Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ചാപ്പാ കുരിശ് (Chaappa Kurish)

[ഹരി]

രണ്ടായിരത്തിപ്പതിനൊന്നിലെ ആദ്യ ഹിറ്റ് ചിത്രമായ ‘ട്രാഫിക്കി’ന്റെ നിര്മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്, മേജിക് ഫ്രയിംസിന്റെ ബാനറില് നിര്മ്മിച്ചിരിക്കുന്ന പുതിയ ചിത്രമാണ് ‘ചാപ്പാ കുരിശ്’. അമല് നീരദ് ചിത്രമായ ‘ബിഗ് ബി’, ആഷിക് അബുവിന്റെ ‘ഡാഡി കൂള്’ എന്നീ ചിത്രങ്ങളില് ഛായാഗ്രാഹകനായിരുന്ന സമീര് താഹിര് സംവിധായകനാവുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ചാപ്പാ കുരിശി’നുണ്ട്. വിനീത് ശ്രീനിവാസന്, ഫഹദ് ഫാസില്, രമ്യ നമ്പീശന്, നിവേദിത തോമസ്, റോമ അസ്രാനി തുടങ്ങിയ പുതുതലമുറ അഭിനേതാക്കളാണ് ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നത്. ത്രില്ലര് ജനുസ്സില് പെട്ട ഒരു ചിത്രമാണെന്ന് പറയുന്നതു കേട്ട് മറ്റൊരു ‘ട്രാഫിക്’ പ്രതീക്ഷിച്ചാല്, സിനിമയുടെ പേരിലെ ‘ചാപ്പാ’ മാറ്റി മിച്ചമുള്ളതെടുത്ത് തോളില് വെച്ച അവസ്ഥയാവുമെന്നതാണ് കാണുവാന് കയറുന്ന പ്രേക്ഷകരുടെ തലവര! (ഇനി ത്രില്ലറായി നോക്കേണ്ട, ഒരു ഡ്രാമയായി കണ്ടാലും ചിത്രത്തിന്റെ വിശേഷം ഇതു തന്നെ!)

നാണയം കറക്കി മുകളിലേക്കെറിഞ്ഞ് ‘തലയോ വാലോ?’ എന്നു ചോദിക്കുന്നതിന് പകരമായി മധ്യകേരളത്തില് ചോദിച്ചു വരുന്നതാണത്രേ ‘ചാപ്പാ കുരിശ്?’! ചിത്രത്തിന്റെ ട്രൈലര് പുറത്തിറങ്ങിയപ്പോള് അമേരിക്കന് ചിത്രമായ ’21 ഗ്രാംസു’മായി ചിത്രത്തിനു ബന്ധമുണ്ടായേക്കാമെന്ന് ഒരു അഭ്യൂഹം കേട്ടിരുന്നു. ട്രൈലറിന്റെ ആശയമൊഴികെ ചിത്രത്തിനു വേണ്ടി മറ്റൊന്നും രചയിതാക്കള് ആ ചിത്രത്തില് നിന്നും കടം കൊണ്ടിട്ടില്ല. മലയാളത്തില് ഇതുവരെയൊരു സിനിമയായിട്ടില്ലാത്ത, കാലികപ്രസക്തിയുള്ള ഒരു പ്രമേയമാണ് സമീര് താഹിറും ഉണ്ണി ആറും ചേര്ന്ന് ചിത്രത്തിനു വേണ്ടി കണ്ടെത്തിയിരിക്കുന്നത്. പക്ഷെ, അതിനെ അധികരിച്ചൊരു നല്ല തിരനാടകം എഴുതിവെയ്ക്കുവാന് ഇരുവര്ക്കും കഴിഞ്ഞില്ല എന്നയിടത്ത് സിനിമയുടെ കഥ തീരുന്നു. ഇതിനോടൊപ്പം ജീവച്ഛവങ്ങളായ കഥാപാത്രങ്ങളും, മടുത്തുപോവുന്ന മന്ദഗതിയും കൂടെയാവുമ്പോള് കുരിശു വരച്ച് പെട്ടിയടയ്ക്കാം! (ആശ്വാസത്തിന് ചില ചില്ലറ ചിരികള് അവിടെയുമിവിടെയുമുണ്ട് എന്നതും മറക്കുന്നില്ല. ഇംഗ്ലീഷില് ഫോണ് വിളിച്ച് വെച്ച്, എഴുതുവാന് അന്സാരിയുടെ സഹായം തേടുന്നയാള് വരുന്ന രംഗം ഒരു ഉദാഹരണം.)

