Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

വാക്കുകള്‍കൊണ്ട്‌ അഗ്നി കടഞ്ഞ ഒരാള്‍

[രാജേഷ്‌ കാവുംപാടം]

“എന്നെ എന്റെ പുരയിടത്തില്‍സംസ്‌കരിക്കണം കാശുകൊടുത്തും, പള്ളിയില്‍വച്ചും സംസ്‌കാരം വേണ്ട” നവോത്ഥാന കാലഘട്ടം സംഭാവന ചെയ്‌ത വിട്ടുവീഴ്‌ചയില്ലാത്ത പുരോഗമന സാഹിത്യകാരന്‍പൊന്‍കുന്നം വര്‍ക്കിയുടെ വാക്കുകളാണിത്‌.

അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍മലയാള സാഹിത്യത്തില്‍പുതിയ ഉണര്‍വ്വ്‌നല്‍കിയ എഴുത്തുകാരായിരുന്നു തകഴി, കേശവദേവ്‌, ബഷീര്‍എന്നിവര്‍. മതപൗരോഹിത്യത്തിനെതിരെയും മതയാഥാസ്ഥിതിക മനോഭാവ ത്തിനെതിരെയും ശക്തമായ നിലപാടുകള്‍സ്വീകരിച്ചു എന്നതാണ്‌പൊന്‍കുന്നം വര്‍ക്കിയെ മറ്റ്‌എഴുത്തുകാരില്‍നിന്നും വേറിട്ടു നിര്‍ത്തുന്നത്‌.

“യാത്ര ചെയ്യുന്നവരില്‍ചിലര്‍ക്ക്‌ അവരുടെതായ ചില വഴിത്താര കള്‍ഉണ്ടായിരിക്കുമല്ലോ. വളരെയധികം ബുദ്ധിമുട്ടുകള്‍സഹിച്ചാണ്‌ഞാന്‍എന്റെ വഴിത്താര വെട്ടിത്തുറക്കുക. അവിടെ ചിലയിടത്തൊക്കെ ഞാന്‍ഭീരുവാകാതിരുന്നിട്ടില്ല. കഴിയുന്നിടത്തോളം സ്വതന്ത്രമായി സഞ്ചരിക്കാനാണ്‌ആഗ്രഹിച്ചിട്ടുള്ളത്‌. എന്റെ സാഹിത്യനിര്‍മ്മാണത്തിലും സഞ്ചാരക്രമത്തിലും പള്ളി മതത്തിനെതിരായിട്ടുള്ള നീക്കങ്ങള്‍പലേടത്തും കാണാവുന്നതാണ്‌. വഴിത്തിരിവിന്റെ പശ്ചാത്തലം ഒന്നു കുറിക്കുമ്പോള്‍എന്റെ മനുഷ്യാംശവും സ്വാതന്ത്ര്യദാഹവും എത്രത്തോളം വിയര്‍പ്പണിഞ്ഞിട്ടുണ്ടെന്ന്‌ നിഷ്‌പക്ഷമായ ഒരു പഠനത്തിന്‌വായനക്കാര്‍ക്ക്‌അവസരമുണ്ടാക്കുന്നു.”(എന്റെ വഴിത്തിരിവ്‌എന്ന ആത്മകഥയില്‍നിന്ന്‌)

