Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഇനി­യൊരു രാഷ്ട്രീ­യ­ശത്രു വരുമോ?

[വെട്ടി­പ്പുറം മുരളി]

തിരഞ്ഞെടുപ്പിൽ മത്സ­രി­ക്കുന്ന മുന്ന­ണി­ക­ളും പാർട്ടി­കളും എതി­രാ­ളി­കൾ ആരെന്നു നോക്കിയാണ് തന്ത്ര­ങ്ങളും കരു­നീ­ക്ക­ങ്ങളുംതയ്യാറാക്കുന്നത്. എതി­രാളിയുടെ ബ­ലം, മത­ം,ജാതി­, സമ്പ­ത്ത്, ബന്ധു­ബ­ലം, സ്വീകാ­ര്യത തുട­ങ്ങിയ ഒട്ടേറെ കാ­ര്യ­ങ്ങൾ പരി­ശോ­ധി­ക്കുക പതി­വാ­ണ്. കേര­ള­ത്തിലെ തിര­ഞ്ഞെ­ടു­പ്പു­ക­ളിൽ മുഖ്യ­ശത്രു ആരെന്ന് ചോദി­ക്കുന്ന പതിവ് മുമ്പ് ഉണ്ടാ­യി­രു­ന്നി­ല്ല. കാരണം രണ്ടേ രണ്ടു മുന്ന­ണി­കൾ മാത്രമേ കേരളം ഭരി­ച്ചി­ട്ടു­ള്ളൂ. മാറി­മാറി ഭരി­ച്ച്, ഭര­ണ­പ­ക്ഷവും പ്രതി­പ­ക്ഷ­വു­മായി കാലം കഴി­ക്കു­ക­യാ­യി­രുന്നു ഇട­തു-­വ­ല­തു­മു­ന്ന­ണി­കൾ. ഭര­ണ­ത്തി­ലേ­ക്കുള്ള ഈ കയ­റ്റി­റ­ക്ക­ത്തി­നി­ട­യിൽ രണ്ടു മുന്ന­ണി­കളും അഡ്ജ­സ്റ്റ്മെന്റു­കൾ നട­ത്തു­കയും പതി­വാ­ണ്. ചുരു­ക്ക­ത്തിൽ ഈ രണ്ടു മുന്ന­ണി­കൾക്കും എതി­രാ­ളി­കൾ ഉണ്ടാ­യി­രു­ന്നി­ല്ല, തിര­ഞ്ഞെ­ടു­പ്പിൽ ഇടതും വലതും എതിർസ്ഥ­നാർത്ഥി­ക­ളായി അവത­രി­ക്കും. പിന്നെ ഇരു കൂട്ടരും സഹ­ക­രി­ക്കും. ഓരോ തവണ ഭര­ണ­ത്തിലും പിന്നെ പ്രതി­പ­ക്ഷത്ത് വിശ്ര­മ­ത്തിലും ഒക്കെ­യായി ഇട­തു­വ­ലതു മുന്ന­ണി­കൾ അല്ല­ലി­ല്ലാതെ കഴി­യ­വേ­യാണ് ഭര­ണാ­വ­കാ­ശ­ത്തിനായി മൂന്നാ­മ­നായി ബിജെപി കട­ന്നു­വ­രു­ന്ന­ത്.
Vettippuram Murali

ബിജെ­പി­യുടെ കടന്നുവരവ് ഇരു­മു­ന്ന­ണി­ക­ളെയും നല്ല­തു­പോലെ പ്രയാ­സ­പ്പെ­ടു­ത്തു­ന്ന­തായി മന­സി­ലാ­ക്കാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യശത്രു സിപിഎമ്മും എൽ ഡി എഫുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്നു പറ­ഞ്ഞ­‍ിരിക്കു­ന്നു. ഇതേ­വരെ ഇങ്ങ­നെ­തന്നെ ആയി­രു­ന്നല്ലോ, പിന്നെ എന്തേ ഇപ്പോൾ ഇങ്ങനെ പറ­യാൻ കാര­ണം. മറ്റാ­രെ­ങ്കിലും മുഖ്യ­ശത്രു സ്ഥാന­ത്തേക്കു കട­ന്നു­വ­രുമോ എന്ന ആശ­ങ്ക­യാണോ ഈ പ്രസ്താ­വ­നയ്ക്കു കാര­ണ­മെന്നു തോന്നി­പ്പോ­കും. അല്ലെ­ങ്കിൽ ഇതേ­വരെ ശത്രു­വാ­രെന്ന്പ്രത്യേ­കിച്ചു പറ­യേണ്ടി വന്നി­ട്ടി­ല്ല­ല്ലോ. ഇപ്പോൾ ഇങ്ങനെ പറ­യാൻ തുട­ങ്ങി­യ­തിനു പിന്നിൽ എന്തോ ഒരാ­ശങ്ക ഒളി­ഞ്ഞി­രി­ക്കു­ന്ന­തായി കാണാം.
