Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഉറുമി(Urumi)

[ഹരി]

രണ്ടായിരത്തിയഞ്ചില് പുറത്തിറങ്ങിയ ‘അനന്തഭദ്ര’ത്തിനു ശേഷം നീണ്ട ആറുവര്ഷത്തെ ഇടവേളക്കൊടുവില് വീണ്ടുമൊരു സന്തോഷ് ശിവന് ചിത്രം മലയാളിക്ക് ലഭിക്കുന്നു ‘ഉറുമി’യിലൂടെ. പോര്ച്ചുഗല് വൈസ്രോയിയായ വാസ്കോ ഡ ഗാമയെ പതിനഞ്ചാം നൂറ്റാണ്ടില് വധിക്കുവാന് തുനിഞ്ഞിറങ്ങിയ ചിറക്കല് കേളു നയനാരെന്ന വീരപരിവേഷമുള്ള നായകനായി പ്രിഥ്വിരാജെത്തുന്നു. പ്രഭുദേവ, ജനീലിയ ഡിസൂസ, നിത്യ മേനോന് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള അഭിനേതാക്കള് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതിഥിവേഷങ്ങളില് ആര്യ, തബു, വിദ്യ ബാലന് തുടങ്ങിയ പ്രമുഖരുമുണ്ട്. ഷാജി നടേശനോടൊപ്പം സന്തോഷ് ശിവനും പ്രിഥ്വിരാജും ചിത്രത്തിന്റെ നിര്മ്മാണത്തില് പങ്കാളികളാണ്. ‘കേരളവര്മ്മ പഴശ്ശിരാജാ’യ്ക്ക് ശേഷം കേരളചരിത്രം വീണ്ടും വിഷയമാവുന്ന ഈ ചിത്രം ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് പൂര്ത്തിയായിരിക്കുന്നത്. നിര്മ്മാണച്ചിലവിന്റെ കാര്യത്തില് ‘ഉറുമി’ ഇന്നുവരെ മലയാളത്തില് പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചിത്രങ്ങളേയും കടത്തിവെട്ടുന്നു. ഈയൊരു പെരുമയ്ക്കൊപ്പം തന്നെ മികവിലും ഈ ചിത്രം സമകാലീന ചലച്ചിത്ര വൈകൃതങ്ങളെ ഏറെ ദൂരം പിന്നിലാക്കുന്നുണ്ട് എന്നത് മലയാള സിനിമയെ സ്നേഹിക്കുന്നവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുക.

പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിലായാണ് വാസ്കോ ഡ ഗാമ ആദ്യമായി കേരളത്തിലെത്തുന്നത്. പിന്നീട് പോര്ച്ചുഗല് രാജാവായ മാനുവല് ഒന്നാമന്റെ നിര്ദ്ദേശാനുസരണം നാട്ടുരാജാക്കന്മാരുമായി വ്യാപാര കരാറുകളില് ഏര്പ്പെടുന്നതിനായി 1502, 1524 എന്നീ വര്ഷങ്ങളില് ഗാമ വീണ്ടും കേരളത്തിലെത്തി. 1502-ലെ ഗാമയുടെ രണ്ടാം വരവില് മക്കയിലേക്ക് തീര്ത്ഥയാത്രയ്ക്ക് പോവുകയായിരുന്ന മേറി എന്ന കപ്പല് അക്രമിക്കുകയും അതിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രികരെ ജീവനോടെ ചുട്ടരിക്കുകയും ചെയ്തു. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിലെ ഈയൊരു ഏടില് നിന്നുമാണ് ‘ഉറുമി’യ്ക്കുവേണ്ടി രചയിതാവ് ശങ്കര് രാമകൃഷ്ണന് കഥ കണ്ടെത്തിയിരിക്കുന്നത്. മേറിയില് കൊല്ലപ്പെട്ടവര് ബാക്കിയാക്കിയ പൊന്നില് തീര്ത്ത ഉറുമിയാണ് ഗാമയെ വധിക്കുവാന് ഒരുമ്പിട്ടിറങ്ങുന്ന ചിറക്കല് കേളു നയനാരുടെ പ്രധാന ആയുധം. ആ ഘട്ടത്തില് ലക്ഷ്യങ്ങള് പൂര്ത്തിയാക്കി മടങ്ങിയ ഗാമ 1524-ല് തിരിച്ചു വരുന്നതുവരെയുള്ള കേളുവിന്റെ കാത്തിരിപ്പും ഒടുവിലുള്ള പോരാട്ടവുമാണ് ചരിത്രത്തിലെ ചില ഏടുകള്ക്കൊപ്പം ഭാവനയും ചേര്ത്ത് ഇതില് ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില് നിന്നുകൊണ്ട് പതിനാറാം നൂറ്റാണ്ടിനെ ഓര്ത്തെടുക്കുന്ന ശങ്കര് രാമകൃഷ്ണന്റെ രചനാവിരുതും ഇവിടെ ശ്രദ്ധനേടുന്നുണ്ട്. ഗൂഗിള് ഇമേജസില് വാസ്കോ ഡ ഗാമയെ കാണിച്ച്, കെ.പി.എ.സി. ലളിതയുടെ ശബ്ദത്തിലുള്ള വിവരണത്തോടെയുള്ള തുടക്കം പാളിയെങ്കിലും; പിന്നെ ഇരുകാലഘട്ടവും തമ്മില് ചേരുംപടി ചേര്ക്കുന്നതില് രചയിതാവ് താളം വീണ്ടെടുക്കുന്നു. കാലഘട്ടം പിന്നിലാവുമ്പോഴും ഈയൊരു കാലത്തെ ഭാഷയും സംസാരവുമാണ് കഥാപാത്രങ്ങള്ക്ക് നല്കിയിട്ടുള്ളത് എന്നത് മലയാളത്തില് ഉണ്ടായിട്ടുള്ള മിക്കവാറും എല്ലാ ചരിത്രസിനിമകളിലെന്നതു പോലെ ഇതിലും ബാധ്യതയാണ്. എല്ലാ കഥാപാത്രങ്ങളും അളന്നു കുറിച്ച്, സാഹിത്യഭാഷയില് മൊഴിയുന്നതിലും കല്ലുകടിയുണ്ട്. ചില കാര്യങ്ങളിലെങ്കിലും അവ്യക്തത ഒടുവിലും അവശേഷിക്കുന്നുണ്ട് എന്നതും കണ്ടില്ലെന്ന് വെയ്ക്കാനാവില്ല. സിനിമ എത്രത്തോളം ചരിത്രത്തോട് നീതി പുലര്ത്തുന്നുണ്ട് എന്നതില് തര്ക്കമുള്ളവരുമുണ്ടാവാം.

തിരക്കഥയുടെ ശക്തിയും ദൗര്ബല്യവും മനസില് കണ്ട് അവയെ പക്വമായി തിരശീലയില് പകര്ത്തിയ സന്തോഷ് ശിവന് എന്ന സംവിധായകന്റെ സിനിമയായാവും ‘ഉറുമി’ ഓര്മ്മിക്കപ്പെടുക. പേരും പ്രശസ്തിയുമുള്ള താരങ്ങള് പലതും ചിത്രത്തിലുണ്ടെങ്കിലും അവരുടെയൊന്നും താരപ്രഭാവം കഥാപത്രങ്ങളെ നിഷ്പ്രഭമാക്കുന്നില്ല. ഇതോടൊപ്പം തന്നെ പ്രധാനമാണ് സാങ്കേതികവിഭാഗത്തെ ചിത്രത്തിനു ഗുണകരമാവുന്ന തരത്തില് ഉപയോഗിച്ചതില് സംവിധായകന് കാട്ടിയ മിടുക്കും. സന്തോഷ് ശിവന്റെ ഛായാഗ്രഹണ മികവിനോടൊപ്പം ചിത്രസന്നിവേശകനെന്ന നിലയില് ശ്രീകര് പ്രസാദിന്റെ കരവിരുതു കൂടി ചേരുമ്പോള് കാഴ്ചയ്ക്കു വിരുന്നാണ് ‘ഉറുമി’യിലെ ദൃശ്യങ്ങളോരോന്നും. ഒരിക്കല് പോലും കാഴ്ചയെ അലോസരപ്പെടുത്താതെ, നിശബ്ദതകൂടി