ജീവിച്ച ചുറ്റുപാടുകളേയും മനുഷ്യജീവിതാവസ്ഥയേയും വളരെ സൂക്ഷ്‌മമായി നോക്കിക്കണ്ട എഴുത്തുകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി.  മതവും മതപൗരോഹിത്യവും മാനവികതക്കും സ്വതന്ത്ര്യചിന്തയുടെ മേലും നടത്തിയ കടന്നുകയറ്റങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍വര്‍ക്കിയുടെ തൂലികക്ക്‌കഴിഞ്ഞു. നവോത്ഥാനകാല എഴുത്തുകാര്‍ക്കെല്ലാം പല രംഗത്തുനിന്നും വലിയ എതിര്‍പ്പുകള്‍നേരിടേണ്ടി വന്നിട്ടുണ്ട്‌. അന്ന്‌ക്രിസ്‌ത്യന്‍പൗരോഹിത്യത്തിന്റെ ശക്തമായ എതിര്‍പ്പുകളാണ്‌പൊന്‍കുന്നം വര്‍ക്കിക്ക്‌നേരിടേണ്ടി വന്നത്‌. പൗരോഹിത്യത്തിന്റെ മാനുഷിക വിരുദ്ധ നിലപാടിനെതിരെ ഉറച്ചു നില്‍ക്കാന്‍പ്രേരിപ്പിക്കുന്നതായിരുന്നു ഇത്തരം എതിര്‍പ്പുകള്‍. പല എഴുത്തുകാരും യുവത്വത്തിന്റെ കാലഘട്ടത്തില്‍പുരോഗമനവേഷമിട്ടുകൊണ്ട്‌മതങ്ങളേയും അന്ധവിശ്വാസങ്ങളേയും എതിര്‍ക്കുകയും വാര്‍ദ്ധക്യത്തില്‍മതത്തിനോട്‌പതുക്കെ അടുക്കുകയും ചെയ്യുമ്പോള്‍പൊന്‍കുന്നം വര്‍ക്കി മരണം വരെ തന്റെ പുരോഗമനനിലപാടില്‍ഉറച്ചുനിന്നു. ഒറ്റയാനെപ്പോലെ പൊരുതിക്കൊണ്ട്‌സുഖലോലുപരായ പൗരോഹിത്യത്തിനെയും സാമൂഹിക വ്യവസ്ഥയെയും എഴുത്തിലൂടെ വിപ്ലവകരമായി മാറ്റിയെടുക്കനാണ്‌പൊന്‍കുന്നം വര്‍ക്കി ശ്രമിച്ചത്‌.

തീക്ഷ്‌ണമായ ജീവിതയാത്ര

കഥാകാരന്‍, നാടകകൃത്ത്‌, നോവലിസ്റ്റ്‌, അദ്ധ്യാപകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമരസേനാനി, ചലച്ചിത്ര തിരക്കഥാകൃത്ത്‌, സാമൂഹിക പരിഷ്‌കര്‍ത്താവ്‌, വാഗ്മി, നാടക-ചലച്ചിത്ര പ്രവര്‍ത്തകന്‍തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിനു ടമയായിരുന്ന പൊന്‍കുന്നം വര്‍ക്കി എന്ന വി എ വര്‍ക്കി 1910 ജൂലൈയില്‍ആലപ്പുഴയിലെ എടത്വയില്‍കട്ടപ്പുറത്ത്‌തറവാട്ടില്‍ജനിച്ചു. മൂന്നാമത്തെ വയസില്‍പിതാവ്‌മരിച്ചതോടെ അമ്മവീടായ പൊന്‍കുന്നത്തെ വാഴേപ്പറ മ്പില്‍വീട്ടിലേക്ക്‌1917-ല്‍താമസമാക്കി. മലയാളം ഹയറും വിദ്വാനും ജയിച്ച ശേഷം കോട്ടയം കത്തോലിക്കസഭ വക സ്‌കൂളിലും കോട്ടയം ട്രെയ്‌നിംഗ്‌കോളേജിലും അദ്ധ്യാപകനായി. കത്തോലിക്കാ സഭയെ വിമര്‍ശിച്ചതിന്റെ പേരില്‍സഭ വക സ്‌കൂളിലെ ജോലി ഉപേക്ഷിച്ചു. 1942ല്‍ഗവ. സ്‌കൂള്‍അദ്ധ്യാപകനായിരിക്കു മ്പോഴാണ്‌പാമ്പാടി പെരിഞ്ചേരി വീട്ടില്‍താമസമാക്കിയത്‌. 1939ല്‍തിരുമുല്‍ക്കാഴ്‌ച (ഗദ്യകവിത)യുമായാണ്‌വര്‍ക്കി സഹിത്യ രംഗത്തേക്ക്‌കടന്നുവന്നത്‌. ഈ കൃതിക്ക്‌ മദ്രാസ്‌ സര്‍വ്വകലാശാലയുടെ സമ്മാനവും ലഭിച്ചു.