മറു­പ­ക്ഷത്ത്, അതാ­യത്, ഇട­തു­പ­ക്ഷത്തും മുഖ്യ­ശത്രുവിനെകുറി­ച്ചുള്ള ശങ്ക ഉണ്ടാ­യി­രി­ക്കു­മോ? എന്താ­യാലും ഇട­തു­പക്ഷം മുഖ്യ­ശ­ത്രു­വായി കാണു­ന്നത് യു ഡി­എ­ഫിനെ ആയി­രി­ക്കു­മെ­ന്ന­തിൽ സംശ­യ­ത്തി­നി­ട­യി­ല്ല. ഇട­യിൽ ആരോ ശത്രു­വിന്റെ സ്ഥാനം അപ­ഹ­രി­ക്കാ­നെ­ത്തു­മെന്ന ആശങ്ക ഇരു­പ­ക്ഷ­ത്തി­നുമു­ണ്ടെന്നു തോന്നു­ന്നു. ആ ശത്രു ബിജെപി ആണെന്ന­തിൽ സംശ­യ­മി­ല്ല.
കഴിഞ്ഞ തിര­ഞ്ഞെ­ടു­പ്പു­ക­ളിലും ബിജെപി ഇവി­ടു­ണ്ടാ­യി­രു­ന്നു. എന്നാൽ അവർ ഒരു മുന്ന­ണിക്കും ഭീഷണി ആയി­രു­ന്നി­ല്ല. ഒരു ചട­ങ്ങു­പോലെ തിര­ഞ്ഞെ­ടു­പ്പു­ക­ളിൽ മത്സ­രിക്കും. പിന്നീടു വിശ്ര­മി­ക്കും. ഉണ്ടാ­യി­രുന്ന കുറച്ചു വോട്ടു­കൾ ആർക്കെ­ങ്കിലും മറി­ച്ചു­കൊ­ടു­ത്തി­രുന്നോ എന്നതു മറ്റൊരു പ്രശ്നം. എന്നാൽ കാലം മാറി­യ­തോടെ ബിജെപി ഇരുമുന്ന­ണി­കൾക്കും ഭീഷ­ണി­യായി വള­ർന്നി­രി­ക്കു­ന്നു. അരു­വി­ത്തുറ ഉപ­തി­ര­ഞ്ഞെ­ടു­പ്പിൽ ബിജെപി കാര്യ­മായി വോട്ടു നേടി­യ­പ്പോഴും ഈ ആശങ്ക വള­രെ­യ­ധി­ക­മൊന്നും വളർന്നി­രു­ന്നി­ല്ല. അരു­വി­ത്തുറ ഒരു പ്രത്യേക സാഹ­ചര്യം അഥവാ അതു കോൺഗ്ര­സിന്റെ സിറ്റിംഗ് സീറ്റാ­യി­രുന്നു എന്നൊക്കെ പറഞ്ഞ് എല്ലാ­വരും മുഖം മിനു­ക്കി. ബിജെപി നേട്ട­മു­ണ്ടാ­ക്കി­യ­പ്പോഴും ആരും അതത്ര കാര്യ­മാ­ക്കി­യി­ല്ല. ഏതാനും ദിവ­സത്തെ ചാനൽ ചർച്ച­കൾക്കു ശേഷം അതും മറ­ഞ്ഞു. അപ്പോഴും ബിജെ­പിയെ എണ്ണ­പ്പെട്ട ഒരു ശത്രു­വായി ഇരുമുന്ന­ണി­കളും കണ­ക്കാ­ക്കി­യി­ല്ല.
