Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ശ്രീപദ്മനാഭന്റെ നിധി

[മുരളി തുമ്മാരുകുടി]

 

എന്റെ അഭിപ്രായത്തില്‍ചെയ്യേണ്ടത് അമ്പലത്തോട് ചേര്‍ന്ന് ഒരു ലോകോത്തര മ്യൂസിയം സ്ഥാപിക്കുക എന്നതാണ് ഫ്രാന്‍സിലെ ലൂപ്ര്‍മ്യൂസിയം പോലെ (അതും ഒരുകാലത്ത് രാജാക്കന്മാരുടെ സ്വകാര്യസ്വത്ത് ആയിരുന്നു.) ഇതുകൊണ്ട് പല ഗുണങ്ങള്‍ഉണ്ട്..

 ഒരു നിധി കിട്ടുക എന്നത് എല്ലാവരുടെയും സ്വപ്നം ആണല്ലോ. എനിക്കും ആ സ്വപ്നമുണ്ടായിരുന്നു.

 ഞങ്ങളുടെ തെക്കേ പാടത്ത് ഉഴുവുന്നതിന്റെ ഇടയ്ക്ക് പണ്ടൊരിക്കല്‍ ഒരു വെള്ളിയുടെ നാണയം കിട്ടി. അതൊരു വളരെ പഴയ നാണയം ആയിരുന്നു. അമ്മാവന്‍ അത് എടുക്കാതെ അതു കിട്ടിയ പണിക്കാരന് (പാലമൂപ്പന്) കൊടുത്തു. പാലമൂപ്പന്‍ അത് വിറ്റു കള്ളും കുടിച്ചു.

 ”അമ്മാവാ, നമുക്ക് അവിടെ ഒന്നു കിളച്ചു നോക്കാം” ഞാന്‍ അമ്മാവനോട് പല പ്രാവശ്യം പറഞ്ഞു. മോഹന്‍ലാല്‍ ആറാംതമ്പുരാനില്‍ കുളപ്പുള്ളി അപ്പനോടു പറയുന്നപോലെ ”വല്ല ബോണസ്സും കിട്ടിയാലോ?”

 ”എടാ, നമ്മള്‍ കാലാകാലമായി ജീവിക്കുന്ന സ്ഥലം ആണിത്. നമ്മുടെ പൂര്‍വികര്‍ വരുന്നതിനുമുന്‍പ് ഇത് കാടായിരുന്നു. തുമ്മാരുകുടിക്കാര്‍ കാടുവെട്ടി പാടം ആക്കിയതാണ് ഈ സ്ഥലം. നമ്മുടെ പൂര്‍വികര്‍ എല്ലാം കൃഷിക്കാരായിരുന്നു. അവര്‍ക്ക് കെട്ടിയിരുപ്പ് പണം ഒന്നും ഉണ്ടായിരുന്നില്ല കുഴിച്ചിടാന്‍.” അമ്മാവന്‍ പറഞ്ഞു.

 ”അപ്പോള്‍പ്പിന്നെ ഈ വെള്ളിനാണയം എവിടെ നിന്നു വന്നു?” ഞാനും വിട്ടില്ല.

 ”അതു നിന്റെ മൂത്ത അമ്മാവന്മാര്‍ വല്ലതും കുരുമുളകും വിറ്റകാശും മടിയില്‍ വെച്ച് ഷാപ്പില്‍ കേറി ഒന്നു മിന്നി പാടത്തിലെ വരമ്പിലൂടെ നടന്നപ്പോള്‍ മടിക്കുത്തഴിഞ്ഞോ മറിഞ്ഞുവീണോ പോയതായിരിക്കണം.”

 ”മൂത്തമ്മാവനെപ്പറ്റി അമ്മാവന് എന്ത് ബഹുമാനം, എന്തു പ്രതീക്ഷ” എന്നു ഞാന്‍ മനസ്സില്‍ കരുതി. നിധിയെപ്പറ്റി പിന്നെ അന്വേഷിച്ചും ഇല്ല.

