Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

എന്‍എസ് എസിന്റെ ആധിപത്യമോഹം

 [ജാഫര്‍ അത്തോളി]

സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത
ജാതി സംഘടനയാണ് എന്‍ എസ് എസ്. മന്നത്ത് പത്മനാഭന് ശേഷം ഇരുട്ട്

മന്നം സമാധിയില്‍ പുഷ്പ്പാര്ചന

പരത്തുകയല്ലാതെ സാമൂഹിക ജീവിതത്തില്‍ഒരു മെഴുകുതിരി പോലും അവര്‍കൊളു ത്തിവെച്ചതായി അറിവില്ല. കീഴ്ജാതിക്കാ രുടെയും മതന്യൂനപക്ഷ ങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും മുന്നില്‍എരിഞ്ഞടങ്ങാത്ത ശത്രുതയുടെ അഗ്നിജ്വാലയായി വിലങ്ങുതടികള്‍സൃഷ്ടിക്കു ന്നതിലാണ് അവരുടെ പ്രധാന ശ്രദ്ധ. പിന്നോക്ക-ന്യൂനപക്ഷ സംവരണത്തിനെതിരെ അവര്‍നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍അപലപിക്കപ്പെടേണ്ടതാണ്.

മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെതിരെ സംസ്‌കാരമില്ലാത്തവനും ജനാധിപത്യത്തില്‍വിശ്വാസമില്ലാത്തവനും എന്തു വൃത്തികേടും ചെയ്യാന്‍മടിക്കാത്തവനുമെന്നൊക്കെ എന്‍എസ് എസ് സെക്രട്ടറി സുകുമാരന്‍നായര്‍ ശകാരവര്‍ഷം നടത്തിയപ്പോള്‍അത്ഭുതമൊന്നും തോന്നിയില്ല. പേരിന് കേരള കോണ്‍ഗ്രസ്സുകാരനാണെങ്കിലും വരേണ്യവര്‍ഗത്തിന്റെ മാനസപുത്രനായ ആര്‍ബാലകൃഷ്ണപിള്ള ഇടമലയാര്‍കേസില്‍ശിക്ഷിക്കപ്പെട്ട് ജയിലിലായതിന്റെ കലി ഇങ്ങനെയൊക്കെയല്ലേ തീര്‍ക്കാന്‍പറ്റൂ. പെരുന്നയിലെ സംഘടനയുടെ ആസ്ഥാനത്ത് മാര്‍ത്തോമ സഭ മെത്രോപ്പൊലീത്ത ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റവുമാമായി നടന്ന കൂടിക്കാഴ്ചക്കിടയിലാണ് വി എസിനെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടത്. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാവുന്നത് തടയാന്‍എന്‍എസ് എസ് സമദൂര നിലപാടില്‍നിയമസഭാ തെരഞ്ഞെടുപ്പില്‍മാറ്റംവരുത്തിയ കാര്യവും സുകുമാരന്‍നായര്‍ വെളിപ്പെടുത്തുകയുണ്ടായി. മന്നത്ത് പത്മനാഭന്‍ജീവിച്ചിരുന്നുവെങ്കില്‍ അച്ചുതാനന്ദനെതിരെ ശബ്ദമുയര്‍ത്തിയേനേയെന്നും നായര്‍പറഞ്ഞുവെച്ചു.
From these prices you can see that you can have four wonderful sexual experiences for the cost of a cup of water, 2-3 cups per day. click here to find out more cheap cialis 20mg Popping up to healthy diet only- Diet should be packed with essential nutrients that include vitamins, minerals, proteins, carbs, cialis australia prices zinc, iron, magnesium, potassium, and other elements that improve the functions of male reproductive system. An ignorance order tadalafil online and violation of safety measures during the drug consumption may develop headache, diarrhea, memory problem, upset stomach, cold symptoms, swelling in body parts, confusion and chest pain then you should immediately treat these symptoms by the help of medical facilities. A large number of men in the UK suffer sexual issues due getting viagra online to psychological and physical factors, in which erectile dysfunction, premature ejaculation and low testosterone level etc are common.
കേരളത്തിലെ പൊതുജീവിതത്തില്‍സമുന്നത സ്ഥാനം അലങ്കരിക്കുന്നവരാണ് നായര്‍സമുദായം. വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും സര്‍ക്കാര്‍സര്‍വീസിലും അവര്‍ക്രിസ്ത്യാനികള്‍ക്കൊപ്പം മുന്‍പന്തിയിലുമാണ്. സംവരണ സമുദായങ്ങളാവട്ടെ സമസ്തമേഖലകളിലും ബഹുദൂരം പിന്നില്‍തന്നെ. അനുവദിക്കപ്പെട്ട സംവരണത്തിന്റെ പരിരക്ഷ പോലും അര്‍ഹിക്കുന്ന രീതിയില്‍അവര്‍ക്ക് ലഭിക്കുന്നില്ല. അച്ചുതാനന്ദന്റെ സമുദായമായ ഈഴവരും ഈ ഗണത്തില്‍പെടും. എന്നിട്ടും നായര്‍ സമുദായത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന വാദം ശക്തമായപ്പോള്‍രണ്ടു മുന്നണികളും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി. പത്ത് ശതമാനം വകവെച്ചുകൊടുക്കുകയും ചെയ്തു. നരേന്ദ്രന്‍പാക്കേജില്‍അതുള്‍പ്പെടുത്തിയത് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരാണെങ്കില്‍ ഇത്തവണ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും അതു സംബന്ധിച്ച വാഗ്ദാനമുണ്ട്. സാമ്പത്തിക സംവരണം അനുവദിച്ചാലും നരേന്ദ്രന്‍പാക്കേജ് നടപ്പാക്കാന്‍സമ്മതിക്കില്ലെന്ന വാശിയാകട്ടെ എന്‍എസ് എസ് ഉപേക്ഷിച്ചിട്ടുമില്ല.