സാമൂഹിക കാഴ്‌ചപ്പാടിന്റെ തൂലിക

മാനുഷിക സമത്വത്തിനു വേണ്ടിയുള്ള ആഗ്രഹം, അനീതികളോടുള്ള എതിര്‍പ്പ്‌, എന്നീ മൂല്യങ്ങള്‍ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ്‌പൊന്‍കുന്നം വര്‍ക്കി എഴുത്തിലേക്ക്‌കടന്നു വന്നത്‌. പുരോഗമന ആശയങ്ങള്‍മുന്നോട്ടുവച്ച എഴുത്തുകാരില്‍തകഴി, കേശവദേവ്‌, വൈക്കം മുഹമ്മദ്‌ബഷീര്‍, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയാണ്‌. സമാനാശയമുള്ള എഴുത്തുകാര്‍ആദ്യമായി 1937-ല്‍തൃശൂരില്‍ഒത്തുകൂടി ജീവല്‍സാഹിത്യ സംഘടന രൂപവത്‌കരിച്ചു. തുടര്‍ന്ന്‌1944 ല്‍ഷൊര്‍ണ്ണൂരില്‍സാഹിത്യകാരന്മാര്‍സംഘടിച്ച്‌ സംഘടനയുടെ പേര്‌പുരോഗമന സാഹിത്യ സംഘം എന്നാക്കി. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഇവരുടെ പിന്നിലണിനിരന്നു. മുഖ്യമായും ഇവര്‍മുന്നോട്ടുവെച്ച ആശയം സാഹിത്യാഭിരുചി കള്‍ന്യൂനപക്ഷത്തിന്റെ ഉപകരണം എന്ന നിലവിട്ട്‌സാധാരണക്കാരുടേതാകണം. സമൂഹത്തിന്റെ പൂരോഗതിയും മാറ്റവുമായിരിക്കണം കലയുടെ ലക്ഷ്യം, കല കലയ്‌ക്കുവേണ്ടിയല്ലന്നും ജീവിതത്തിനു വേണ്ടിയാണെന്നും അവര്‍വാദിച്ചു. ഈ പ്രസ്ഥാനത്തില്‍പ്രവര്‍ത്തിച്ച ഒരാളായിരുന്നു വര്‍ക്കിയും.

തീക്ഷ്‌ണമായ ഒരു കാലത്തില്‍കലാപത്തിന്‍െറയും പ്രതിരോധത്തിന്‍െറയും എഴുത്തുപാത വെട്ടിത്തുറന്ന പൊന്‍കുന്നം വര്‍ക്കി പൗരോഹിത്യ ചൂഷണത്തിനെതിരെ തൂലിക ചലിപ്പച്ചതോടെ പളളിയും പൗരോഹിത്യവും ശക്തമായ എതിര്‍പ്പാണ്‌ അദ്ദേഹത്തിനു നേരെ പ്രകടിപ്പിച്ചത്‌. എന്നാല്‍ഇതിലൊന്നും കുലുങ്ങാത്ത പൊന്‍കുന്നം വര്‍ക്കി എഴുത്തില്‍വിമര്‍ശനത്തിന്‍െറ ശക്തി കൂട്ടുകയാണ്‌ചെയ്‌തത്‌. ഒരേ സമയം പൗരോഹിത്യത്തിനെയും ഭരണകൂടത്തെയും എതിര്‍ത്ത പൊന്‍കുന്നം വര്‍ക്കി എഴുത്തിലെ സാമൂഹിക പ്രതിബദ്ധതയെയാണ്‌അവതരിപ്പിച്ചത്‌. എഴുത്തിലെ നവോത്ഥാന വഴികളെന്ന്‌വിളിക്കുന്ന പൊന്‍കുന്നം വര്‍ക്കി, ബഷീര്‍, തകഴി, എന്നീ മൂവര്‍സംഘം വലിയൊരു പ്രക്ഷോഭം തന്നെയാണ്‌എഴുത്തിലൂടെ പുറത്തു വിട്ടത്‌. ബഷീര്‍, തകഴി എന്നിവരേക്കാള്‍ക്രിസ്‌ത്യന്‍പൗരോഹിത്യത്തിന്‍െറ എതിര്‍പ്പ്‌ കൂടുതലല്‍നേരിടേണ്ടി വന്നത്‌പൊന്‍കുന്നം വര്‍ക്കിക്കാണ്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തൂലിക വളരെ ശക്തമായിരുന്നു. ഒറ്റവാക്കില്‍പറഞ്ഞാല്‍, പള്ളിമേടകള്‍മുതല്‍ദിവാന്‍ബംഗ്‌ളാവുവരെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റായിരുന്നു പൊന്‍കുന്നം വര്‍ക്കിയെന്ന്‌വിലയിരുത്താം. സ്വാതന്ത്രസമരത്തിന്‍െറ തീക്ഷ്‌ണതയും സി.പിയുടെ ഏകാധിപത്യ ഭരണത്തിനെതിരായ രോഷവും ക്രൈസ്‌തവ സഭയിലെ അനാചാരങ്ങളോടുള്ള കലാപവുമായിരുന്നു വര്‍ക്കിയുടെ സാഹിത്യ സാമൂഹിക ജീവിതം.