ചേരുന്ന ദീപക് ദേവിന്റെ പശ്ചാത്തല സംഗീതത്തിനും ഈ രംഗങ്ങളുടെ ഭാവപൂര്ണതയില് ചെറുതല്ലാത്ത പങ്കുണ്ട്. പഴമയെ പക്വമായി പുനഃസൃഷ്ടിക്കുന്നതില് പൂര്ണത കൈവരിക്കുവാന് കലാസംവിധായകന് സുനില് ബാബുവിനോടൊപ്പം ചമയത്തില് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരത്തില് ഏക ലഖനിയും എന്നിവരും കിണഞ്ഞു ശ്രമിച്ചത് ചിത്രത്തില് ഫലം കണ്ടു. കമ്പ്യൂട്ടര് ജന്യദൃശ്യങ്ങളെന്ന തോന്നലുണ്ടാക്കാത്ത വിധത്തില് ദൃശ്യങ്ങളോട് ചേരുന്ന ഗ്രാഫിക് ഇഫക്ടുകളും ഏറെ നന്ന്. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ദൃശ്യങ്ങളെ മന്ദഗതിയില് കാണിച്ചതു മാത്രമൊരു കുറവായി പറയാം. മന്ദഗതിയുടെ അതിപ്രസരം മൂലം പലപ്പോഴും അതിന്റെ പ്രസക്തി നഷ്ടമാവുകയും ചെയ്തു. ഉദാഹരണത്തിന്; അയേഷയുടേയും കേളുവിന്റെയും കണ്ണുകളിടയുന്നത് പല സന്ദര്ഭങ്ങളില് ആവര്ത്തിച്ച്, അതും ഈ മട്ടില് വേഗതകളഞ്ഞ് സമയമെടുത്ത്, കാണിക്കുമ്പോളത് കാണികളെ മടിപ്പിക്കുമെന്നത് സംവിധായകന് കാണാതെ പോയി! ഇവയ്ക്കൊപ്പം അത്രകണ്ട് ചിത്രത്തിന് ഗുണമേകാത്ത ഗാനരംഗങ്ങള് കൂടി ചേരുമ്പോള് സിനിമയുടെ വേഗതയേയുമത് ബാധിക്കുന്നു, മൂന്നു മണിക്കൂറിലധികം ചിത്രം നീളുകയും ചെയ്യുന്നു.

രൂപത്തിലും വേഷത്തിലും ചിറക്കല് കേളു നയനാരായെത്തുന്ന പ്രിഥ്വിരാജ് വ്യത്യസ്തത പുലര്ത്തുന്നുണ്ടെങ്കിലും ശരീരഭാഷയിലോ മുഖഭാവത്തിലോ കരചലനങ്ങളിലോ ഒന്നും വേറിട്ടൊരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കുവാന് പ്രിഥ്വിരാജിലെ നടന് കഴിയുന്നില്ല. ഇതുവരെ പ്രിഥ്വിരാജ് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ സ്വത്വം തന്നെ ചിറക്കല് കേളുവിനും. പ്രഭുദേവയും ജഗതി ശ്രീകുമാറും എത്ര സ്വാഭാവികമായാണ് യഥാക്രമം വവ്വാലിക്കും ചെഞ്ചേരി കുറുപ്പിനും ജീവന് നല്കുന്നതെന്ന് നോക്കിയാല് ഇത് കൂടുതല് വ്യക്തമാവും.(പ്രഭുദേവയുടെ ഡബ്ബിംഗിലെ ചില്ലറ പ്രശ്നങ്ങള് വവ്വാലിക്ക് വിനയായി.) ഈ കഥാപാത്രങ്ങള് ചിറക്കല് കേളുവിനേക്കാള് ശ്രദ്ധ നേടുന്നത് കേളുവിനെ അവതരിപ്പിച്ച പ്രിഥ്വിരാജിന്റെ പരിമിതി കൊണ്ടുകൂടിയാണ്. പ്രിഥ്വിരാജ് മോശമായി എന്ന് ഈ പറഞ്ഞതിനര്ത്ഥമില്ല, മറ്റൊരു സമീപനം നടനില് നിന്നും ഈ കഥാപാത്രം അര്ഹിക്കുന്നു