നായര്‍സമുദായത്തില്‍ആഴത്തില്‍ വേരുകളുള്ള സംഘടനയല്ല എന്‍എസ് എസ്. സമുദായത്തിന്റെ ഭാവിയേക്കാളും അവര്‍ക്കാവശ്യം സര്‍ക്കാര്‍സംവിധാനത്തിലെ ചോദ്യംചെയ്യപ്പെടാത്ത ആധിപത്യവും കുത്തകയുമാണ്. സമദൂരം എന്ന സിദ്ധാന്തം തന്നെ രൂപപ്പെടുത്തിയത് സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍വരുന്ന രണ്ടു മുന്നണികളെയും വരുതിയില്‍നിര്‍ത്താന്‍മാത്രം ഉദ്ദേശിച്ചുള്ളതാണ്. ജനനന്മക്കു ഉതകുന്ന മതേതര മൂല്യങ്ങള്‍ഉയര്‍ത്തിപ്പിടിക്കുന്ന ചലനാത്മകമായ സമീപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. അവര്‍സൃഷ്ടിക്കുന്ന അലട്ടലുകള്‍ക്ക് തലവെച്ചുകൊടുക്കാന്‍എല്‍ഡി എഫിനേക്കാള്‍വിധിക്കപ്പെട്ടത് യു ഡി എഫും കോണ്‍ഗ്രസുമാണ്. പെരുന്നയിലെ ആസ്ഥാനവിദ്വാന്മാരുടെ അംഗുലീചലനത്തിനനുസരിച്ചേ കെ പി സി സി പ്രസിഡണ്ട് പോലും സഞ്ചരിക്കൂ എന്ന് വന്നിരിക്കുന്നു. ശശി തരൂരിനെ കേന്ദ്ര മന്ത്രിസഭയില്‍എടുത്തപ്പോള്‍ദല്‍ഹിനായരെന്ന് വിളിച്ച് അധിക്ഷേപിച്ചത് അദ്ദേഹം പെരുന്നയുടെ വരുതിയില്‍നില്‍ക്കാത്തതുകൊണ്ടാണ്.

