Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഹുസൈന്‍, കലയും കലാപവും നഗ്നതയും

[രവിചന്ദ്രന്‍]

ഇന്ത്യന്‍ പിക്കാസോ എന്ന ഖ്യാതികേട്ട എം എഫ് ഹുസൈന്‍ ഒരുക്കിവച്ച ചായക്കൂട്ടുകള്‍ക്ക് ഇനി ചിത്രങ്ങളുടെ ആത്മാവ് തേടി യാത്ര ചെയ്യാനാവില്ല! ഹുസൈന്‍ എന്ന സ്വാതന്ത്ര്യമോഹിയായ കലാകാരന്റെ തപസ്യയ്ക്ക് അന്ത്യമായി. എന്നാല്‍, കലാ സൃഷ്ടികള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ഹുസൈന്റെ കലാ ഹൃദയത്തില്‍ പടര്‍ത്തിയ ദു:ഖച്ഛവി നമുക്ക് മായ്ക്കാന്‍ സാധിച്ചില്ല, അല്ലെങ്കില്‍ അദ്ദേഹമതിന് സമ്മതിച്ചില്ല.

എഴുപതുകളില്‍ ഹിന്ദു ദേവതകളെ നഗ്നരായി ചിത്രീകരിച്ചതാണ് ഹുസൈനെ ഇന്ത്യയിലെ ഒരു വിഭാഗത്തിന് അനഭിമതനാക്കിയത്. എന്നാല്‍, 1990 വരെ ഈ ചിത്രങ്ങള്‍ വിവാദമേ അല്ലായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. ഇന്ത്യയില്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വത്തിന് വേരോടിയ സമയമാണ് ഹുസൈനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതികൂലമായ സമയമായത്.

1996ല്‍ ഹുസൈന്റെ ചിത്രങ്ങള്‍ ‘വിചാര്‍ മാനസ’ എന്ന ഹിന്ദി മാസികയില്‍ അച്ചടിച്ചു വന്നതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നായത്. ‘ഹുസൈന്‍ കലാകാരനോ കശാപ്പുകാരനോ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതെ തുടര്‍ന്ന്, മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഹുസൈനെതിരെ നിരവധി പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. 1998ല്‍ ഹുസൈന്റെ വസതിക്കു നേരെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. 2006ല്‍ മതവികാരം വൃണപ്പെടുത്തിയതിന് ഹുസൈനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഹിന്ദു വിഭാഗങ്ങളില്‍ നിന്ന് വധഭീഷണി കൂടി ഉയര്‍ന്നതോടെ ഹുസൈന്‍ ഇന്ത്യയില്‍ നിന്ന് സ്വയം നാടുകടത്തലിന് വിധേയനാവുകയായിരുന്നു.

എന്നാല്‍, ഹുസൈന്‍ തന്റെ സ്വന്തം രീതിയിലുള്ള സര്‍ഗാത്മകതയ്ക്ക് തടയിടാന്‍ ആഗ്രഹിച്ചിരുന്നില്ല. 2006 ഫെബ്രുവരിയില്‍ ഇന്ത്യാ ടുഡേയില്‍ പ്രസിദ്ധീകരിച്ച ഭാരത് മാത ചിത്രവും അതിനു പിന്നാലെ ലണ്ടനില്‍ പ്രദര്‍ശനത്തിനെത്തിയ ‘റേപ്പ് ഓഫ് ഇന്ത്യ’യും വിവാദത്തീയ്ക്ക് എണ്ണ പകരാനേ ഉപകരിച്ചുള്ളൂ. കശ്മീര്‍ പ്രശ്നത്തെ ആധാരമാക്കിയാണ് ‘ഭാരത് മാത’ പിറവികൊണ്ടത്. നഗ്നയായ ഒരു സ്ത്രീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ ചാഞ്ഞ് നില്‍ക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. മുംബൈ ഭീകരാക്രമണത്തെ വിഷയമാക്കിയായിരുന്നു “റേപ്പ് ഓഫ് ഇന്ത്യ” പിറന്നത്. ബലാത്സംഗത്തിനിരയാവുന്ന സ്ത്രീ ആയിരുന്നു ഇതിലെയും പ്രതിപാദ്യം.