 എങ്കിലും കേരളത്തിലെ രാജാക്കന്മാരുടെ പണം എല്ലാം എവിടെ പോയെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പല ചരിത്രശാസ്ത്രജ്ഞന്‍മാരോടും ചോദിച്ചിട്ടും ഉണ്ട്. അതിന്റെ കാരണം ഇതാണ്.

 പുരാതന കാലം മുതല്‍ക്കേ കേരളവും മറ്റുരാജ്യങ്ങളും ആയി വ്യാപാരം ഉണ്ടായിരുന്നു എന്നു നമുക്കറിയാം. നമ്മുടെ മുളകു കച്ചവടത്തിനുവേണ്ടി യൂറോപ്യന്മാരും അറബികളും യുദ്ധം നടത്തിയിരുന്നു. പുതിയ കടല്‍ മാര്‍ഗങ്ങളും പുതിയ വന്‍കരകളും കണ്ടുപിടിച്ചിരുന്നു. അപ്പോള്‍ മുളകിന്റെ വ്യവസായം വമ്പിച്ചതായിരുന്നു എന്നതിന് സംശയം വേണ്ട.

 കേരളവും ആയി ഈ കച്ചവടത്തില്‍ ഒക്കെ ഏര്‍പ്പെട്ടിരുന്ന റോമിലേയും മറ്റും കെട്ടിടങ്ങളും കൊട്ടാരങ്ങളും കണ്ടാല്‍ നമ്മള്‍ അതിശയിക്കുന്നു. പക്ഷേ, ഈ കാശു മുഴുവന്‍ വന്നുചേര്‍ന്നിരുന്ന കേരളത്തിലാകട്ടെ പഴയ കെട്ടിടവും ഇല്ല, കൊള്ളാവുന്ന ഒരു കൊട്ടാരവും ഇല്ല. യൂറോപ്പിലെ പോയിട്ട് മൈസൂര്‍ രാജാവിന്റെ കൊട്ടാരത്തോട് കിടപിടിക്കാവുന്ന ഒരു കൊട്ടാരം നമുക്ക് എവിടെയും ഇല്ല. കേട്ടിടത്തോളം നമ്മുടെ പൂര്‍വികര്‍ സുഖലോലുപരോ രാജാക്കന്മാര്‍ ധൂര്‍ത്തരോ ഒന്നും ആയിരുന്നില്ല.

 പിന്നെ മുളകു വിറ്റുകിട്ടിയ കാശെല്ലാം എവിടെപ്പോയി?

Since the bodies of all 65 year old people do not react in the same way as it would to viagra mastercard espaa. Mast Mood capsule and Night Fire capsule intake offers the best herbal treatment discount viagra the usa http://raindogscine.com/project/hombre-publico/ for weak erections. Causes of Autism The causes for autism have always been popular, commercial availability and risks involved with such cialis discount pharmacy formulas was always under question. The ac installation company Dubai is doing the excellent job in this segment in all residential, commercial and industrial segments wherein the client would avail the highest skilled technician to fix their air conditioning viagra samples machine in the highest energy saving along with prolonging life of it through them obviously.  ആ ചോദ്യത്തിന്റെ ഉത്തരത്തിന്റെ ഒരു കഷണം ആയിരിക്കണം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കീഴിലെ അറകളില്‍ നിന്നും ഇപ്പോള്‍ കണ്ടെടുത്തത്.

 പദ്മനാഭസ്വാമിക്ഷേത്രത്തിലെ പണം പ്രധാനമായും തിരുവിതാംകൂര്‍ രാജവംശത്തില്‍ നിന്നും വന്നുചേര്‍ന്നതാണെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. രാജാക്കന്മാര്‍ രാജ്യം ഉള്‍പ്പെടെ എല്ലാം ശ്രീപദ്മനാഭനു നല്‍കി ദാസന്മാര്‍ ആയി ആണല്ലോ രാജ്യം ഭരിച്ചത്.

