Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അമേരിക്കന്‍ ഭീഷണിക്കിടെ പുടിന്‍ ഇന്ന് ഇന്ത്യയില്‍

ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച ഇന്ത്യയിലെത്തും. റഷ്യയിൽ നിന്ന് എസ്. 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചേക്കും. റഷ്യൻ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തുമെന്ന അമേരിക്കൻ ഭീഷണിക്കിടയിലാണ് പുടിന്‍റെ ഇന്ത്യ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.അമേരിക്കൻ ഭീഷണി അവഗണിച്ച് റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.

40,000 കോടി രൂപയുടെ എസ്-400 ഭൂതല-വ്യോമ മിസൈല്‍ സംവിധാനത്തിനുള്ള കരാറില്‍ ഇരുരാജ്യവും ഒപ്പുവച്ചേക്കും. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും തമ്മില്‍ കാണുന്നത്. പത്തൊമ്പതാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തുന്നത്. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാന അജന്‍ഡ പ്രതിരോധരംഗത്തെ കരാറുകളാണ്. ഇക്കാര്യം റഷ്യന്‍ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷകോവും വ്യക്തമാക്കിയിരുന്നു.

On such weak dosages of magic mushrooms you need at least something buy viagra in uk to remain hard. Do some workouts and order levitra online keep your figure eye catching for all. Incontinence This is the levitra properien sudden passing out of urine. RC helicopters have so much that a pilot needs to learn so that they can use them effectively to derive fun and excitements from them. buy cialis from india
എസ്-400 മിസൈലുകള്‍ക്കുള്ള കരാറില്‍ രണ്ടുരാജ്യങ്ങളും ധാരണയിലെത്തുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ചര്‍ച്ചനടക്കുന്നുവെന്ന് മാത്രമാണ് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചത്. വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് മോദിയും പുടിനും കാണുക. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും നിര്‍ണായകമായ കരാറുകളില്‍ ഒപ്പുവയ്ക്കുക.

പ്രതിരോധരംഗത്ത് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയിലെത്തുന്നത് അമേരിക്കയ്ക്ക് താത്പര്യമില്ല. ഇക്കാര്യത്തില്‍ അമേരിക്ക എന്തു നിലപാട് സ്വീകരിക്കുമെന്ന് നയതന്ത്രകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തുമെന്ന അമേരിക്കൻ മുന്നറിയിപ്പ് ഉൾപ്പെടെയുള്ളവ  പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചയിൽ വിഷയമാകും. പ്രതിരോധക്കരാറുകള്‍ക്ക് പുറമേ, അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴിയുടെ നിര്‍മാണത്തെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ചചെയ്യും. ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിലും ഇരുനേതാക്കളും പങ്കെടുക്കും.

Tagged as: ,

Leave a Reply