Enhancing getting prescription for viagra the creativity and productivity within you is an important advantage of using these herbal cures. The medicine is available in tablet form and obtainable in different packs through online service order cheap viagra providers. viagra 20mg In the early days, social media marketing saw quite a bit of criticism where critics actually insisted that it was not a viable marketing strategy, whereas now we are all witnesses to the uber-success of the digital world and how much of an impact it makes on our marketing strategies. If you miss a dose of purchase viagra uk regardless you plan to have sexual intercourse. അനീതിക്കെതിരായ രോഷം തൂലികയില്‍അവതരിപ്പിച്ച എഴുത്തുകാരനാണ്‌ പൊന്‍കുന്നം വര്‍ക്കി. പള്ളിയുടെയും സഭാപൗരോഹിത്യത്തിന്റെ കൊള്ളരുതായ്‌മ കള്‍ക്ക്‌നേരെ നിശിത വിമര്‍ശനങ്ങളാണ്‌വര്‍ക്കി നടത്തിയത്‌. എഴുത്തുകാരന്‍െറ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌അദ്ദേഹത്തിന്‍െറ ഒട്ടുമിക്ക കഥകളും. അന്ധവിശ്വാസങ്ങള്‍ക്കും പുരോഹിതവര്‍ഗത്തിനും എതിരായി വിശ്രമമില്ലാതെ അദ്ദേഹം തൂലിക ചലിപ്പിക്കുകയായിരുന്നു. ഇതോടെ വര്‍ക്കിയുടെ കഥകള്‍മതപൗരോഹിത്യത്തെയും അധികാരിവര്‍ഗത്തേയും വിറളി പിടിപ്പിക്കുകതന്നെ ചെയ്‌തു. മതത്തോട്‌അമിതവിധേയത്വം പുലര്‍ത്തുന്ന പുതിയ എഴുത്തുകാര്‍ക്ക്‌ പ്രതിരോധപാഠമാണ്‌പൊന്‍കുന്നം വര്‍ക്കിയുടെ ജീവിതം. കത്തോലിക്കാ സഭയ്‌ക്കും ഭരണകൂടത്തിനുമെതിരെ ഒറ്റയ്‌ക്കു പൊരുതിയ തീക്ഷ്‌ണ വ്യക്തിത്വമായിരുന്നു വര്‍ക്കി. ശബ്ദിക്കുന്ന കലപ്പ എന്ന ഒറ്റ കഥ മതി വര്‍ക്കിയെന്ന കഥാകാരന്‍െറ സാമൂഹിക പ്രതിബദ്ധത തിരിച്ചറിയാന്‍. എഴുത്തില്‍ അദ്ദേഹം വരുത്തിയ വിപ്ലവം വായനക്കാരുടെ ചിന്തയിലേക്ക്‌പടര്‍ന്ന്‌കയറി. മുതലാളിത്തത്തിനും കിരാത ഭരണകൂടങ്ങള്‍ക്കുമെതിരായ ചിന്തകള്‍അവതരിപ്പിച്ച്‌കലയുടെ ദൗത്യം എഴുത്തിലൂടെ കാട്ടിക്കൊടുക്കുകയായിരുന്നു അദ്ദേഹം. എഴുത്തിലൂടെ വിശുദ്ധന്മാരെ സൃഷ്ടിക്കു ന്നതിനു പകരം വിമര്‍ശിക്കുകയെന്നതായിരുന്നു വര്‍ക്കിയുടെ കാഴ്‌ചപ്പാട്‌. സാധാരണക്കാരന്‍െറ വിമോചനം മുന്നോട്ടുവെക്കുന്നു എന്നതിനാലാണ്‌്‌ കമ്യൂണിസത്തിന്‍െറ സഹയാത്രികനാകാന്‍വര്‍ക്കിക്ക്‌കഴിഞ്ഞത്‌. തിരുമുല്‍ക്കാഴ്‌ച, ഏഴകള്‍, അള്‍ത്താര, സങ്കീര്‍ത്തനം, സ്വര്‍ഗം നാണിക്കുന്നു, ദൈവത്തേ ക്കാള്‍ഞാന്‍പേടിക്കുന്നത്‌തുടങ്ങിയ രചനകള്‍പൊന്‍കുന്നം വര്‍ക്കിയുടെ ധീരതയുടെ പ്രതീകമാണ്‌.