അല്ലെങ്കില് ആവശ്യപെടുന്നുണ്ട് എന്നത് അടിവരയിട്ടു പറയുന്നെന്നു മാത്രം. ശരിക്കും അത്ഭുതപ്പെടുത്തിയത് ജനീലിയ ഡിസൂസ തന്നെ. കുട്ടിത്തം നിറഞ്ഞ കളിയും ചിരിയും മാത്രമുള്ള വേഷങ്ങളില് നിന്നും അറക്കല് ആയിഷ എന്ന കഥാപാത്രത്തിലേക്കുള്ള പരിണാമം ജനീലിയയ്ക്ക് അത്ര എളുപ്പമായിരുന്നിരിക്കില്ല. തനിക്കു കിട്ടിയ വേഷങ്ങളില് ഒരു വെല്ലുവിളി തന്നെയായ ആയിഷയെ അവതരിപ്പിക്കുന്നതില് ജനീലിയ കാട്ടിയ ആത്മാര്ത്ഥത തീര്ച്ചയായും പ്രശംസാവഹം തന്നെ. ചിറക്കല് തമ്പുരാന്റെ മകളായ ബാലയെ അവതരിപ്പിച്ച നിത്യ മേനോന് കാര്യമായൊന്നും ചെയ്യുവാനില്ല. ഭാനു വിക്രമനെന്ന ചിറക്കലെ ഇളമുറ തമ്പുരാനായി അമോല് ഗുപ്ത, വാസ്കോ ഡ ഗാമയായി റോബിന് പ്രാറ്റ്, എസ്റ്റലോ ഡ ഗാമയായി അലക്സ് ഓ’നീല് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്ത്തുന്നു. ശശി കലിംഗ, കനി തുടങ്ങി ചെറുവേഷങ്ങളിലെത്തുന്ന ഇതര നടീനടന്മാരും തന്താങ്ങളുടെ വേഷങ്ങള് ഭംഗിയാക്കി. വിദ്യ ബാലനും തബുവിനും രണ്ടു പാട്ടുകളിലായല്പം ശരീരപ്രദര്ശനം എന്നതല്ലാതെയൊന്നും ചെയ്യുവാനില്ല. ഭൂതകാലത്തില് കേളു നയനാരുടെ അച്ഛനായും; വര്ത്തമാനത്തില്, കഥ പറയുന്ന നിഗൂഢത നിറഞ്ഞൊരു കഥാപാത്രമായും ആര്യയുമുണ്ട് താരനിരയില്.
A purchase generic cialis best web-site disorder characterized by feelings of apprehension or extreme anxiety is called anxiety disorder. Use your fingers to gently massage the male organ using finger until the herbal oil is completely absorbed into inner tissues and nerves. canada tadalafil 10mg For regular stress and work-related headaches; perhaps some hot tea or soup would be enough to relieve you from browse around over here viagra tablet for sale any general pain! But when you’ve encountered what doctors refer to as “TMJ Originated Headaches” – your headache treatment may not be effective, why not see for yourself? There is no risk involved and it can actually benefit your health in other ways. Eating for erections? Like, seriously? Yes, the title may have buy viagra in stores surprised you, but it is absolutely true.