എന്നാൽ പിന്നീട് ഒരു ഗ്രഹ­മാ­റ്റത്തിലെന്ന ­പോലെ കാര്യ­ങ്ങൾ കീഴ്മേൽ മറി­യു­ക­യാ­യി­രു­ന്നു. എസ്­എൻഡിപി ഇടംകണ്ണിട്ട്ബിജെ­പിയെ നോക്കി­യ­തോ­ടെ­യാണ് ഇരു മുന്ന­ണി­ക­ളിലും ആശങ്ക ഉയർന്നു­വ­ന്ന­ത്. എസ്­എൻഡി­പി­യുടെ മുതു­കിൽ ചവിട്ടി ബിജെപി മുക­ളി­ലേക്കു കയ­റു­മോ എന്ന വിചാ­ര­ത്തിൽ പെട്ട് മുന്ന­ണി­കൾ കുഴ­ങ്ങി. ഇട­തു­മു­ന്ന­ണി­യാ­കട്ടെ ഉറക്കം നഷ്ട­പ്പെട്ട അവ­സ്ഥ­യി­ലാ­യി­രു­ന്നു. എസ്­എൻഡി­പിക്കും അതിന്റെ നേതാവ് വെള്ളാ­പ്പള്ളി നടേ­ശ­നു­മെ­തിരെ എല്ലാം മറന്ന് അണി­നി­ര­ക്കുന്ന സിപിഎം നേതാക്കളെയും ജനം കണ്ടു. വൈകി­യാ­ണെ­ങ്കിലും യുഡി­എഫും ഇട­തു­മു­ന്ന­ണി­യോ­ടൊപ്പം അൽപ്പം അകലം പാലിച്ചു നിന്നു­കൊണ്ട് ബിജെ­പി­-­എ­സ്­എൻഡി­പി­ കൂട്ടു­കെ­ട്ടി­നെ­തിരെ മിണ്ടാൻ തുട­ങ്ങി. എസ്­എൻഡി­പി­-­ബി­ജെപി ബന്ധം യാഥാർത്ഥ്യ­മാ­യാൽ വോട്ടു­നി­ല­യിൽ മാറ്റ­മു­ണ്ടാ­കു­മെന്നു നേതാ­ക്കൾ കണ­ക്കു­കൂ­ട്ടു­ന്ന­താണ് ആശ­ങ്ക­കൾക്കു കാര­ണം. അങ്ങ­നെ­യെ­ങ്കിൽ ഇരു മുന്ന­ണി­ക­ളു­ടെയും മോഹ­ങ്ങൾക്കു മൂക്കു­ക­യർ വീഴും. മറ്റൊരു ശത്രു വരി­ക­യെ­ന്നാൽ മത്സ­ര­രം­ഗത്ത് ഒരാൾ കൂടി വരി­ക­യെ­ന്ന­‍ാണ്.
