Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഐഫോണിനെ അണിയിച്ചൊരുക്കാന്‍ ഐഒഎസ് 12-ാമനെത്തി; ഇനി ഇരട്ടിവേഗം, മുഖവും മാറും

[ന്യൂസ്‌റപ്റ്റ്‌]

ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ നിന്നും ഒരു വിവരവും ഇനി ഫേസ്ബുക്കിനും ചോര്‍ത്തിയെടുക്കാനാകില്ല. സ്വകാര്യതക്ക് മുന്‍ഗണ നല്‍കിക്കൊണ്ട് ഐഒഎസ് 12 എത്തുന്നത്.

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 12 ഇന്നുമുതല്‍ ലഭ്യമാകും. നേരത്തെ പരീക്ഷണ അടിസ്ഥാനത്തില്‍ ഇതിന്റ ബീറ്റ വേര്‍ഷന്‍ നല്‍കിയിരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ വാര്‍ഷിക ഡവലപ്പേഴ്‌സ് മീറ്റിങിലാണ് ആപ്പിള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരുപിടി പ്രത്യേകതകളുമായിട്ടാണ് ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പതിപ്പ് എത്തുന്നത്.

മെച്ചപ്പെടുത്തിയ സിരി

ios12siri

ആപ്പിളിന്റെ ജനപ്രിയ ഡിജിറ്റല്‍ അസിസ്റ്റന്റായ സിരിക്ക് മികച്ച അപ്ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ അപ്‌ഡേഷനിലും ആപ്പിള്‍ മറക്കാതെ മോഡി കൂട്ടുന്ന സംവിധാനമാണ് സിരി ഡിജിറ്റല്‍ അസിസ്റ്റന്‍ഡ്. ആമസോണ്‍ അലെക്സ ചെയ്യുന്നതു പോലെ സിരിക്കും സ്മാര്‍ട്ട് ഹോമിലെ ഉപകരണങ്ങളോടു സംസാരിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഇമെയിലുകള്‍ സ്‌കാന്‍ ചെയ്ത് വരാനിരിക്കുന്ന മീറ്റിങ്ങിനെ കുറിച്ച് നിങ്ങളെ സിറി ഓര്‍മ്മപ്പെടുത്തും. പുതിയ അപ്‌ഡേഷനില്‍ സിരി പരിഭാഷ ചെയ്യുന്ന ഭാഷ ഇപ്പോള്‍ നാല്‍പതിലേറെ ആക്കി വര്‍ദ്ധിപ്പിച്ചു. പ്രാദേശിക കായിക വിനോദങ്ങള്‍, സൂപ്പര്‍ സ്റ്റോറുകള്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം കൂടുതല്‍ അറിയാവുന്ന സിരിയെ ആകും പുതിയ ഐഒഎസില്‍ എത്തുക.

എആര്‍, എആര്‍കിറ്റ് 2.0

ARKIT_featured_750px

ഐഒഎസ് 12-ലെ അപ്ഡേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി (AR). റിയല്‍ ആന്‍ഡ് ഡിജിറ്റല്‍ ലോകത്തെ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനമാണ് എആര്‍ കിറ്റ്. ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളിലേക്ക് 3ഉയിലുള്ള ജീവികളെയും സാധനങ്ങളെയും നമുക്ക് പ്ലേസ് ചെയ്യാന്‍ സാധിക്കും. ഇതിനായി മെഷര്‍ എന്ന ആപ്ലിക്കേഷനും ആപ്പിള്‍ ഐഒഎസ് 12-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ‘Measure’ എന്ന പേരില്‍ ആപ്പിള്‍ ഒരു പുതിയ ഐഒഎസ് ആപ്പിനേയും പരിചയപ്പെടുത്തിയിട്ടുണ്ട്. വളരെ മികച്ച രീതിയില്‍ എആര്‍ നടപ്പിലാക്കാന്‍ ഇത് സഹായിക്കും.

ഫോട്ടോകള്‍ വളരെ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാം

iphoneshare

ഐഒഎസ് 12-ലെ ഫോട്ടോസ് ആപ്പ് വളരെ മികച്ചതാണ്. ഫോട്ടോസ് ആപ്പിലെ ചിത്രങ്ങള്‍ ആര്‍ക്കൊക്കെ പങ്കുവയ്ക്കണമെന്ന് ആപ്പ് തന്നെ തീരുമാനിക്കും, കൂടാതെ ആ ചിത്രങ്ങള്‍ മുഴുവന്‍ റസൊല്യൂഷനിലെ ചിത്രങ്ങളായിരിക്കുകയും ചെയ്യും. പുതിയ ഫോട്ടോസ് ആപ്പുളള നിങ്ങളും നിങ്ങളുടെ സുഹൃത്തും ഒരു യാത്ര പോയാല്‍ യാത്രയ്ക്കു ശേഷം ഈ ഫോട്ടോകള്‍ എല്ലാം സുഹൃത്തിന് പങ്കു വയ്ക്കണമെന്നും ആപ്പ് കാണിക്കും. നാല് മില്ല്യന്‍ ഇവന്റുകളാണ് ആപ്പിള്‍ നല്‍കിയിട്ടുളളത്.