രണ്ട് പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുവാന് ഒട്ടേറെ സമയം സംവിധായകന് തുടക്കത്തില് കളയുന്നെങ്കിലും അവയങ്ങോട്ട് ഏശുന്നില്ലെന്നതാണ് പരമാര്ത്ഥം. പട്ടിണിയും പരിവട്ടവുമൊക്കെ വിശദമായി കാണിച്ചിട്ടു പോലും വിനീത് ശ്രീനിവാസന് അവതരിപ്പിക്കുന്ന അന്സാരിയോട് ഒരലിവും പ്രേക്ഷകര്ക്ക് തോന്നുന്നില്ലെന്നത് അഭിനേതാവിന്റെ കൂടി കഴിവു കേടാണ്. തുടുത്ത കവിളുകളും ഉണ്ണിക്കുടവയറുമൊക്കെയുള്ള വിനീത് ശ്രീനിവാസന്റെ രൂപം അന്സാരിക്ക് ഇണങ്ങുന്നുമില്ല. കാര്യക്ഷമമായി കാര്യങ്ങള് ചെയ്യുവാന് കഴിവുള്ളൊരു ചെറുപ്പക്കാരന് എന്നൊരു തോന്നലുണ്ടാക്കി അടുത്ത നിമിഷം പകച്ചു നില്ക്കുന്നൊരു വിഡ്ഢിയാവുകയും ചെയ്യും ഫഹദ് ഫാസില് അവതരിപ്പിക്കുന്ന അര്ജ്ജുന് എന്ന കഥാപാത്രം. അതൊരുപക്ഷെ സംവിധായകന് അര്ജ്ജുന് എന്ന കഥാപാത്രത്തിനു നല്കിയ വ്യക്തിത്വത്തിന്റെ കൂടെ കുഴപ്പമാവാം. കാമുകനാല് വഞ്ചിക്കപ്പെടുകയും സമൂഹത്തില് പരിഹാസ്യയാവുകയും ചെയ്യുന്ന സോണിയയെ മികവോടെ അവതരിപ്പിച്ച രമ്യ നമ്പീശനാണ് അഭിനേതാക്കളില് മുന്നില് നില്ക്കുന്നത്. സോണിയയ്ക്കൊരു കുടുംബമോ ഒരു സാമൂഹിക ജീവിതമോ ഉള്ളതായി സംവിധായകന് സങ്കല്പിച്ചിട്ടില്ല എന്നത് ആ കഥാപാത്രത്തിനു വിനയായി. ആന്, നഫീസ എന്നീ പേരുകളില് പേരിന് ചേര്ക്കപ്പെട്ട നായികമാരായി റോമ അസ്രാനിയും നിവേദിത തോമസും ചിത്രത്തിലുണ്ട്.