എഴുത്തിലേക്കുളള വഴി

1939-ല്‍‘തിരുമുല്‍കാഴ്‌ച’ എന്ന ഗദ്യകവിതാ സമാഹാരവുമായാണ്‌വര്‍ക്കി മലയാള സാഹിത്യത്തില്‍രംഗപ്രവേശം ചെയ്‌തത്‌. 1933 ജനുവരിയില്‍‘സാഹിത്യപരിഷത്ത്‌’ മാസികയിലാണ്‌കഥ പ്രസിദ്ധീകരിച്ചത്‌. അക്കാലത്തെ ഭരണകൂടത്തിനോടുള്ള എതിര്‍പ്പ്‌ധീരമായി പ്രകടിപ്പിക്കുന്ന കഥകളാണ്‌ പിന്നീട്‌ഉണ്ടായത്‌. ഭരണകൂടത്തെ എതിര്‍ക്കുന്നതുപോലെ തന്നെ അന്നത്തെ തിരുവിതാംകൂര്‍ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനോട്‌അമര്‍ഷം വെളിപ്പെടുത്തുന്ന ‘മന്ത്രിക്കെട്ട്‌’, ‘മോഡല്‍’ എന്നീ കഥകളുടെ പേരില്‍പൊന്‍കുന്നം വര്‍ക്കിക്ക്‌ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. പൂജപ്പുര സെന്‍ട്രല്‍ജയിലില്‍ഇക്കാലത്ത്‌ഡി.സി കിഴക്കേമുറിയോടോപ്പം ആറുമാസം തടവില്‍കഴിഞ്ഞിട്ടുണ്ട്‌. 

മതാധികാരം അടിച്ചേല്‌പിക്കാന്‍ശ്രമിച്ച ക്രിസ്‌ത്യന്‍പൗരോഹിത്യത്തിനെതിരെ ക്രൂരമായ വിമര്‍ശനം അഴിച്ചുവിട്ട കഥകളാണ്‌, ‘അന്തോണീ നീയും അച്ഛാനായോടാ’, ‘പളങ്കോടന്‍’ എന്നീ കഥകള്‍. ഈ കഥയുടെ പിറവി പുരോഹിത വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പിനു കാരണമായി. 1943-ല്‍‘ഹൃദയനാദം’ എന്ന സമാഹാരത്തിന്റെ മുഖവുരയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു. “മര്‍ദ്ദനം, ചൂഷണം, വഞ്ചന, സ്‌നേഹാഭാസം എന്നിതുകളില്‍നിസഹായനായി കഴിയുന്ന സഹജാതരുടെ ആര്‍ത്തനാദം കേള്‍ക്കുമ്പോള്‍എന്റെ മനുഷ്യത്വം പരവശമായി തീരുന്നു. ആ വേദന കണ്ട്‌ഞാന്‍തളരുന്നു. ആ അനീതി കണ്ടു ഞാന്‍ഞെട്ടുന്നു’. ഈ വിധത്തില്‍അധ്വാ നിക്കുന്ന മനുഷ്യര്‍ക്കു വേണ്ടിയാണ്‌പൊന്‍കുന്നം വര്‍ക്കി തൂലിക ചലിപ്പിച്ചത്‌.

