് ആ അഗ്നിസ്ഫുലിംഗം. വിപ്ലവത്തിന്റെ അഗ്നി സാഹിത്യത്തിലേക്ക് ആവാഹിച്ച എഴുത്തുകാരന്‍! കൊച്ചുവീട്ടില്‍ പപ്പുപിള്ളയുടേയും നല്ലേടത്തു കാര്‍ത്ത്യായനി അമ്മയുടേയും മകന്‍ കേശവപിള്ളയാണ് ‘കേശവദേവ്’ ആയത്. ആ ജീവിതവിപ്ലവം ആരംഭിക്കുന്നത് അങ്ങനെയാണ്. ആര്യസമാജപ്രവര്‍ത്തനത്തോട് ആഭിമുഖ്യം ...