ഇതേ­വരെ മൂന്നാ­മ­തൊ­രാൾ എന്നത് ഒരു തമാ­ശ­യാ­യി­രു­ന്നു. വർഷ­ങ്ങ­ളായി ബിജെപി സംസ്ഥാ­നത്തു പ്രവർത്തി­ക്കു­കയും തിര­ഞ്ഞെ­ടു­പ്പിൽ മത്സ­രി­ക്കു­കയും ചെയ്തി­രു­ന്നെ­ങ്കിലും അവരെ മുഖ്യ­ശത്രു പോയിട്ട് ഒരു സാദാ ശത്രു­വായി പോലും ആരും ഗൗനി­ച്ചി­രു­ന്നി­ല്ല. എന്നാൽ ഇപ്പോൾ അവ­രുടെ രാശി­യിൽ ഗ്രഹ­മാറ്റം ഉണ്ടാ­യി­രി­ക്കു­ന്നു. ബിജെ­പിക്ക് അനു­കൂ­ല­മായി എസ്­എൻഡിപി സഞ്ച­രി­ച്ചെ­ത്തി­യി­രി­ക്കു­ന്നു. ഈ മാറ്റം ബിജെ­പിക്കു ലാഭം ഉണ്ടാ­കാനുള്ള സാധ്യ­ത­യുണ്ടാ­ക്കു­ന്ന­തായി ഇട­തു-വല­തു­മുന്നണികൾ വില­യി­രുത്തി ഭയ­ക്കു­ന്നു. ഭയ­ക്കാ­തി­രി­ക്കുമോ ഇതേ­വരെ അനു­ഭ­വി­ച്ചു­പോ­ന്നി­രുന്ന അധി­കാ­ര­സ്ഥാ­ന­ത്തേക്കു മറ്റൊ­രാൾ കയ­റി­യി­രിക്കുമോ­യെന്ന മഹാശങ്ക. അതത്ര ചെറു‍ാ­യി­രി­ക്കു­ക­യി­ല്ല­ല്ലോ. ഇതേ­വരെ ഇരു­പ­ക്ഷവും മാറി­മാറി ഭരി­ച്ചു­വാ­ഴു­ക­യാ­യി­രു­ന്ന­ല്ലോ. ചില ദുഷ്ട­വി­ചാ­ര­ക്കാർ പറ­യു­ന്ന­തു­പോലെ അഡ്ജ­സ്റ്റ്മെന്റ്സമ­രവും ഭര­ണവും അങ്ങനെ ദശാ­ബ്ദ­ങ്ങ­ളായി കൊഴു­ത്തു­കൊ­ഴുത്തു മുന്നേ­റ­വേ­യാണ് ഈ അധി­കാ­ര­ക്ക­സേ­ര­യി­ലേക്കുള്ള മത്സ­ര­ത്തിൽ ബിജെപി കട­ന്നു­വ­രു­ന്ന­ത്.
തദ്ദേ­ശ­തി­ര­ഞ്ഞെ­ടു­പ്പിലും നിയ­മ­സഭാ തിര­ഞ്ഞെ­ടു­പ്പിലും ബിജെപി എന്തു നേടുമെന്നു രാഷ്ട്രീ­യ­കേ­രളം ഉറ്റു­നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. നാട്ടിലെ പുത്തൻ ബാന്ധ­വ­ങ്ങളും കേന്ദ്ര­ബ­ലവും മുത­ലാക്കി അവർ നേട്ട­മു­ണ്ടാ­ക്കി­യാൽ തങ്ങ­ളുടെ അവ­സരത്തിനു മേൽ കരി­നി­ഴൽ വീഴു­മെ­ന്നാണ് ഇരു­മു­ന്ന­ണി­കളും പേടി­ക്കു­ന്ന­ത്. എങ്കിലും ഈ പേടി മറ­ച്ചു­പി­ടി­ച്ചാണ് ഇരു­മു­ന്ന­ണി­യു­ടെയും നേതാ­ക്കൾ ഈ ബാന്ധ­വ­ത്തെ­ക്കു­റിച്ചു സംസാ­രി­ക്കു­ന്ന­ത്. ഇരു­മു­ന്ന­ണി­കളുടെയും അഭി­പ്രായം പരി­ശോ­ധി­ച്ചു നോക്കി­യാൽ എസ്­എൻഡി­പി­-­ബി­ജെപി കൂട്ടു­കെട്ട് തെര­ഞ്ഞെ­ടു­പ്പിൽ പ്രത്യേ­കിച്ച് ഒരു ചല­നവും ഉണ്ടാ­ക്കു­ക­യി­ല്ല. ബിജെ­പിയെ ഒരു എതി­രാ­ളി­യാ­യിപ്പോലും ഇട­തു­-­വ­ല­തു­മു­ന്ന­ണി­കൾ കണ­ക്കാ­ക്കു­ന്നി­ല്ല. അങ്ങനെ നിസാ­രമെന്നു കരു­തുന്ന ഒരു ശത്രു­വിനെയാണ് ഇരു മുന്ന­ണി­കളും കൂടി ഭയ­ക്കു­ന്ന­ത്. ഭയ­ക്കു­ന്നി­ല്ലെന്ന വാക്കു­ക­ളിൽ നിഴ­ലിച്ചു നിൽ ക്കു­ന്നത് ഭയം തന്നെ­യാ­ണ്.