ആപ്പ് അപ്ഡേറ്റ്സ്

ഐഒഎസ് 12 വച്ച് ആപ്പിള്‍ ന്യൂസും അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് പുതിയ വിഷയങ്ങളും പ്രസിദ്ധീകരണങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ബ്രൗസര്‍ ടാബില്‍ പുതിയ ആപ്പിള്‍ ന്യൂസ് ആപ്ലിക്കേഷന്‍ നല്‍കുന്നു. കൂടാതെ ഐപാഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ സൈഡ് ബാറും ചേര്‍ത്തിട്ടുണ്ട്.

Do Not Disturb During Bedtime

ഫീച്ചര്‍ സ്മാര്‍ട്ട്ഫോണില്‍ അടിമപ്പെട്ടവര്‍ ഇന്നു ധാരാളമാണ്. അതിനു വേണ്ടി പലതരം ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘Do not disturb during bedtime’ എന്ന ഫീച്ചര്‍ നിങ്ങളുട ഫോണില്‍ ആക്ടിവേറ്റ് ചെയ്തു വച്ചാല്‍ രാത്രിയില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ എല്ലാം രാവിലെ മാത്രമേ കാണിക്കൂ. ‘Deliver Quietly’ എന്ന ഫീച്ചര്‍ ഉപയോഗിച്ചാല്‍ എല്ലാം കണ്ട്രോള്‍ സെന്ററിലേക്കു നീങ്ങും. നിങ്ങള്‍ക്ക് ആവശ്യമെന്നു തോന്നുന്ന സയത്തു നോക്കാം. ‘App Limits’ എന്ന ഫീച്ചറിലൂടെ ഓരോ ആപ്പും എത്ര സമയം ഉപയോഗിക്കണം എന്നത് സമയം ചേര്‍ത്ത് നിയന്ത്രിക്കാം. സമയം കഴിയുന്നതിനു അഞ്ച് മിനിറ്റു മുന്‍പ് നിങ്ങളെ ഇത് അറിയിക്കും. കൂടാതെ ഏത് ആപ്പാണ് കൂടുതല്‍ നോട്ടിഫിക്കേഷനുകള്‍ അയച്ചതെന്നും നമുക്കറിയാന്‍ സാധിക്കും.
They have bad withdrawal symptoms and very grave side effects. cost of viagra This online pharmacy for levitra helps the medicine to dissolve faster and since it us pH neutral, it will not have any side effects. Let’s have a glance at the major benefits, offered viagra online check it out by kamagra tablets: Kamagra Maintains Standard Quality The Kamagra brand is recognized as a world class drug to cure men’s erection issues. It cialis generico mastercard helps patient to do daily life activities without pain and discomfort.
ഗ്രൂപ്പ് ഫേസ്ടൈം

facetime

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഫീച്ചറാണ് ഇത്. അതായത് ആപ്പിളിന്റെ നേറ്റീവ് വീഡിയോകോളിംഗ് ആപ്ലിക്കേഷന്‍ ഫേസ്ടൈം ഐഒഎസ് 12-ലെ ഗ്രൂപ്പ് കോളുകള്‍ക്ക് പിന്തുണ നല്‍കും. ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിച്ച് 32 പങ്കാളികള്‍ക്ക് ഗ്രൂപ്പ് ഫേസ്ടൈം പിന്തുണ നല്‍കും. നിലവില്‍ നിങ്ങള്‍ സംസാരിക്കുന്ന വ്യക്തിയുടെ വീഡിയോ വിന്‍ഡോ വലുതാക്കാം എന്നിങ്ങനെയുളള അനേകം സവിശേഷതകളും ഉണ്ട്. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് അതില്‍ ചേരാനും സാധിക്കും. വാട്ട്‌സാപ്പ് അവരുടെ ഏറ്റവും പുതിയ അപ്‌ഡേഷനില്‍ ഐഒഎസുകാര്‍ക്ക് സമാന സംവിധാനം അവതരിപ്പിച്ചിരുന്നു.

