Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കൂട്ടുകാരുടെ സ്വന്തം ചാറ്റര്‍ബോക്സ്

[നിമ്മി എബ്രഹാം]

‘ദേ ഈ കൊച്ചിനെ കണ്ട് നല്ല മുഖപരിചയം തൊന്നുണ്ടല്ലേ’

‘അതേ അതേ നമ്മുടെ ദിവ്യ ഉണ്ണിയുടെ ഒരു കട്ട്.’

 ‘അത് കട്ടൊന്നുമല്ല. ദിവ്യ ഉണ്ണിയുടെ അനിയത്തിയാണിത്. വിദ്യ ഉണ്ണി’.

 വിദ്യയെ ആദ്യം കാണുമ്പോള്‍ആരും ഇങ്ങനെയൊക്കെത്തന്നെയാകും ചിന്തിക്കുക. അത്രയ്ക്ക് സാമ്യമാണ് ചേച്ചിയും അനുജത്തിയും തമ്മില്‍.

 മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ഒരാളാണ് ദിവ്യ ഉണ്ണി. അഭിനയത്തിലും ക്ളാസിക്കല്‍നൃത്തത്തിലും ഒരു പോലെ തിളങ്ങിയ ദിവ്യയുടെ അനുജത്തി വിദ്യാ ഉണ്ണി ഡോക്ടര്‍ലൌ എന്ന ചിത്രത്തിലൂടെ സിനിമയില്‍അരങ്ങേറ്റം കുറിക്കുന്നു…

 എന്നാല്‍കൂട്ടുകാരുടെ ഇടയില്‍നിറയെ വര്‍ത്തമാനവും കുറുമ്പുമൊക്കെയായി തനി കോളജ് കുട്ടിയാണ് വിദ്യ. ചാറ്റര്‍ബോക്സ് എന്നാല്‍വിദ്യയാണെന്നാണ് കൂട്ടുകാരുടെ പക്ഷം. നന്നായി സംസാരിക്കുന്നതു കൊണ്ട് വിദ്യയുടെ കൂടെ കൂടിയാല്‍സമയം പോകുന്നതറിയില്ല,

 സിനിമയില്‍അഭിനയിച്ച് തിരിച്ചു ക്ളാസിലെത്തിയെപ്പോള്‍ഫ്രണ്ട്സ് എന്തു പറഞ്ഞു?

 ഞാന്‍സിനിമയില്‍വന്നപ്പോള്‍എന്നെക്കാള്‍സന്തോഷം എന്റെ കൂട്ടുകാര്‍ക്കായിരുന്നു. ഞാനിപ്പോള്‍ഏതൊരു സാധാരണ കുട്ടിയെയും പോലെ ഹോസ്റല്‍ലൈഫ് ആസ്വദിക്കുകയാണ്.

 ഇപ്പോള്‍പുറത്തൊക്കെപോയി ചായ കുടിക്കാനൊ ക്കെയിരിക്കു മ്പോള്‍ഫ്രണ്ട്സ് പറയും ‘കുറച്ചുകാലം കഴിയുമ്പോള്‍നമുക്കു പറയാം സിനിമാ നടി വിദ്യാ ഉണ്ണിയും ഞങ്ങ ളും ഒരുമിച്ചു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ഈ ബേക്കറിയില്‍എന്നും വന്നു ചായ കുടിക്കുമായിരുന്നെന്ന്.’ അവര്‍നന്നായി പ്രമോട്ട് ചെയ്യുന്നുണ്ട് എന്നെ.

 അനിയത്തി സിനിമയില്‍അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോള്‍എന്തായിരുന്നു ചേച്ചിയുടെ പ്രതികരണം?

 ഞാന്‍സിനിമയില്‍വരുന്നെന്നു പറഞ്ഞപ്പോള്‍ഏറ്റവും കൂടുതല്‍സന്തോഷം ചേച്ചിക്കായിരുന്നു. എല്ലാവരോടും നന്നായി പെരുമാറണം. ആദ്യം കാമറ തൊട്ടുതൊഴു തിട്ടുവേണം അഭിയനിയിക്കാന്‍എന്നെ ല്ലാം ചേച്ചി പറഞ്ഞു തന്നു. ഷീ ഇസ് സോ ഹാപ്പി ഫൊര്‍മീ. പിന്നെ അച്ഛനും അമ്മയും വളരെ നല്ല സപ്പോര്‍ട്ടീവ് ആണ്.