കേര­ള­ത്തിന്റെ ഭര­ണചക്രത്തിന്റെ ­ക്രമം പരി­ശോ­ധി­ച്ചാൽ ഒന്നി­ട­വിട്ടുള്ള ഭര­ണ­കാലം ഇടതും വലതും മാറി­മാറി ഭരിച്ചുതിരിച്ചു തീർക്കു­ക­യാ­യി­രു­ന്ന­ല്ലോ. എങ്ങനെ നോക്കി­യാലും അടുത്ത ഭരണം പ്രതി­പ­ക്ഷ­ത്തിന് എന്ന് ആശ്വ­സിച്ചു കഴി­യുന്ന പ്രതി­പ­ക്ഷ­മാ­യി­രുന്നു എന്നും കേര­ള­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്. എക്കാ­ലത്തും കേര­ള­ത്തിലെ പ്രതി­പ­ക്ഷ­ത്തിന്റെ ആശ്വാ­സവും ആശയും ഈ ഒന്നി­ട­വിട്ട ഗതി­മാ­റ്റ­മാ­യി­രു­ന്ന­ല്ലോ. അതി­നാൽത്തന്നെ പ്രതി­പ­ക്ഷ­ത്തിന്റെ സർവാ­ധി­കാരി അടുത്ത നിയു­ക്ത­മു­ഖ്യ­നെ­പ്പോ­ലെ­യാ­യി­രുന്നു കഴി­ഞ്ഞി­രു­ന്ന­ത്. പ്രതി­പ­ക്ഷ­ത്തിലെ പ്രമാ­ണി­ക­ളെല്ലാം അടുത്ത ഭര­ണ­കാ­ലത്തെ മന്ത്രി­മാ­രായും സചി­വ­സ്ഥാനം ലഭി­ക്കാ­നിട­യില്ലാത്ത നേ­താ­ക്ക­ളെല്ലാം കേര­ഫെഡ്പോലെ പ്രീതി­ജ­ന­ക­മായ മഹാസ്ഥാപ­ന­ങ്ങ­ളുടെ തല­വന്മാരായും ഭാവി­ച്ചാണ് കഴി­യു­ന്ന­ത്. കേര­ള­ത്തിലെ പൊലീസ് ഉൾപ്പെ­ടെ­യുള്ള ഉദ്യോ­ഗ­സ്ഥരും ഈയൊരു കണ­ക്കു­കൂ­ട്ട­ലി­ലാണ് കാര്യ­ങ്ങൾ കൈകാര്യം ചെയ്യു­ന്ന­ത്. കേര­ള­ത്തിലെ പ്രതി­പക്ഷമെന്നാൽ അടുത്ത ഭര­ണ­പ­ക്ഷ­മെ­ന്നാണ് എല്ലാ­വരും കരുതുന്നതും പെരു­മാ­റു­ന്ന­തും. ­കൊതി­യൂ­റുന്ന ഈ മനോ­ഹര സഞ്ചാ­ര­ക്ര­മ­ത്തിന്റെ സുന്ദ­ര­മായ പാത­യിൽ വിള്ള­ലു­ണ്ടാ­കാൻ പാടി­ല്ല­ല്ലോ.
പുത്തൻ മുന്ന­ണി­യു­ണ്ടാ­യാൽ രാഷ്ട്രീയനഷ്ടവും ഭര­ണ­ന­ഷ്ടവും സംഭ­വി­ച്ചേക്കു­മോ എന്നു വിചാ­രിച്ചു വിചാ­രിച്ചു കുഴ­ങ്ങിയ മന­സോടെയാണ് ഇരു­മു­ന്ന­ണി­കളുടെയും നേതാ­ക്കൾ ദിവ­സ­ങ്ങൾ തള്ളി­നീ­ക്കു­ന്ന­തെന്നു കാണാം. ഇതു മറ­ച്ചു­പി­ടി­ക്കു­ന്ന­തി­നാണ് ഇനിയും യാഥാർത്ഥ്യ­മാ­കാത്ത ബിജെ­പി­-­എ­സ്­എൻഡിപി മുന്നണിബന്ധത്തെ പരാ­മർശിച്ച് ഓ­രോന്നു പറയുന്നത്.

Tagged as: ,

Categorised in: Articles, News

0 comments