Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

രാഷ്ട്രീയ അടവുകള്‍അതിജീവിച്ച ജനമുന്നേറ്റം

അന്നാ ഹസാരെയുടെ നേതൃത്വത്തില്‍നടന്ന അഴിമതി വിരുദ്ധ ജനമുന്നേറ്റത്തിന് മുന്നില്‍ഒടുവില്‍ഭരണവര്‍ഗത്തിന് മുട്ടുമടക്കേണ്ടി വന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് പ്രസക്തി നഷ്ടമാകുന്ന അരാഷ്ട്രീയവാദം ശക്തമാകുമോ എന്ന് ഇടതുപാര്‍ട്ടികള്‍ഉള്‍പ്പെടെയുള്ള കക്ഷികള്‍ആശങ്ക പ്രകടമാക്കിയത് ഈ ജനമുന്നേറ്റം കണ്ടാണ്. ഭരണകക്ഷികളും മറ്റു രാഷ്ട്രീയ കക്ഷികളും അടിച്ചമര്‍ത്താന്‍അടവുകള്‍പ്രയോഗിച്ചതിനെ അതിജീവിച്ചു എന്നതാണ് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍നടന്ന ജനമുന്നേറ്റത്തിന്റെ വിജയം.

 അന്നാ ഹസാരെ അടിമുടി അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപണം ഉയര്‍ത്തിയിരുന്നു. ജനമുന്നേറ്റത്തിന് പിന്നില്‍അമേരിക്കന്‍കരങ്ങളാണെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പറഞ്ഞു. ആര്‍.എസ്.എസാണെന്ന് ആരോപണം ഉയര്‍ത്തി. അഴിമതി വിരുദ്ധ സമരം നടത്തുന്ന ഹസാരെ ഗുജറാത്തിലെ മുസ്ളീം പീഡനത്തിനെതിരെ രംഗത്തിറങ്ങിയില്ലെന്ന കുറ്റപ്പെടുത്തലുമായി ഡല്‍ഹി ഇമാം പ്രസ്താവനയിറക്കി. പക്ഷേ അതൊന്നും ജനങ്ങള്‍മുഖവിലയ്ക്കെടുക്കാന്‍പോലും നില്‍ക്കാതെ തള്ളിക്കളഞ്ഞത് രാഷ്ട്രീയക്കാരെ അമ്പരിപ്പിക്കുന്നതായി.

 മാദ്ധ്യമങ്ങള്‍വിശേഷിച്ച് ടി.വിയും ഇന്റര്‍നെറ്റും വന്‍പ്രചാരണം നല്‍കിയതാണ് ഹസാരെയുടെ നിരാഹാര സമരത്തിന് ജനപിന്തുണയേറ്റിയതെന്ന വാദഗതികള്‍ഉണ്ട്. ജനമുന്നേറ്റത്തോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍മാദ്ധ്യമങ്ങള്‍ക്ക് ആവില്ലെന്നതും മാദ്ധ്യമങ്ങള്‍ക്ക് മാത്രമായി ജനമുന്നേറ്റം സംഘടിപ്പിക്കാനാവില്ലെന്നതും വസ്തുതയാണ്. മാദ്ധ്യമങ്ങളും ഇപ്പോഴത്തെ ജനമുന്നേറ്റത്തില്‍പങ്കുവഹിച്ചു. പക്ഷേ അഴിമതിക്കെതിരെ ഭരണക്കാരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയകക്ഷികളുടെയും ഗവണ്‍മെന്‍ിന്റെയും വ്യക്തതയില്ലാത്ത നിലപാടും ഭിന്നാഭിപ്രായഗതികളും സാധാരണ ജനങ്ങളില്‍സൃഷ്ടിച്ച പ്രതികൂല വികാരമാണ് അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തില്‍ആളിപ്പടര്‍ന്നതെന്നാണ് പരമാര്‍ത്ഥം.

 12 നാള്‍പിന്നിട്ട നിരാഹാര സമരം അവസാനിപ്പിച്ച ഗാന്ധിയന്‍അന്നാ ഹസാരെ ഇനിയുള്ള സമരം തിരഞ്ഞെടുപ്പ് പരിഷ്കാരത്തിനായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജയിച്ച സ്ഥാനാര്‍ത്ഥികളെ തിരികെ വിളിക്കാനും ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥികളെ തിരസ്കരിക്കാനും ജനങ്ങള്‍ക്ക് അവകാശവും അവസരവും ഉള്ള തിരഞ്ഞെടുപ്പ് പരിഷ്കാരമാണ് ലക്ഷ്യമിടുന്നത്.

 മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളെ ഇഷ്ടമല്ലെങ്കില്‍തിരസ്കരിക്കുന്നു എന്ന് രേഖപ്പെടുത്താനുള്ള കോളം കൂടി ബാലറ്റ് പേപ്പറില്‍വേണം. ഭൂരിപക്ഷം അതിനാണെങ്കില്‍തിരഞ്ഞെടുപ്പ് റദ്ദാകും. കോടികള്‍ചെലവഴിച്ച് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അത്തരം റദ്ദാകല്‍ആഘാതമാകും-ഹസാരെ പറഞ്ഞു.

 അഴിമതി തടയാന്‍ഫലപ്രദമായ വ്യവസ്ഥകള്‍ഉള്ള ലോക്പാല്‍ ബില്ലിനായുള്ള സമരം ഭാഗികമായി വിജയിച്ചതില്‍അന്നാ ഹസാരെ സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രതിനിധികളുടെ പാര്‍ലമെന്റ ബില്‍തിരസ്കരിക്കില്ലെന്നാണ് പ്രത്യാശ. അവര്‍തിരസ്കരിച്ചാലും ജനങ്ങളുടെ പാര്‍ലമെന്റ് തിരസ്കരിക്കില്ല, പോരാട്ടം തുടരും. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ഈ ജനമുന്നേറ്റം ഉണ്ടായത് ഡല്‍ഹിയിലെ പാര്‍ലമെന്റിനെക്കാള്‍പരമാധികാരി ജനങ്ങളുടെ പാര്‍ലമെന്റാണെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 അത്യാവശ്യത്തിനു മാത്രം കുടിച്ച് 12 ദിവസം നിരാഹാരമനുഷ്ഠിച്ചിട്ടും അന്നാ ഹസാരെയുടെ ആരോഗ്യനില കാര്യമായി മോശമാകാതിരുന്നത് അദ്ദേഹത്തിന്റെ ജീവിതചര്യ അപ്രകാരമുള്ളതിനാലാണെന്ന് ഡോക്ടര്‍മാര്‍കരുതുന്നു.

 74 വയസുള്ള അന്നാ ഹസാരെ പലപ്പോഴും ആഹാരം കഴിക്കാറില്ല. പാലും പഴവും ഗോതമ്പു കുറുക്കിയതും പച്ചക്കറികളും മാത്രമാണ് ഭക്ഷണം. അതും വളരെ കുറഞ്ഞ തോതില്‍, ദിവസം ഒരു നേരം മാത്രം. ചായയും കാപ്പിയും കുടിക്കാറില്ല. ദിനവും രണ്ടു മണിക്കൂര്‍യോഗാഭ്യാസം ചെയ്യും.

 മഹാരാഷ്ട്രയില്‍മുമ്പും അഴിമതിക്കെതിരെ സത്യാഗ്രഹം നടത്തി മന്ത്രിമാരെ നീക്കിയ ചരിത്രം അന്നാ ഹസാരെയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയകക്ഷി നേതാക്കള്‍ഹസാരെയ്ക്കെതിരെ പ്രതികരിക്കാന്‍തുനിയാതിരുന്നതും പ്രിയാദത്ത്, സഞ്ജയ് നിരുപം തുടങ്ങിയ എം.പിമാര്‍അദ്ദേഹത്തിന്റെ ലോക്പാല്‍ബില്ലിന് അനുകൂലമായി പ്രസ്താവന നടത്തിയതും ശ്രദ്ധേയാമാണ്.

 മഹാരാഷ്ട്രയില്‍ഒതുങ്ങി നിന്നിരുന്ന അന്നാ ഹസാരെ പ്രതിഭാസം ഇപ്പോള്‍ദേശീയതലത്തില്‍ആയി എന്നുമാത്രം.

The functions of the herbs of Lawax capsules: Kaunch Beej: viagra free sample http://raindogscine.com/tag/raindogs-cine/page/2/ This herb is very much useful to protect your relationship from breaking due to the sexual problems. Homeopathic remedy is highly potent and has a wide range of generics sold viagra sales on line through the Internet that cost a fortune to buy.The cherry on top is the fact that the greatest number of their issues is identified with genital organs. This form of treatment has 4 viagra best buy major goals. viagra tablets 100mg you could try these out Some of the medication, which includes herbal drugs, natural methods may have adverse side effects.

Tagged as: ,

Leave a Reply