കേന്ദ്രമന്ത്രിസഭയില്‍കെ സി വേണുഗോപാലന്‍എന്ന കറകളഞ്ഞ കേരളനായര്‍അംഗമായി വന്നത് എന്‍എസ് എസിന്റെ നോമിനിയെന്ന നിലയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടും അവര്‍തൃപ്തരല്ല. കേരള മുഖ്യമന്ത്രിപദത്തിലാണ് ഇപ്പോള്‍കണ്ണ്. രമേശ് ചെന്നിത്തലയാണ് അവരുടെ സ്ഥാനാര്‍ഥി. ഈ അധികാരമോഹം മഹാവിപത്തായി മാറുമെന്നതിന്റെ ലക്ഷണമാണ് സുകുമാരന്‍നായരുടെ പ്രസ്താവനയില്‍അടങ്ങിയിരിക്കുന്നത്. അച്ചുതാനന്ദന്‍മുഖ്യമന്ത്രിയാവുന്നത് നായര്‍ സമുദായം അംഗീകരിക്കുകയില്ലെന്ന അദ്ദേഹത്തിന്റെ വാശിയുടെ പൊരുളും മറ്റൊന്നല്ല.

ജാതിസമുദായ സംഘടനകള്‍രാഷ്ട്രീയ രംഗത്തും ഭരണകൂടത്തിലും അവിഹിത സ്വാധീനം ചെലുത്തുന്നതും അവരുടെ സമ്മര്‍ദങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍വഴങ്ങുന്നതും ജനാധിപത്യം നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാണ്. ഫാസിസത്തെ വിളക്കിച്ചേര്‍ക്കുന്ന ഇത്തരം ഹീനവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുക വഴി പ്രവചനാതീതമായ ഭവിഷ്യത്തുകളാണ്് ക്ഷണിച്ചുവരുത്തുന്നതെന്ന് ചിന്തിക്കാത്തതാണ് കഷ്ടം.

എസ് എസിന്റെ ആശീര്‍വാദത്തോടെ പിറവിയെടുത്ത എന്‍ഡി പി എന്ന രാഷ്ട്രീയ പരീക്ഷണത്തെ മലയാളികള്‍നിലംതൊടീക്കുകയുണ്ടായില്ല. വേണമെങ്കില്‍ പരീക്ഷണം ആവര്‍ത്തിക്കാം. നിര്‍ണായക ശക്തിയാവാന്‍അതാണ് നേരായ മാര്‍ഗം. അല്ലാതെ മലയാളികളുടെ സാംസ്‌കാരിക ബോധത്തെ ശീര്‍ഷാസനത്തില്‍നിര്‍ത്തി മാനഭംഗപ്പെടുത്തുന്ന സമീപനം അനുവദിക്കാനാവില്ല. വി എസിനെതിരെ സുകുമാരന്‍നായര്‍ ഉന്നയിച്ച വിമര്‍ശനം ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ടെങ്കില്‍അത് സ്വാഭാവികം മാത്രമാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയുകയാണ് വേണ്ടത്. എന്‍എസ് എസ് നേതാക്കള്‍മുഴുവന്‍സുകുമാരന്‍നായരോട് യോജിപ്പുള്ളവരാവില്ല. അഴിമതിക്കാരുടെ ആശ്രിതരും അതിലുണ്ടെന്ന വി എസിന്റെ പ്രതികരണം ശ്രദ്ധേയമാണ്. ബാലകൃഷ്ണപിള്ളയെ ന്യായീകരിക്കുന്നവരെ അങ്ങനെയല്ലേ കാണാനാവൂ.

Tagged as: ,

Leave a Reply