അനല് അരശ് സംവിധാനം ചെയ്തിരിക്കുന്ന സംഘട്ടന രംഗങ്ങളില് കളരിച്ചുവടുകള് മനോഹരമായി ഇണക്കി ചേര്ത്തിട്ടുണ്ട്. അമാനുഷികമെന്ന് ഒറ്റനോട്ടത്തില് തന്നെ മനസിലാവുന്ന മട്ടിലല്ല അവ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കയറില് തൂങ്ങിയുള്ള പ്രകടനങ്ങള് നന്നേ കുറവ്, ഉള്ളതു തന്നെ അത്ര പ്രകടവുമല്ല. വളരെ വിശ്വസിനീയമായി പ്രിഥ്വിരാജും പ്രഭുദേവയും ജനീലിയയും ഉള്പ്പെടെയുള്ള അഭിനേതാക്കള് ഈ രംഗങ്ങള് അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല് പോലും, ഈ ദൃശ്യങ്ങള് ഭൂരിഭാഗവും മന്ദഗതിയിലാണ് പ്രേക്ഷകന് കാണുവാന് കിട്ടുന്നതെന്നത് ഈ രംഗങ്ങളുടെ മതിപ്പ് കുറയ്ക്കുന്നു. നല്ല വേഗതയിലായിരുന്നു ചിലതെങ്കിലും കാട്ടിയിരുന്നതെങ്കില് അതിന്റെയൊരു സൗന്ദര്യം തന്നെ ഒന്നു വേറെയാവുമായിരുന്നു. കൈതപ്രം ദാമോദരന് നമ്പൂതിരി, റഫീഖ് അഹമ്മദ്, എങ്ങണ്ടിയൂര് ചന്ദ്രശേഖരന് എന്നിവരെഴുതി ദീപക് ദേവ് ഈണമിട്ടിരിക്കുന്ന ‘ഉറുമി’യിലെ ഗാനങ്ങളില് ചിലത് ചിത്രത്തില് ഇടം നേടിയിരിക്കുന്നതിന് ന്യായീകരണമില്ലെങ്കിലും മറ്റു ചിലത് ചിത്രത്തോട് നന്നായി ചേര്ന്നു പോവുന്നു. മഞ്ജരിയുടെ ആലാപനത്തില് “ചിമ്മി ചിമ്മി മിന്നിത്തിളങ്ങണ…”, യേശുദാസിന്റെയും സുജാതയുടെയും ശബ്ദത്തില് “ആരോ നീ ആരോ…” എന്നീ ഗാനങ്ങളാണ് (രണ്ടുഗാനങ്ങളുടേയും രചന: കൈതപ്രം ദാമോദരന് നമ്പൂതിരി) ചിത്രത്തില് ശ്രദ്ധനേടുന്നത്. ജോബി കുര്യനും റീതയും പാടി, മധു സമുദ്രയുടേയും ഉല്ലാസിന്റെയും മറ്റും മേല്നോട്ടത്തില് പ്രഭുദേവയും കൂട്ടരും ചുവടുവെയ്ക്കുന്ന “കതിരെല്ലാം കെട്ടണു കെട്ടണു…” എന്ന ഗാനമാവട്ടെ (രചന: എങ്ങണ്ടിയൂര് ചന്ദ്രശേഖരന്) ചിത്രത്തില് ആ ഭാഗത്തിനു വേണ്ട ഉത്സാഹം നിറയ്ക്കുവാനും പര്യാപ്തമാണ്.