പുരോഗമനപാതയിലെ നടത്തം

‘അന്തിത്തിരി’, ‘അണിയറ’, ‘നാട്ടുവെളിച്ചം’, ‘ഏഴുകള്‍’, ‘ഇടിവണ്ടി’, ‘പൊട്ടിയ ഇഴകള്‍’, ‘ജയിലില്‍നിന്ന്‌’ എന്നീ സമാഹാരങ്ങള്‍സമൂഹത്തിന്റെ തിന്മകള്‍ക്കു നേരെയുള്ള ശക്തമായ പ്രതിഷേധത്തെ സൂചിപ്പിക്കുന്നു. സമൂഹത്തിലെ അനീതിയേയും അക്രമത്തേയും എതിര്‍ത്ത്‌മാനവികതക്കുവേണ്ടി തന്റെ കഥാലോകത്തിന്റെ വിശാലമായ കാഴ്‌ചപ്പാടുകള്‍അദ്ദേഹം അവതരിപ്പിച്ചു. ചുറ്റുപാടില്‍നിന്ന്‌വേദനിക്കുന്ന മനുഷ്യന്റെ നൊമ്പരങ്ങള്‍അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്‌കുന്ന കഥയാണ്‌ ശബ്‌ദിക്കുന്ന കലപ്പ.

ആര്‍ക്കു വേണ്ടി എന്ന കഥയില്‍പുരോഗമന ചിന്തകനായ പ്രൊഫ. എം പി പോളിനെ തെമ്മാടി കുഴിയില്‍അടക്കം ചെയ്‌തതിലൂളള പ്രതിഷേധമാണ്‌. വര്‍ഗ്ഗസമരത്തിനു പ്രേരിപ്പിക്കുന്ന കഥകളെഴുതിയെന്നതിന്റെ പേരിലാണ്‌സി.പി.യുടെ ഭരണകൂടം വര്‍ക്കിയെ ജയിലാലാക്കിയത്‌. പുന്നപ്ര-വയലാര്‍സമരം നടന്നതും അധ്വാനിക്കുന്ന വര്‍ഗ്ഗത്തെ ശ്വാസം മുട്ടിച്ചിരുന്ന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന കഥകളാണ്‌ ‘മന്തിക്കെട്ട’്‌‘രണ്ടുസെന്റ്‌സ്ഥലം’, ‘തൊഴിലാളി റേഷന്‍’ തുടങ്ങിയവ.

‘തിരുമുല്‍ക്കാഴ്‌ച’, ‘നീരാവി’ എന്നീ ഗദ്യകവിതകള്‍, ‘ഇരുമ്പുമുറ’, ‘കതിരുകാണാക്കിളി’, ‘കര്‍ണന്‍’, ‘ചലനം’, ‘ജേതാക്കള്‍’, ‘ഞാനൊരു അധികപ്പറ്റാണ്‌’, ‘പൂജ’, ‘പൊന്‍കുന്നം വര്‍ക്കിയുടെ നാടകങ്ങള്‍’, ‘പൊന്‍കുന്നം വര്‍ക്കിയുടെ തെരഞ്ഞെടുത്ത നാടകങ്ങള്‍’, ‘പ്രേമവിപ്ലവം’, ‘ഭര്‍ത്താവ്‌’, ‘മനുഷ്യന്‍’, ‘വഴി തുറന്നു’, ‘വിശറിക്ക്‌കാറ്റ്‌വേണ്ട’, ‘സ്വര്‍ഗ്ഗം നാണിക്കുന്നു’, ‘ആള്‍ത്താര’, ‘ഗംഗാസംഗമം’, ‘വസന്തത്തിന്റെ നൊമ്പരങ്ങള്‍’, എന്നീനാടകങ്ങളും, ‘അണിയറ’, ‘അന്തിത്തിരി’, ‘ആരാമം’, ‘ഇടിവണ്ടി’, ‘ഏഴകള്‍’, ‘ജയിലില്‍നിന്ന്‌’, ‘ഡെമോക്രസി’, ‘തെരഞ്ഞെടുത്ത കഥകള്‍’ ഒന്നാം ഭാഗം, ‘തെരഞ്ഞെടുത്ത കഥകള്‍രണ്ടാം ഭാഗം ‘ദാഹം’, ‘ദൈവത്തേക്കാള്‍ഞാന്‍പേടി ക്കുന്നത്‌’, ‘നാട്ടുവെളിച്ചം’, ‘നിവേദനം’, ‘പൊട്ടിയ ഇഴകള്‍’, ‘പൊന്‍കുന്നം വര്‍ക്കിയുടെ തെരഞ്ഞെടുത്തകഥകള്‍’, ‘രണ്ടു ചെറുകഥകള്‍’, ‘വികാര സദനം-ഒന്നും രണ്ടും ഭാഗങ്ങള്‍’, ‘വെളിയില്‍എനിക്ക്‌സ്ഥലമില്ല’, ‘ശബ്‌ദിക്കുന്ന കലപ്പ’, ‘ഹൃദയനാദം’, ‘മോഡല്‍’, ‘വിട്ടു പോയൊരു കാര്യം’, ‘ശബ്‌ദിക്കുന്ന കലപ്പയും മറ്റ്‌പ്രധാന കഥകളും’ എന്നിവ ചെറുകഥകള്‍. ‘രണ്ടു മുത്തു മണികള്‍’, (നോവല്‍) ‘നല്ല അവസരങ്ങള്‍’ (ബാല സാഹിത്യം), ‘എന്റെ വഴിത്തിരിവ്‌’ (ആത്മകഥ) ‘തൂലികാ ചിത്രങ്ങള്‍’ (സ്‌മരണകള്‍) എന്നിവയാണ്‌മറ്റു കൃതികള്‍.