‘ട്രാഫിക്കി’ന്റെ ഛായാഗ്രഹണത്തില് പങ്കാളിയായിരുന്ന ജോമോന് ടി. ജോണ് ആദ്യമായി ക്യാമറ ചലിപ്പിക്കുകയാണ് ‘ചാപ്പാ കുരിശി’ല്. ചില ഫ്രയിമുകളൊക്കെ നന്നെങ്കിലും മൊത്തത്തിലെടുത്താല് ശരാശരിക്കപ്പുറം പോവുന്നില്ല ജോമോന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ മെല്ലെപ്പോക്കില് ഡോണ് മാക്സിന്റെ എഡിറ്റിംഗിനും പങ്കുണ്ട്. പരിണാമഗുപ്തിയിലെ ഓട്ടത്തില്, ഓടിയണയ്ക്കുന്ന നായകരെ കാണിച്ച ശേഷം തൊട്ടടുത്ത ഫ്രയിമിലെത്തുമ്പോള് അവര്ക്കൊരു ക്ഷീണവുമില്ല! അല്പം കൂടി ശ്രദ്ധ ഡോണ് മാക്സ് നല്കേണ്ടിയിരുന്നു ഇവിടങ്ങളില്. റെക്സ് വിജയന്റെ സംഗീതമോ അരുണ് സീനുവിന്റെ ഇഫക്ടുകളോ കാര്യമായൊരു മികവും ചിത്രത്തിനു നല്കുന്നില്ല. യാഥാര്ത്ഥ്യത്തോട് അടുത്തു നില്ക്കുന്ന തരത്തില് രാജശേഖര് ഒരുക്കിയ സംഘട്ടനരംഗങ്ങള് തീര്ച്ചയായും സവിശേഷ പരാമര്ശം അര്ഹിക്കുന്നു. ബംഗ്ലന്റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മനോജ് അങ്കമാലിയുടെ ചമയം എന്നിവയൊക്കെ ചിത്രത്തിനുതകുന്നവയാണ്. ചിത്രത്തിലിടയ്ക്കിടെ ഉപയോഗിച്ചിട്ടുള്ള ചില ഗാനശകലങ്ങള് പശ്ചാത്തലമായി മാത്രമേ കാണേണ്ടതുള്ളൂ. എങ്ങണ്ടിയൂര് ചന്ദ്രശേഖരനെഴുതി റെക്സ് വിജയന് ഈണമിട്ടിരിക്കുന്ന ഇവയില് “തീയേ തീയേ…” എന്ന ഗാനം മാത്രമാണ് ഓര്ത്തെടുക്കുവാന് കഴിയുന്നത്. അതു തന്നെ പിന്നീടൊരു കേള്വിക്ക് ഉതകുമോ എന്നതും സംശയമാണ്.
The doctor would determine the right dose of this drug is 1mg female viagra australia per day for a person. The cause of the disease may be any; you will get the find description viagra no prescription australia effect of the medicine in half an hour and end in 5-6 hours. Firstly, for a layman to understand what erectile dysfunction or purchase levitra impotence is. Surgery and drugs carry risks and order cialis continue reading to find out more often unwanted side effects that are just as unbearable as, or worse than, the original condition.
‘മൈസൂര് മല്ലിഗൈ’ എന്ന പേരില് കുപ്രസിദ്ധി നേടിയ ഒരു വീഡിയോ ക്ലിപ്പിനെക്കുറിച്ച് പറഞ്ഞു കേട്ട കഥയോട് എവിടെയൊക്കെയോ ഒരു സാമ്യം ചിത്രത്തിനുണ്ട്. സമാന രീതിയിലുള്ള മൊബൈല് വീഡിയോ ചിത്രങ്ങള് ക്ഷിപ്രപ്രചാരം നേടുന്ന കാലഘട്ടത്തില്, അത്തരത്തിനൊരു വീഡിയോയെങ്ങിനെ ഇന്റര്നെറ്റിലെത്താം എന്നൊരു സാധ്യതയെക്കുറിച്ചാണ് ചിത്രം പറഞ്ഞു വെയ്ക്കുന്നത്. മൊബൈല് ഫോണുകളിലെ ക്യാമറ വകതിരിവോടെ ഉപയോഗിച്ചില്ലെങ്കില് അതൊരു കുരിശാവുമെന്ന് ചിത്രത്തിന്റെ സാരാംശം. അത്തരം ക്ലിപ്പുകള് കണ്ടാനന്ദിക്കുമ്പോള്, ഇങ്ങിനെ കുറേപ്പേരുടെ വേദനയും അതിനു പിന്നിലുണ്ട് എന്നൊന്ന് ഓര്ക്കുകയുമാവാം. പക്ഷെ, ഇതെല്ലാം പറഞ്ഞു വെയ്ക്കുവാന് രണ്ടു രണ്ടേകാല് മണിക്കൂര് പാഴാക്കണമായിരുന്നോ എന്നതാണ് ഇവിടെയുയരുന്ന ചോദ്യം. കേവലമൊരു മൊബൈല് നഷ്ടപ്പെടലിനെ ചുറ്റിപ്പറ്റി മാത്രം ചിത്രം കിടന്ന് കറങ്ങാതിരുന്നെങ്കില് എന്നു വെറുതേ ആശിച്ചു പോവുന്നു. “ആനകൊടുത്താലും കിളിയേ ആശകൊടുക്കാമോ?” എന്നാണ് കവി പാടിയിരിക്കുന്നത്. ‘ട്രാഫിക്കി’ന്റെ പേരില് ആളെ കയറ്റുന്ന ലിസ്റ്റിന് സ്റ്റീഫനു വേണ്ടി ആ ഗാനം സമര്പ്പിച്ചു കൊണ്ട്, ‘ചാപ്പാ കുരിശി’ലെ കുരിശ് ഇവിടെയിറക്കുന്നു!

(ബിരിയാണിക്ക് അമ്പതു രൂപ തരാമെന്നു പറഞ്ഞ് കളിയാക്കുന്നയാളോട് അമ്പതു രൂപ വാങ്ങി അന്സാരി വിജയശ്രീലാളിതനായി നടന്നു നീങ്ങുന്നൊരു സീനുണ്ട് ചിത്രത്തിന്റെയൊടുവില്; അവിടെ തിയേറ്ററിലുയര്ന്ന കമന്റ്: “(#()%#$ ഞങ്ങളുടെ അമ്പതു കൂടി തന്നിട്ടു പോടാ…”)

ആകെത്തുക     : 4.50 / 10

 

Tagged as: , ,

Leave a Reply