 എങ്ങനെയാണ് ഡോക്ടര്‍ലവില്‍എത്തിയത്?

 ചേച്ചി സിനിമയില്‍അഭിനയിച്ചിരുന്നത് കൊണ്ട് അച്ഛന് ഈ ഫീല്‍ഡില്‍പരിചയക്കാരുണ്ടായിരുന്നു. ഡോക്ടര്‍ലവിന്റെ ഡയറക്ടര്‍കെ. ബിജു മുമ്പ് അസോസിസേറ്റ് ആയിരുന്ന സമയത്ത് അച്ഛനെ നന്നായി അറിയാമായിരുന്നു. ഒരിക്കല്‍ഞങ്ങളുടെ കുടുംബ ക്ഷേത്രത്തില്‍വച്ച് ബിജുച്ചേട്ടന്‍എന്നെ കാണുകയും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍അഭിനയിക്കുന്നതിനോട് താത്പര്യമുണ്േടാ എന്ന് അന്വേഷിക്കുകയും ചെയ്തു. അന്ന് അവധിക്കാലമായിരുന്നു. വെക്കേഷന് ചുമ്മാ വീട്ടിലിരിക്കുകയല്ലേ ഒരുകൈ നോക്കിക്കളായാം എന്നു തീരുമാനിച്ചു. ഫോട്ടോ സെഷനു ചെന്നു. ഫിക്സ് ചെയ്തു. അങ്ങനെ യാണ് ഡോക് ടര്‍ലവില്‍എത്തുന്നത്.

 ഇനി സിനിമയില്‍തന്നെ തുടരുമോ അതോ എന്‍ജിനീയറാകുമോ?

 ചേച്ചി അഭിനയിക്കാന്‍തുടങ്ങിയപ്പോള്‍മുതല്‍സിനിമയില്‍വരണമെന്ന് എനിക്കും ചെറിയൊരാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ഒരിക്കലും ഞാനത് പ്രകടിപ്പിച്ചിട്ടില്ല. ആരോടും പറഞ്ഞിട്ടുമില്ല.

 പഠിത്തത്തിന് തന്നെയാണ് പ്രാധാന്യം കൊടുത്തത്. ഇപ്പോഴും വെക്കേഷന്‍ആയതുകൊണ്ട് മാത്രമാണ് അഭിനയിക്കാം എന്നുവച്ചത്.

 ഡിഗ്രി കൈയില്‍കിട്ടിയാല്‍ഒരു ബേസ് ആകുമല്ലോ. നല്ലൊരു നടിയാകുക എന്നത് എന്റെ ആഗ്രഹമാണ്. സിനിമയില്‍തുടരാന്‍സാധിക്കുമെങ്കില്‍അതുതന്നെയാണ് ഏറ്റവും സന്തോഷം. പക്ഷെ എന്‍ജിനീയറിംഗ് കംപ്ളീറ്റ് ചെയ്തിട്ടു മാത്രം.

 വിദ്യ-ദിവ്യ ദിവ്യ-വിദ്യ ചേച്ചിയുടെയും അനിയത്തിയുടെയും പേര് ആളെ കുഴയ്ക്കുമല്ലോ?

 എല്ലാവര്‍ക്കും ഞങ്ങളുടെ പേര് മാറിപ്പോകാറുണ്ട്. എന്റെ അമ്മ വരെ ചിലപ്പോള്‍എന്നെ ദിവ്യാ എന്നു വിളിക്കും. എന്നാല്‍യുഎസില്‍ചേച്ചിയുടെ അടുത്തു പോകുമ്പോള്‍ചേച്ചിയെ വിദ്യാ എന്നു വിളിക്കും. എനിക്കു തോന്നുന്നത് ഞങ്ങളുടെ പേര് ഏറ്റവും കൂടുതല്‍മാറിപ്പോകുന്നത് അമ്മയ്ക്കാണെന്നാണ്. പിന്നെ ബാ 161;ിയുള്ളവര്‍ക്ക് കണ്‍ഫ്യൂഷനുണ്ടാകുന്നതില്‍ഒരു തെറ്റുമില്ല. അത് ആദ്യം മുതലേ അങ്ങനെയായതു കൊ ണ്ട് എനിക്ക് ശീലമായി.

