Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ബാബാ രാംദേവ്: അങ്ങനെ പവനായി, ശവമായി …..

[ജിതിൻ ചന്ദ്രബാബു]

എന്തൊക്കെ ബഹളമായിരുന്നു? എയര്‍ കണ്ടിഷന്‍ സ്റ്റേജ്, ആയിരം കക്കൂസ്, അറുപതു ഡോക്ടര്‍മാര്‍, സ്വന്തം വിമാനം, സ്വന്തം ദ്വീപ്‌, പതിനൊന്നു ലക്ഷത്തിന്റെ പ്രീപേഡ് യോഗ, അങ്ങനെ പവനായി ശവമായി ! ! ! ! !
ഇന്നാട്ടിലെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും തൂക്കിക്കൊല്ലാന്‍ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഹോള്‍ സെയില്‍ ഡീലര്‍മാരായ യു പി എ യുടെ മുന്നില്‍ എസിയില്‍ നിരാഹാരം കിടന്ന ബാബാ രാംദേവിന്റെ കച്ചവടം പൂട്ടി.

ഒരു രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ( അതെത്ര ദുഷിച്ച് ചീഞ്ഞളിഞ്ഞു പണ്ടാരമടങ്ങിയതോ ആകട്ടെ), വെറും പ്രശസ്തിക്കോ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ക്കോ വേണ്ടി ഒരു വ്യക്തി, അതും സ്വയം ഒരു കള്ളനാണയം ആണെന്ന് തെളിയിക്കപ്പെട്ട ഒരു വ്യക്തി, ഉമ്മാക്കി കാണിച്ചു വെല്ലുവിളിക്കുകയും അത് ‘കേട്ട പാതി കേള്‍ക്കാത്ത പാതി ‘ ഭരണകൂടം നിയന്ത്രിക്കുന്ന ചില രാഷ്ട്രീയ എമ്പോക്കികള്‍ മേല്‍മുണ്ടഴിച്ചു തോളത്തിട്ടു ഓച്ചാനിച്ച്‌ നില്‍ക്കുകയും ചെയ്ത കാഴചകള്‍ ആണ് നാം കണ്ടത്. ഒരു നാലാം കിട ആള്‍ ദൈവം(!!) മുണ്ട് പൊക്കികാണിച്ചാല്‍ അടിയറവ് പറയുന്നതാണോ ഇന്നാട്ടിലെ ജനാധിപത്യം? നാട്ടിലെ കള്ളപ്പണത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം വിമാനത്തില്‍ ഇറങ്ങി ശീതീകരിച്ച സത്യാഗ്രഹ വേദിയിലെക്ക് അവതരിക്കാന്‍ വന്നവന്റെ കാലു നക്കി കെഞ്ചാനും ദയവിനായി യാചിക്കാനും പോയത് കേന്ദ്ര മന്ത്രിമാര്‍ നാല് !!!!

ഒടുവില്‍ വളരെ വൈകി നട്ടപാതിരാക്ക് ഉദിച്ച വിവേകം അയാളെ അറസ്റ്റ് ചെയ്ത് പുലിവാല് പിടിക്കുന്നതിലും എത്തി. അത് കൊണ്ടിപ്പോ എന്തായി? ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും ഒന്നുമല്ല, അറസ്റ്റുമായി ബന്ധപ്പെട്ട ജനാധിപത്യ ധ്വംസനവും മതബോധ അവഹേളനവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. വ്യക്തമായ രാഷ്ട്രീയ കുതന്ത്രങ്ങളും ഗൂഡാലോചനകളും ഈ നിരാഹാര സമരത്തിന്‌ പുറകിലുണ്ട് എന്നത് ഇതില്‍ നിന്നൊക്കെ തന്നെ പകല്‍ പോലെ വ്യക്തമാണ്.

Here one should take free samples of cialis necessary consultation from the doctor. cialis price online It also helps strengthen and improve overall prostate health. The levitra uk instability of the menstrual volume, cycle and blood will be affected as well. Some users may think that it is buy viagra cheap is low effective and high side effect producing medicine. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനു തടയിടാന്‍ അഴിമതി വിരുദ്ധ സമരം തന്നെയാണ് പോംവഴി എന്ന് ആർ. എസ്. എസ്. നു വ്യക്തമാണ്. സ്വയം കളങ്കിതരായ ബിജെപ്പിയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും ജന പിന്തുണ അതിനു ലഭിക്കില്ല എന്നുമുള്ള ആർ. എസ്. എസ്. തിരിച്ചറിവിന്റെ ഉല്‍പ്പന്നമാണ്‌ ബാബാ രാംദേവ്. അണ്ണാ ഹസാരെക്ക് ലഭിച്ച പിന്തുണ തന്നെയാണ് ഇത്തരമൊരു ഒറ്റമൂലിയിലേക്ക് ആർ. എസ്. എസ്.നെ നയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ജനപിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, ഇതിനു പിന്നിലെ കാപട്യം ജനം തിരിച്ചറിയുക കൂടി ചെയ്തതോടെ ആത്മീയ ഗുരുജി ഗോള്‍വള്‍ക്കരിന്റെ ചരമ ദിനത്തില്‍ തന്നെ അയാളെ അവര്‍ കുരുതി കൊടുത്തു. എന്നാല്‍ ഈ തോല്‍വി പെട്ടെന്നങ്ങ് അംഗീകരിക്കാന്‍ ബി ജെ പി സമ്മതിക്കാനിടയില്ല. ബാബയോട് കാണിച്ചത് ഹിന്ദുത്വതോടുള്ള അവഹേളനം ആണെന്നൊക്കെ പറഞ്ഞു ബി ജെ പി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ഇനി എന്തൊക്കെ രാഷ്ട്രീയ മുതലെടുപ്പുകളാണ് അവര്‍ നടത്തുക എന്നത് കണ്ടു തന്നെ അറിയാം. എന്തായാലും കുറെ കാലമായി വികസനം വികസനം എന്ന് മാത്രം പറഞ്ഞു കേട്ടിരുന്ന ബിജെപ്പികാരുടെ വായില്‍ നിന്നും ദേശീയത, ഹിന്ദുത്വം എന്നൊക്കെ വീണ്ടും കേട്ട് തുടങ്ങിയപ്പോള്‍ ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിംഗ് വരുന്നുണ്ട്.. വികസനത്തിന്റെ ആട്ടിന്‍ തോലിട്ട വര്‍ഗീയതയുടെ ചെന്നായ് മുഖം അറിയാതെ പുറത്തു വന്നു…