 അപ്പോള്‍ എന്റെ കള്ളുകുടിയന്‍ അമ്മാവന്‍ കൊടുത്ത കുരുമുളകു കരത്തിന്റെ ഒരുഭാഗം കൂടി അവിടെ കാണണം. ഞാന്‍ ഇന്നലെ അമ്പിളിയോട് പറഞ്ഞു. പ്രജകള്‍ ഉണ്ടാക്കുന്നതല്ലാതെ രാജക്കന്മാര്‍ക്ക് സ്വന്തമായി കൃഷിയും വരുമാനവും ഒന്നും ഇല്ലല്ലോ.

 ക്ഷേത്രത്തില്‍നിന്നും കണ്ടെടുത്ത നിധികള്‍ അവിടെതന്നെ പൂട്ടിവെക്കാനാണ് തീരുമാനം എന്നാണ് വായിക്കുന്നത്. സുരക്ഷ ഉള്‍പ്പെടെ ഏത് വീക്ഷണത്തില്‍ നിന്നു നോക്കിയാലും അത് ശരിയായ നടപടി അല്ല.

 എന്റെ അഭിപ്രായത്തില്‍ ചെയ്യേണ്ടത് അമ്പലത്തോട് ചേര്‍ന്ന് ഒരു ലോകോത്തര മ്യൂസിയം സ്ഥാപിക്കുക എന്നതാണ് ഫ്രാന്‍സിലെ ലൂപ്ര്‍ മ്യൂസിയം പോലെ (അതും ഒരുകാലത്ത് രാജാക്കന്മാരുടെ സ്വകാര്യസ്വത്ത് ആയിരുന്നു.) ഇതുകൊണ്ട് പല ഗുണങ്ങള്‍ ഉണ്ട്.

 1. വസ്തുവകകള്‍ക്ക് വേണ്ടതരത്തില്‍ ആധുനിക രീതിയില്‍ ഉള്ള സുരക്ഷ ഉറപ്പാക്കാം.

 2. ഈ നിധി അധികം ആളുകളും പേടിക്കുന്നപോലെ ഗവണ്മെന്‍റ് എടുത്ത് പുട്ടടിക്കില്ല എന്നു ഉറപ്പാക്കാം.

 3. ഇതിന്റെ യഥാര്‍ഥ ഉടമസ്ഥരായ നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് കേള്‍ക്കാനല്ലാതെ കാണാനുള്ള അവസരം ഉണ്ടാകും.

 4. നമ്മുടെ സമ്പന്നകാലത്തെപ്പറ്റി നമ്മളേയും ലോകത്തേയും ഓര്‍മപ്പെടുത്താം.

 5. നിധിയുടെ സുരക്ഷ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്ക് പണം കണ്ടെത്താം.

 6. ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുക്കപ്പെടാനും അങ്ങനെ ഗവേഷകരുടെയും ടൂറിസ്റ്റുകളുടെയും ശ്രദ്ധ ആകര്‍ഷിക്കാനും ഇതുകൊണ്ട് സാധിക്കും.