കാശു കൂടുതല് മുടക്കുന്നതോ, നാലോ അഞ്ചോ താരങ്ങളുടെ തല സ്ക്രീനില് തെളിയുന്നതോ ഒന്നുമല്ല ചലച്ചിത്രങ്ങളുടെ മികവുയര്ത്തുന്നത്. ഇവയൊക്കെ ആവാം, എന്നാല് ഇതിനുമൊക്കെയപ്പുറം സിനിമയ്ക്ക് പറയുവാന് എന്തെങ്കിലുമൊക്കെ ഉണ്ടാവണം, അവ നന്നായി അവതരിപ്പിക്കുവാനും കഴിയണം. ഈയൊരു മനസിലാക്കല് രചയിതാവിനും സംവിധായകനും ആവശ്യത്തിനെങ്കിലും ഉണ്ടായിരുന്നെന്നത് ഇതില് കണ്ടറിയാം. മാത്രമല്ല; ചരിത്രം ദുരന്തമായി ആവര്ത്തിക്കരുത് എന്നുണ്ടെങ്കില് നാം പിന്നിട്ട വഴികള് ഇടയ്ക്കിങ്ങിനെയെങ്കിലും ഓര്ത്തെടുക്കേണ്ടതുണ്ട്; അതില് നിന്നും ചിലതൊക്കെ മനസിലും ചിലതൊക്കെ ബോധത്തിലും ഉറപ്പിക്കേണ്ടതുമുണ്ട്. രൂപവും തരവും മാറുന്നെങ്കിലും, പുറം രാജ്യങ്ങളില് നിന്നുള്ള ഭീഷണിയും അവയോടുള്ള നമ്മുടെ സമീപനവും മാറ്റമില്ലാതെ തുടരുന്നു എന്നതിലേക്കൊരു ചൂണ്ടു പലകകൂടിയായി ഈ സിനിമ മാറുന്നു എന്നതാണിവിടെ പ്രസക്തമാവുന്നത്. മഹാനായ നാവികനായി വാഴ്ത്തപ്പെടുന്ന വാസ്കോ ഡ ഗാമയെ നമ്മുടെ നാടിന്റെ ചരിത്രപശ്ചാത്തലത്തില് നോക്കി കാണുന്നു എന്ന കൗതുകവും ചിത്രത്തിനുണ്ട്. ഇംഗ്ലീഷില് ‘വാസ്കോ ഡ ഗാമ’ എന്ന പേരു തന്നെ ചിത്രത്തിനു നല്കി, ഗാമയെ അപ്രസക്തനായി, ഒരു വില്ലന് പരിവേഷത്തില് അവതരിപ്പിക്കുന്നതിനു പിന്നിലും ഒരുപക്ഷെ ഇങ്ങിനെയൊരു തിരുത്തിയെഴുത്ത് പുറം രാജ്യങ്ങളില് കൂടി രചയിതാവും സംവിധായകനും ഉദ്ദേശിക്കുന്നുണ്ടാവാം. അവരുടെ ഉദ്ദേശം എന്തുതന്നെയാകിലും ചിത്രത്തില് പലപ്പോഴായി ചുരുളഴിഞ്ഞ് പുളയുന്ന ‘ഉറുമി’യുടെ ശീല്ക്കാരം ഏതാനും മാസങ്ങളെങ്കിലും കേരളത്തില് അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില് മുഴങ്ങുമെന്ന് തന്നെ കരുതാം. ‘ഉറുമി’ മലയാളത്തിനു സമ്മാനിച്ച സന്തോഷ് ശിവനും കൂട്ടര്ക്കും മനസുനിറഞ്ഞൊരു കൈയ്യടി.

ശ്രദ്ധിക്കുക: ‘ഉറുമി’യെ മലയാളത്തിന്റെ ‘ബ്രേവ്ഹേര്ട്ട്’ എന്ന മട്ടിലൊന്നും വിശേഷിപ്പിക്കുന്നതില് കാര്യമില്ല. അവയ്ക്കൊപ്പം മെച്ചമെന്ന് ലേഖകന് ഉദ്ദേശിച്ചിട്ടുമില്ല. വിദേശരാജ്യങ്ങളില് പുറത്തിറക്കുന്ന ചരിത്രസിനിമകളുടെ ആഴവും പരപ്പും കൈവരിക്കുവാന് മലയാള സിനിമ രചയിതാക്കളും സംവിധായകരും ഇനിയും പക്വത നേടേണ്ടതുണ്ട് എന്ന സത്യം ഇപ്പോഴും അവശേഷിക്കുന്നു.

Overall Film Rating: 7.75/10

Tagged as: ,

Leave a Reply