Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

യു.എന്നില്‍ ട്രംപിന്റെ പൊങ്ങച്ചം; എങ്ങനെ ചിരിക്കണമെന്നറിയാതെ ലോകനേതാക്കള്‍

രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഇതുവരെ സാധിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് ട്രംപ് പറഞ്ഞതോടെ സദസ്സില്‍ ചിരിപടര്‍ന്നു.

trumpatun

പൊങ്ങച്ചം അല്‍പം കൂടിപോയി, ട്രംപിന്റെ പ്രസംഗം കേട്ടു ചിരിയടക്കാനാവാതെ ലോകനേതാക്കള്‍. ചൊവ്വാഴ്ച്ച നടന്ന ഐക്യരാഷ്ട്ര സഭയിലെ വാര്‍ഷിക പൊതുസമ്മേനത്തിലാണ് ട്രംപ് തന്റെ നേട്ടങ്ങളെ കുറിച്ചും അമേരിക്കയുടെ പരമാധികാരത്തെ ഊന്നി പൊങ്ങച്ചം പറഞ്ഞ് പരിഹാസ്യനായത്.

‘രണ്ടുവര്‍ഷത്തിനുള്ളില്‍ എന്റെ സര്‍ക്കാറിന് അമേരിക്കയുടെ ചരിത്രത്തിലെ ഇതുവരെ സാധിക്കാത്ത വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്’. ട്രംപ് ഇതു പറഞ്ഞ് തീര്‍ന്നതും സദസ്സില്‍ ചിരിപടര്‍ന്നു. ചിലര്‍ പൊട്ടിച്ചിരിക്കുകയും, ചിലര്‍ ചിരി അമര്‍ത്തുകയും ചെയ്തപ്പോള്‍ ട്രംപിനു വല്ലാതെയായി. ‘ഇങ്ങനെയൊരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല ഏങ്കിലും സാരമില്ല’ എന്നു പറഞ്ഞായിരുന്നു ജാള്യത മറയ്ക്കാനുള്ള ശ്രമം.

Higher levels viagra properien of testosterone are also required for proper sleep patterns, memory and maintain quality of erection. This hinders blood buy cialis flow to spongy tissues of penis. Night Fire capsule is developed using natural herbs and potent herbs to boost testosterone naturally and solve all of your sexual disorders. click for more info cialis 10 mg Kamagra vs. india tadalafil tablets: Which is the Better Option? levitra came on to the market over 15 years ago and offered the perfect solution for men who cannot perform due to anxiety and fear of erection failure Decades ago, a number of ED cases have emerged due to psychological factors called as psychogenic factors and physical issues.

ഐക്യരാഷ്ട്രസഭയില്‍ ഇതു തന്റെ രണ്ടാമത്തെ പ്രസംഗമാണെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ പ്രസംഗം ആരംഭിച്ചത്. പിന്നീട് തന്റെ നേട്ടങ്ങളിലേക്കു നീങ്ങിയ പ്രസംഗത്തില്‍ ശത്രുക്കളെ കടന്നാക്രമിക്കുവാന്‍ മറന്നില്ല അതില്‍ ഇറാനെയായിരുന്നു പ്രധാനമായും ഉന്നംവച്ചത്. അമേരിക്ക ഭരിക്കപ്പെടുന്നത് അമേരിക്കകാരാല്‍ ആണ്. സാര്‍വലൗകികത തങ്ങള്‍ തള്ളുകയും ദേശഭക്തിയെ കൈക്കൊള്ളുകയും ചെയ്യുന്നു, ട്രംപ് പറഞ്ഞു. 34 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിലധികവും അമേരിക്കയുടെ പരമാധികാരത്തെ ഊന്നുന്നതായിരുന്നു.

അന്ന് ലോകം നേരിട്ടിരുന്ന ഭീഷണിയെകുറിച്ചും, മാവനവരാശിക്കു വേണ്ടി താന്‍ നടത്തിയ ഉള്‍ക്കാഴ്ച്ചയെ കുറിച്ചുമാണ് പ്രസംഗിച്ചതെങ്കില്‍ ഇന്നു സംസാരിക്കുന്നത് അമേരിക്ക നേടിയിട്ടുള്ള അസാധാരണമായ പുരോഗതിയെകുറിച്ചാണ്. ഒരു വര്‍ഷം മുന്‍പ് ഐക്യരാഷ്ട്രസഭയുടെ അതേ വേദിയില്‍ നിന്നതിനെ കുറിച്ച് ട്രംപ് ഓര്‍മിച്ചു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയത് നേട്ടമാണെന്നും ആണവ പദ്ധതികളുടെ വളര്‍ച്ചയെ പതുക്കെയാക്കാന്‍ കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. നികുതി വെട്ടിക്കുറച്ചത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഗുണമുണ്ടാക്കിയെന്നും ഓഹരി വിപണിയില്‍ മുന്‍പെങ്ങും ഇല്ലാത്ത വളര്‍ച്ചയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ കാലമാണിത് തുടങ്ങി നിരവധി അവകാശവാദങ്ങള്‍ നിരത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

Tagged as: ,

Leave a Reply