 നിധി ആരുടെയായിരുന്നാലും ഇനി എന്തുതന്നെ ചെയ്താലും നമ്മുടെ പൈതൃകസമ്പത്ത് ആരും തട്ടിക്കൊണ്ടുപോകാതെ ഇക്കാലമത്രയും സൂക്ഷിച്ചതിന് നമുക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തോടും പദ്മമനാഭസ്വാമിയോടും നന്ദി പറയണം. കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ സമ്പത്തുള്ള രാജ്യങ്ങളും ക്ഷേത്രങ്ങളും കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ശരാശരി വിദേശകാര്യത്തിന്റെ ഭാഗം ആയിരുന്നു. കൊളോണിയല്‍ ശക്തികളും അല്ലാത്തവരും ഇത് ഒരുപോലെ ചെയ്തിട്ടും ഉണ്ട്. കൊളോണിയല്‍ കാലത്തെ ബ്രിട്ടനില്‍ ആകട്ടെ കോളനികളില്‍ നിന്നും ഇങ്ങനെ കിട്ടുന്ന നിധി എണ്ണി തിട്ടപ്പെടുത്തി ഇഗ്ലണ്ടിലേക്കയയ്ക്കാന്‍ ഒരു ഡിപ്പാര്‍ട്ടുമെന്‍റുതന്നെ ഉണ്ടായിരുന്നു. ഇന്ത്യയിലെ അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ആയിരുന്ന ബഹദൂര്‍ഷാ സഫര്‍ അവസാനം ഡെല്‍ഹിയിലെ റെഡ് ഫോര്‍ട്ടില്‍ നിന്നും ഒരു കാളവണ്ടിയില്‍ പലായനം ചെയ്യുമ്പോള്‍ ഭാര്യമാരില്‍ ഒരാളുടെ കൈയില്‍ ഒരു ആഭരണപ്പെട്ടി മാത്രമാണ് ഉണ്ടായിരുന്നത്. അതുപോലും പിടിച്ചെടുത്ത് മുതല്‍കൂട്ടി എന്ന് ‘ഗദറര്‍ ഘന്‍ഭമദവ’ എന്ന ഗ്രന്ഥത്തില്‍ വില്യം ഡാര്‍ലിംപിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അത്യാഗ്രഹികളും കണ്ണില്‍ ചോരയില്ലാത്തവരുമായ ഈ പിടിച്ചുപറിക്കാരുടെ കണ്ണില്‍ ഈ നിധിപെടാതിരുന്നതിന്റെ പ്രധാനകാരണം നമ്മുടെ രാജാക്കന്മാരുടെ അതീവ ലളിതമായ ജീവിതരീതി ആയിരുന്നിരിക്കണം. വലിയ കൊട്ടാരങ്ങള്‍ ഇല്ലാതെ, വമ്പന്‍ ആഘോഷങ്ങള്‍ ഇല്ലാതെ സ്വര്‍ണം പാകിയ വസ്ത്രങ്ങള്‍ ഇല്ലാതെ, രത്‌നം പതിപ്പിച്ച സിംഹാസനമോ കിരീടമോ ഇല്ലാതെയിരുന്ന നമ്മുടെ രാജാവിനെ കണ്ടപ്പോള്‍ ഈ പാവത്തിന്റെ അടുത്ത് വല്യ നീക്കിയിരിപ്പൊന്നും ഇല്ല എന്ന് കൊളോണിയല്‍ അധികാരികള്‍ക്ക് തോന്നിക്കാണണം. അല്ലെങ്കില്‍ ഈ നിധിയൊക്കെ ഇപ്പോള്‍ കോഹിനൂര്‍ രത്‌നംപോലെ ടസള്‍ഫഴ സബ ഗസഷപസഷ നില്‍ കാഴ്ചവസ്തു ആയേനെ.

 ഒരുകാര്യം കൂടി ആലോചിച്ചുനോക്കൂ. പുതുപ്പണക്കാരായ സ്വന്തം ബന്ധുക്കളും മിത്രങ്ങളും നാടെമ്പാടും കൊടിമരവും ശ്രീകോവിലും സ്വര്‍ണം പൂശി ഗമകാണിക്കുന്ന കാലത്ത് അളവില്ലാതിരുന്ന സ്വര്‍ണത്തിന്റെയും അമൂല്യമായ നിധിയുടെയും പുറത്ത് അനന്തന്റെ മുകളില്‍ ചാരിക്കിടന്ന് നമ്മുടെ പത്മനാഭസ്വാമി എത്ര കുലുങ്ങിച്ചിരിച്ചിരിക്കണം!

(മാതൃഭൂമിയോട് കടപ്പാട്)

Tagged as: ,

Leave a Reply