സാംസ്‌കാരിക കേന്ദ്രങ്ങളില്‍

പൊന്‍കുന്നം വര്‍ക്കി വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങളില്‍പ്രധാന പങ്ക്‌വഹിച്ചിട്ടുണ്ട്‌. സാഹിത്യ അക്കാദമി പ്രസിഡന്റ്‌(1971-74), സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്‌, പുരോഗമന സാഹിത്യ സംഘടനാ സെക്രട്ടറി കേരളാ സര്‍വ്വകലാശാലാ സെനറ്റ്‌അംഗം എന്നീ നിലകളില്‍പ്രവര്‍ത്തിച്ചു.

പുരസ്‌കാരങ്ങളുടെ നിറവില്‍

സാഹിത്യരംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ധാരാളം പുരസ്‌കാരങ്ങളും പൊന്‍കുന്നം വര്‍ക്കി നേടിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, മദിരാശി സര്‍വ്വകലാശാലയുടെ സമ്മാനം എഴുത്തച്ഛന്‍പുരസ്‌കാരം, വള്ളത്തോള്‍പുരസ്‌കാരം ലളിതാംബികാ അന്തര്‍ജ്ജനം അവാര്‍ഡ്‌, സ്വാതന്ത്ര്യ സമര സേനാനിക്കുള്ള താമ പത്രം, പത്മപ്രഭാ പുരസ്‌കാരം എം.പി. പോള്‍അവാര്‍ഡ്‌, മാക്‌ടാ വിശിഷ്‌ടാംഗത്വം എന്നിവ നേടിയിട്ടുണ്ട്‌. സിനിമയ്‌ക്ക്‌തിരക്കഥകള്‍എഴുതു കയും സ്വന്തമായി രണ്ടു ചിത്രങ്ങള്‍നിര്‍മ്മിക്കുകയും ചെയ്‌തു.

മലയാള സാഹിത്യത്തിലെ ധിക്കാരിയായ എഴുത്തുകാരന്‍2004 ജൂലായ്‌ രണ്ടിന്‌ പാമ്പാടിയിലെ പെരുഞ്ചേരില്‍വീട്ടില്‍താമസിക്കുമ്പോള്‍നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹം ഉയര്‍ത്തിയ കൊടുങ്കാറ്റ്‌കേരളത്തിന്റെ സാഹിത്യ ചരിത്രത്തില്‍ഇന്നും ചര്‍ച്ച ചെയ്‌തു കൊണ്ടേയിരിക്കുകയാണ്‌. മരിച്ചിട്ട്‌വര്‍ഷങ്ങള്‍കഴിയുമ്പോഴും ആ നിഷേധിയുടെ ഓര്‍മ്മ മറ്റുള്ളവര്‍ക്ക്‌എന്നും പ്രചോദനമാണ്‌.

Tagged as: ,

Leave a Reply