 സെറ്റില്‍ദിവ്യ ഉണ്ണിയുടെ അനിയത്തി എന്ന പരിഗണന കിട്ടുന്നുണ്േടാ?

 തീര്‍ച്ചയായും ഉണ്ട്. പുതുമുഖം എന്ന രീതിയില്‍എന്നോട് ആരും പെരുമാറിയിട്ടില്ല നേരത്തേ അറിയാവുന്ന കുട്ടി എന്നപോലെയാണ് എന്നെ എല്ലാവരും കാണുന്നത്. അങ്ങനെയാ കുമ്പോ ള്‍നമ്മള്‍കൂടുതല്‍കംഫര്‍ട്ടബിളാകും.

 ഡോക്ടര്‍ലവിലെ കഥാപാത്രം?

 ഇതിലെ എന്റെ കഥാപാത്രത്തിന്റെ പേര് മഞ്ജു എന്നാണ്. മഞ്ജുവിന്റെ മാതാപിതാക്കള്‍വിദേശത്താണ്. നാട്ടില്‍ലോക്കല്‍ഗാര്‍ഡിയന്റെ കൂടെ താമസിച്ചാണ് പഠിക്കുന്നത്. അച്ഛനമ്മമാര്‍വിദേശത്താണെങ്കിലും തലതെറിച്ചു പോകാത്ത, എന്നാല്‍നല്ല സ്മാര്‍ട്ടായ ഒരു കുട്ടിയാണ് മഞ്ജു. ഭഗത്തിന്റെ ജോഡിയായിവരുന്ന കാരക്ടറാണ്.

 ആദ്യത്തെ ഷൂട്ടിംഗ് അനുഭവം?

 എന്റെ ആദ്യത്തെ ഷോട്ട് ഞാനും ഭഗത്തും കൂടെ ഒരു മരച്ചുവചട്ടില്‍നിന്നു സംസാരിക്കുന്നതായിരുന്നു. എന്റെ കാരക്ടറും ഭഗത്തിന്റെ കാരക്ടറും തമ്മില്‍പ്രണയത്തിലാണ്. അതില്‍ഡയലോഗൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ ഷോട്ടില്‍തന്നെ ടെന്‍ഷനാക്കണ്ട എന്നു വച്ചിട്ടായിരിക്കും, ഡയലോഗ് ഒന്നും തന്നില്ല.

 എനിക്ക് ഇന്നസെന്റ് അങ്കിളായിട്ടുള്ള കോമ്പിനേഷന്‍ സീന്‍ഒരിക്കലും മറക്കാന്‍പറ്റില്ല. ഇത്ര സീനിയറായിട്ടുള്ള ഒരു ആര്‍ട്ടിസ്റിന്റെ ഭാഗത്തു നിന്നും എന്നെപ്പോലൊരു തുടക്കക്കാരിക്ക് സ പ്പോര്‍ട്ട് കിട്ടുന്നത് ഭാഗ്യമല്ലേ. സെക്ക ന്റ് ടേക്കൊക്കെ വരുന്ന സമയ ത്ത് നമ്മളാകെ ഡെസ്പാവും. അപ്പോള്‍അങ്കിള്‍പറയും ‘നീ ചെയ്ത് മോശമായിട്ടല്ല വീണ്ടും ടേക്ക് പറയുന്നത്. കുറച്ചു കൂടി നന്നാവാന്‍വേണ്ടിയിട്ടാണ്’ എന്ന്.

 പിന്നെ ഷൂട്ടിംഗ് കാരണം എന്റെ വെക്കേഷന്‍നന്നായി സെലിബ്രേറ്റ് ചെയ്യാന്‍പറ്റി. നമ്മുടെ പ്രായത്തിലുള്ള കുറേപേരുണ്ട്. അങ്ങനെ കമ്പനിയടിച്ചു നടന്നു.

 എന്താണ് പ്രധാന ഹോബികള്‍?

 നാലാമത്തെ വയസ്സുമുതല്‍നൃത്തം പഠിക്കുന്നുണ്ട്. പിന്നെ എല്ലാം സിനിമയാണ്. ഒരു സിനിമപോലും ഞാന്‍വിട്ടു കളയാറില്ല. സിനിമ കാണാന്‍വീട്ടില്‍നിന്നും പോകാറുണ്ട്, ഫ്രണ്ട്സിന്റെ കൂടെയും പോകാറുണ്ട്. ഏതെങ്കിലും ഒരു സിനിമ കാണാന്‍പറ്റിയില്ലെങ്കില്‍എനിക്ക് വലിയ ബുദ്ധിമുട്ടാണ്.