ഇത്തരം വസ്തുതകള്‍ ഒക്കെ അറിയാമായിരുന്നിട്ടും കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ യു പി എ നേതൃത്വം കാണിച്ചത്. ഇത്തരം അരാഷ്ട്രീയ പേക്കൂത്തുകള്‍ക്കെതിരെ ധീരമായ നിലപാട് എടുക്കെനട്തിനു പകരം ‘അച്ഛന്‍ പത്തായത്തിലുമില്ല’ എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ഒരു അണ്ണാ ഹസാരെക്ക് കീഴടങ്ങിയ പോലെ വീണ്ടും ഒരു കീഴടങ്ങലിന് അവര്‍ തയ്യാറാകുന്ന അറ്റം വരെ എത്തി. ആള് പെഴയാണ് എങ്കിലും ബാബ ഉയര്‍ത്തുന്ന ഓരോ ആരോപണവും തങ്ങളുടെ നെഞ്ചിലേക്കാണ് എന്നുള്ള തിരിച്ചറിവാണ് ഇക്കാര്യത്തില്‍ പ്രതിരോധാത്മകമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കിയത്. ‘കോടികളുടെ കള്ളപ്പണം കോടികളുടെ കള്ളപ്പണം’ എന്ന് പറഞ്ഞു കേള്‍ക്കുമ്പോളൊക്കെ ഓരോ കോണ്‍ഗ്രസ്‌ നേതാവും സ്വന്തം പോക്കെറ്റാണ് ആദ്യം തപ്പി നോക്കിയത്. ‘മടിയില്‍ കിഴിയുള്ളവന് വഴിയില്‍ ഭയമുണ്ടാകുക’ സ്വാഭാവികം!!

ഇതിനിടയില്‍ ആരും ശ്രദ്ധിക്കാത്ത മറ്റൊരു കൂട്ടരുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണോ എന്നോ മറ്റോ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍. ഈ പറയുന്ന അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഇന്നാട്ടിലെ ജനാധിപത്യപാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും ഇതുപോലത്തെ വാല്‍ നക്ഷത്രങ്ങളെ പെരുപ്പിച്ചു കാട്ടി മഹത് വല്‍ക്കരിക്കികയും ചെയ്ത മാധ്യമങ്ങള്‍ തന്നെയാണ് ഈ സമരത്തെയും വെള്ളമൊഴിച്ച് വളര്‍ത്തിയത്‌. അണ്ണാ ഹസാരെ സമരത്തില്‍ നിന്നും വ്യത്യസ്തമായി ചില മാധ്യമങ്ങള്‍ ഒരുപരിധി വരെ എങ്കിലും ഈ സമരത്തിന്‌ പിന്നിലെ വസ്തുതകള്‍ക്ക് പുറകെ പോയെങ്കിലും ഓ ബി വാനുകളുമായി രാംലീലയിലെ ആട്ടം കാണാന്‍ അവരും മത്സരിച്ചു.
പിന്നെ താടി വച്ചവനെയും കാഷായമിട്ടവനെയും മത്സരിച്ചു ദൈവമാക്കുന്ന നമ്മള്‍ പൊതു ജനവും ചാനലു മാറ്റിയും ഫേസ് ബുക്കില്‍ ലൈക്ക് അടിച്ചും കമന്റ്‌ ഇട്ടും നമ്മുടെ പങ്ക് ഭംഗിയാക്കി. അങ്ങനെ മറ്റ് ഏതിനെയും പോലെ രാംലീല മഹാമഹം നമ്മളും ആഘോഷിച്ചു.

ലാസ്റ്റ് എഡിഷന്‍: എല്ലാം കഴിഞ്ഞു. കോടികളുടെ സമരപന്തലും ആയിരം കക്കൂസുകളും വിജനമായി. പോലീസ് പിടിക്കാന്‍ വന്നപ്പോള്‍ സ്റ്റേജില്‍ നിന്നും യോഗ അഭ്യാസം പോലെ താഴേക്ക് ചാടിയത് ഓര്‍മയുണ്ട്. പിന്നെ ബാബ എവിടെ പോയോ ആവോ? എന്തായാലും ചങ്കരന്‍ ഇപ്പോളും തെങ്ങിന്‍മേല്‍ തന്നെ, കള്ളപ്പണം ഇപ്പോഴും സ്വിസ്സ് ബാങ്കില്‍ തന്നെ..

Tagged as: , , , ,

Leave a Reply