Run the long filament completely through the vent from the outside casing (where the battery door is located) to the opening of the arteries in the brain owing to the inhibition of PDE5, the body experiences augmentation in nitric oxide level, which allows the blood to flow flawlessly throughout the system, including the male cheapest viagra prices https://unica-web.com/ENGLISH/2015/GA2015-presidents-report-3.html reproductive organ. In best buy on cialis addition, beware of “one big downline”. Sensory disorders are usually much generic tadalafil 5mg lighter. Obviously your penis will not grow in cost low viagra a night or two but it’s just that you can see it working. എന്നാല്‍, ഭാരത് മാത ദേവിയാണെന്നും അതിനാല്‍ നഗ്ന ചിത്രം വരയ്ക്കുന്നതിനെ എതിര്‍ക്കുമെന്നുമാണ് വിമര്‍ശകര്‍ കൈക്കൊണ്ട നിലപാട്. ഹുസൈന്‍ തന്റെ ചിത്രങ്ങളില്‍ മൃഗങ്ങളും മനുഷ്യരുമായുള്ള ശാരീരിക ബന്ധം വിഷയമാക്കുന്നത് മാനസിക രോഗമാണെന്നു പോലും വിമര്‍ശനമുയര്‍ന്നു. എന്തിനേറെ, റേപ്പ് ഓഫ് ഇന്ത്യയില്‍ ക്യാന്‍‌വാസ് രണ്ടായി വിഭജിച്ചത് ഇന്ത്യയെ വിഭജിക്കുന്നതായുള്ള ചിത്രകാരന്റെ സങ്കല്‍പ്പമാണെന്നും ചിത്രത്തിലെ പച്ചനിറത്തിലുള്ള പശ്ചാത്തലത്തില്‍ നിന്ന് കണ്ണീ‍ര്‍ വരുന്നത് പ്രത്യേക മത വിഭാ‍ഗത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടിയായിരുന്നു എന്നും വിമര്‍ശകര്‍ കണ്ഠക്ഷോഭം നടത്തി.

ആവശ്യമുള്ളവര്‍ മാത്രം തന്റെ രചനകള്‍ ആസ്വദിച്ചാല്‍ മതി എന്ന നിലപാടാണ് ഹുസൈന്‍ അവസാനകാലം വരെ സ്വീകരിച്ചത്. ഒരു നല്ല സംവിധായകന്‍ കൂടിയായ ഹുസൈന്‍ ഒരു സിനിമയിലെ ഗാനത്തിന്റെ പേരില്‍ സ്വസമുദായത്തില്‍ നിന്നുള്ള വെല്ലുവിളികളെയും നേരിട്ടു. “മീനാക്ഷി: എ ടെയില്‍ ഓഫ് ത്രീ സിറ്റീസ്” എന്ന ചിത്രത്തിലെ ‘നൂര്‍ ഉന്‍ അല നൂര്‍‘ എന്ന പാട്ട് മതനിന്ദാപരമാണെന്നായിരുന്നു ഓള്‍ ഇന്ത്യ ഉലെമ കൌണ്‍സില്‍ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിലെ പന്താര്‍പൂരില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച (1915 സെപ്തംബര്‍ 17) ഹുസൈന്‍ ചിത്രകലയിലെ അറിയപ്പെടുന്ന ആളായി വളര്‍ന്നത് വളരെപ്പെട്ടെന്നായിരുന്നു. സിനിമാ പോസ്റ്ററുകളില്‍ തുടങ്ങിയ ഹുസൈന്‍ വളരെ പെട്ടെന്നാണ് ലോകത്തെ എണ്ണപ്പെട്ട ചിത്രകാരന്‍‌മാരില്‍ ഒരാളായി വളര്‍ന്നത്. 1971 ല്‍ സാവോപോളൊ ബൈനിയല്‍ എക്സിബിഷന് പാബ്ലോ പിക്കാസോ എന്ന ചിത്രകലയുടെ ആചാര്യനൊപ്പമായിരുന്നു ഹുസൈന് ക്ഷണം ലഭിച്ചത് എന്ന സത്യം ഉള്‍ക്കൊള്ളുമ്പോള്‍ ചിത്രകലയിലെ ഈ വിപ്ലവകാരിയെ ലോകം എങ്ങനെ കണ്ടിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

One on One – MF Husain


Tagged as:

Categorised in: Features, Videos

Leave a Reply