മിമോജി ഫീച്ചര്‍

അനിമോജികള്‍ക്ക് പുറമെ ഇനി ഉപയോക്താവിന്റെ മുഖം ഉപയോഗിച്ച് ‘മിമോജികള്‍’ എന്ന് വിളിക്കുന്ന ഇമോജികള്‍ ഉണ്ടാക്കാം. മുഖം മാത്രമല്ല, നാവിന്റെ ചലനങ്ങളും തിരിച്ചറിയാന്‍ കഴിയും. മുടി, കണ്ണുകള്‍, താടി, മീശ എന്നിവ മാറ്റം വരുത്തി നമ്മുടെ രൂപത്തിനനുസരിച്ച് ക്രമീകരിക്കാം. നേരത്തെ ആപ്പിള്‍ തരുന്ന ഇമോജിയിലേക്ക് മുഖം സന്നിവേശിപ്പിക്കുകയായിരുന്നു. മൂന്നു പുതിയ അനിമോജികള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ഫേസ്ടൈം ഉപയോഗിക്കുമ്പോഴും ഫോട്ടോ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴും അനിമോജികള്‍ ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം ഐഫോണ്‍ എക്സില്‍ മാത്രമേ അനിമോജികള്‍ പ്രവര്‍ത്തിക്കൂ.

സ്വകാര്യതയും സുരക്ഷയും

സ്വകാര്യതക്ക് മുന്‍ഗണ നല്‍കിക്കൊണ്ട് ഐഒഎസ് 12 എത്തുന്നത്. വ്യക്തിഗത ഉപയോക്തൃത വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് സോഷ്യല്‍ മീഡിയ ബട്ടണുകള്‍ തടയുന്നതിനായി ഇന്റലിജന്‍സ് ട്രാക്കിംഗ് പ്രിവന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. അതിനൊപ്പം സഫാരി ബ്രൗസറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ഉപയോക്താക്കള്‍ പുതിയ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ പാസ്വേഡുകള്‍ യാന്ത്രികമായി തന്നെ സൃഷ്ടിക്കുന്നു. ഓട്ടോ ഫയലുകള്‍ സൃഷ്ടിക്കുന്നതിനു ഇത് സഹായിക്കുന്നു.

ഐ ഫോണിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ നിന്നും ഒരു വിവരവും ഇനി ഫേസ്ബുക്കിനും ചോര്‍ത്തിയെടുക്കാനാകില്ല. നിലവില്‍ ഏത് സ്മാര്‍ട്ട് ഫോണിലെയും വിവരങ്ങള്‍ ഫേസ്ബുക്കിന് അനായാസം കണ്ടെത്താനാകും. ഫേസ്ബുക്കിന്റെ ഈ സൗകര്യത്തിനും ഉപഭോക്താക്കളുടെ അസൗകര്യത്തിനും തടയിടാനൊരുങ്ങുകയാണ് ആപ്പിള്‍. സാമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിനായി വെബ് ബ്രൌസറായ സഫാരി ഉടമസ്ഥരുടെ അനുവാദം ചോദിച്ചതായും ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ മേധാവി വ്യക്തമാക്കി. തങ്ങളുടെ ഈ നീക്കം രണ്ട് കമ്പനികള്‍ക്കിടയിലെ ടെന്‍ഷന്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് നടത്തുന്നത് സ്വകാര്യമേഖലക്ക് മേലുള്ള അധിനിവേശമാണെന്നും ഇതിനെ മാര്‍ക്ക് സക്കര്‍ബര്‍ഗ് അപലപിച്ചതാണെന്നും ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് നേരത്തെ പറഞ്ഞിരുന്നു. ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഓണ്‍സ്‌ക്രീനില്‍ വരുന്ന അലര്‍ട്ട് ഫേസ്ബുക്കിനെ ബ്രൌസിങിനിടയില്‍ വിവരശേഖരണത്തിന് അനുവദിക്കേണ്ടതുണ്ടോ എന്ന് ചോദിക്കുക തന്നെ ചെയ്യും എന്നത് ഐഫോണ്‍ സ്‌നേഹികള്‍ക്ക് വലിയ സന്തോഷം തന്നെയാണ് പകരുന്നത്.

ഏതിലൊക്കെ ലഭിക്കും

ഐഒഎസ് 11 നിലവില്‍ ഉപയോഗിക്കുന്ന ഏത് ഐഫോണിലും പന്ത്രണ്ടും പ്രവര്‍ത്തിക്കും. എക്സ്, 8, 8 പ്ലസ്, 7, 7 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 6, 6 പ്ലസ്, എസ്.ഇ, 5 എസ് എന്നീ ഐഫോണുകളിലും ഐ പാഡിന്റെ 12.9 ഇഞ്ച് പ്രോ സെക്കന്‍ഡ് ജനറേഷന്‍, 12.9 ഇഞ്ച് പ്രോ 1 ജനറേഷന്‍, 10.5 പ്രോ, 9.7 ഇഞ്ച് പ്രോ, 10.5 ഇഞ്ച്, എയര്‍ 2, എയര്‍, 5 ജനറേഷന്‍, മിനി 4, മിനി 3, മിനി 2, ടച്ച് സിക്സ്ത് ജനറേഷന്‍ എന്നിവയിലും പന്ത്രണ്ടിന്റെ സവിശേഷതകള്‍ ആസ്വദിക്കാം.

(കടപ്പാട്:  ന്യൂസ്‌റപ്റ്റ്‌)

Tagged as: , ,

Leave a Reply