 കൂടുതലും കോമഡി, റൊമാന്റിക്ക് കോമഡി പടങ്ങളാണ് കാണാനിഷ്ടം. സീരിയസ്- അവാര്‍ഡ് ലൈന്‍പടങ്ങളും കാണാറുണ്ട്. തീരെ ഇഷ്ടമില്ലാത്തത് ആക്ഷന്‍സിനിമകളാണ്. അടിയും ഇടിയും മാത്രം കണ്ടുകൊണ്ടിരുന്നാല്‍വല്ലാതെ ബോറടിക്കും.

 പിന്നെ പുസ്കങ്ങള്‍. ഞാനൊരു പുസ്തകപ്പുഴുവൊന്നുമല്ല. എങ്കിലും നല്ല പുസ്തമാണെന്നു തോന്നിയാല്‍അത് വായിക്കാന്‍സമയം കണ്െടത്തും.

 എറണാകുളം കടവന്ത്ര സ്വദേശി യായ വിദ്യ ഇപ്പോള്‍കൊല്ലം അമൃത ഇന്‍സ്റിറ്റ്യുട്ടില്‍എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

 മൈ സ്ളാം ബുക്ക്

 പേര്: പി വിദ്യ ഉണ്ണി

 കൂട്ടുകാര്‍വിളിക്കുന്നത് : വിദ്സ്

 പിറന്നാള്‍: 03 -01- 91

 സോഡിയാക്ക് : കാപ്രിക്കോണ്‍

 കൂട്ടുകാര്‍: ധന്യ, അശ്വിന്‍, പ്രവീണ, ഗായത്രി

 ഇഷ്ട വിനോദങ്ങള്‍: നൃത്തം, സിനിമ, വായന

 ഇഷ്ടപ്പെട്ട പാട്ട് : വെണ്ണിലാ കൊമ്പിലേ രാപ്പാടി, മുന്‍പേ വാ

 ഇഷ്ടപ്പെടാത്ത പാട്ട്: രാത്രി ശുഭരാത്രി (സന്തോഷ് പണ്ഡിറ്റിന്റെ ഒരു പാട്ടും ഇഷ്ടമല്ല)

 ഇഷ്ടപ്പെട്ട സിനിമ: കുച് കുച് ഹോത്താ ഹേ, മണിച്ചിത്രത്താഴ്, ബോംബേ, പിതാമഹന്‍

 ഇഷ്ടപ്പെടാത്ത സിനിമ: ഓര്‍ക്കുന്നില്ല !!!

 ഇഷ്ടപ്പെട്ട നടന്‍: മോഹന്‍ലാല്‍, വിക്രം,ഷാരുഖ് ഖാന്‍

 ഇഷ്ടപ്പെട്ട നടി : ശോഭന, ശ്രീദേവി, കാജോള്‍

 ഇഷ്ടപ്പെട്ട പുസ്തകം: നിക്കോളാസ് പാര്‍ക്കിന്റെമെസ്സേജ് ഇന്‍ദ ബോട്ടില്‍

 ഇഷ്ടപ്പെടാത്തപുസ്തകം: അതും ഓര്‍ക്കുന്നില്ല !!!

 ഇഷ്ടഭക്ഷണം : ചപ്പാത്തിയും പനീറും

 ഇഷ്ടമില്ലാത്ത ഭക്ഷണം: നോണ്‍വെജ് ഭക്ഷണങ്ങളെല്ലാം

When the erection is not proper and when the man fails to pfizer viagra generic face a proper supply of blood to the penile organ. The most recent machine of Handsome pump in Pakistan which offer change to a great degree extremely able and ensures speedy result. tadalafil generic cheapest Therefore decision was made to produce a quality erection and sustain sildenafil viagra generico the same is a major cause of erectile dysfunction in men. Nancy Reagan’s campaign against kids using drugs had a catchy slogan, “Just say tadalafil best prices no to drugs!” However, as we all see, this campaign was ineffective at best.

Tagged as: ,

Leave a Reply