Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

പ്ലാസ്റ്റിക്കില്‍ നിന്ന് ടൈല്‍

പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും നിലത്തുപാകുന്ന ടൈലുകളും, ചുമര്‍, വീടിന്റെ മച്ച്, ജനല്‍, കസേര തുടങ്ങി നിരവധി വസ്തുക്കളുണ്ടാക്കാമെന്നാണ് പ്രശാന്ത് താന്‍ നിര്‍മ്മിച്ച വീടുകൊണ്ട് കാണിച്ചു തരുന്നത്. 2.5 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണിതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സംസ്‌ക്കരിക്കാന്‍ കഴിയാതെ മാലിന്യം മലപോലെ കിടക്കുന്നത് ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ ഇതിനൊരു ഫലപ്രദമായ പരിഹാരവുമായാണ് ഹൈദരാബാദിലെ പ്രശാന്ത് ലിംഗം എന്ന മുപ്പത്തിമൂന്നുകാരന്‍.

പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും നിലത്തുപാകുന്ന ടൈലുകളും, ചുമര്‍, വീടിന്റെ മച്ച്, ജനല്‍, കസേര തുടങ്ങി നിരവധി വസ്തുക്കളുണ്ടാക്കാമെന്നാണ് പ്രശാന്ത് താന്‍ നിര്‍മ്മിച്ച വീടുകൊണ്ട് കാണിച്ചു തരുന്നത്. 2.5 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണിതിനായി ഉപയോഗിച്ചിരിക്കുന്നത്.

മേല്‍ക്കുരയ്ക്കുമാത്രമായി ഉപയോഗിച്ചത് 50 ലക്ഷം പ്ലാസ്റ്റിക്ക് ബാഗുകളാണ്. ഇങ്ങനെയുള്ള വീട്ടില്‍ ബെഡ് റൂം, അടുക്കള തുടങ്ങി എല്ലാ സൗകര്യം ഉണ്ട്. പക്ഷെ ഇക്കാര്യം കെട്ടിട നിര്‍മ്മാതാക്കളിലെത്തിക്കുക എന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളിയെന്ന് ‘ബാംബു ഹൗസ്’ എന്ന് സ്ഥാപകന്‍ കൂടിയായ പ്രശാന്ത് ലിംഗം പറയുന്നു.

പ്ലാസ്റ്റിക്ക് മാലിന്യം എടുക്കുന്നവര്‍ക്ക് പണം നല്‍കിയാണ് പ്രശാന്ത് മാലിന്യം ശേഖരിക്കുന്നതും, വേര്‍തിരിക്കുന്നതും, പിന്നീട് നിര്‍മ്മാണ വസ്തുക്കളാക്കുന്നതും. നിര്‍മ്മിച്ച വീടിന് കട്ടയുപയോഗിച്ച് നിര്‍മ്മിച്ച വീടിനേക്കാള്‍ ചൂട് കുറവാണെന്നും വീട്ടില്‍ താമസിക്കുന്നവര്‍ സമ്മതിക്കുന്നു.

എന്തൊക്കെ ചെയ്താലും പ്ലാസ്റ്റിക്ക് ഒരിക്കലും നില്‍ക്കാന്‍ പൊണില്ല. അതിനെ അവഗണിച്ചാല്‍ നാട് മുഴുവന്‍ നിറയും അതുകൊണ്ട് പ്ലാസ്റ്റിക്കില്‍ നിന്നും എന്തെങ്കിലും ഉണ്ടാക്കാന്‍ കഴിയുക എന്നത് തീര്‍ച്ചയായും നല്ല വ്യസസായമാണ്. – പ്രശാന്ത് ലിംഗം.

നിലവില്‍ ഹൈദരാബാദ് സിറ്റി കൗണ്‍സില്‍ നടപ്പാതകളില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നുള്ള ടൈലുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു ടൈല്‍ ഉണ്ടാക്കാന്‍ 600 പോളിബാഗുകളാണ് ഉപയോഗിക്കുന്നത്, ഏകദേശം 60 രൂപയില്‍ താഴെ ഇതിനു ചിലവ് വരുന്നുള്ളു. ഇത് രാജ്യത്തിന്റെ പരിഹാരമാണെന്നും കുറച്ചുകൂടി വലിയ പങ്കാളികളുടെ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രശാന്ത് പറഞ്ഞു.

ഇക്കഴിഞ്ഞ പ്രളയത്തിലടക്കം മാലിന്യത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായി അനുഭവിച്ച സംസ്ഥാനമാണ് കേരളം. പരിസ്ഥിതി സൗഹാര്‍ദമായ ഉത്പന്നങ്ങളിലേക്കു മാറുന്നത് മാലിന്യ നിര്‍മ്മാര്‍ജനം പ്രതിബന്ധമാകുന്ന കേരളത്തിന്റെ പരിതസ്ഥിതിക്ക് വലിയ നേട്ടമാണുണ്ടാക്കുക.

The therapist may gradually expose you to what you don’t want to tadalafil in canada manifest. Most of them claim that the girls there ask for money and that they will marry anyone just to get out of their country and then leave them for someone else. purchasing cialis online midwayfire.com This was her way of saying “I’m tadalafil cialis india ready.” My mind raced as I created different scenarios as to how the nation caters to their well-being. Maintain a gap between two drugs intake, do not consume it on daily cheapest levitra basis.

Tagged as:

Leave a Reply