ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ് മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. കർണാടക സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ് മൈസൂർ.
മൈസൂറിന് ആദിയിൽ എരുമയൂറ് എന്നു പേരുണ്ടായിരുന്നു. അതിന്റെ അധിപനെ എരുമയൂരൻ എന്നും വിളിച്ചിരുന്നു. ഇതിന്റെ സംസ്കൃതരൂപമാണ് മഹിഷ പുരം. ഇത് ലോപിച്ചാണ് മൈസൂർ ആയത്.
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മൈസൂർ. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഒരു നഗരമാണിത്. മൈസൂരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങൾ ചുവടെ ചേർത്തിരിക്കുന്നു:
- മൈസൂർ കൊട്ടാരം
- ചാമുണ്ഡി മല
- മൈസൂർ മൃഗശാല
- ആർട്ട് ഗാലറി
- ലളിതമഹൽ കൊട്ടാരം
- സെൻറ് ഫിലോമിനാസ് ചർച്ച്
- കാരഞ്ചി തടാകം
- രംഗനതിട്ടു പക്ഷിസങ്കേതം
- ബൃന്ദാവൻ ഗാർഡൻ
- റെയിൽ മ്യൂസിയം
- ജയലക്ഷ്മി കൊട്ടാരം
വിക്കിപീഡിയയോട് കടപ്പാട്